121

Powered By Blogger

Monday, 8 June 2020

ഡെറ്റ് ഫണ്ടുകളുടെ പ്രവര്‍ത്തനം മരവിപ്പിച്ച നടപടി: എഎംസിക്കെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

ഫ്രാങ്ക്ളിൻ ടെംപിൾടൺ ആറ് ഡെറ്റ് ഫണ്ടുകളുടെ പ്രവർത്തനം മരവിപ്പിച്ചതിനെതിരെ നിക്ഷേപകർ സുപ്രീം കോടതിയെ സമീപിച്ചു. ഇ-വോട്ടിങ് നടപടിക്രമങ്ങൾ തുടരാനനുവദിക്കണമെന്നാവശ്യപ്പെട്ട് എഎംസി ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചതിനുപിന്നാലെയാണ് ഡൽഹിയിലെ ഏഴ് നിക്ഷേപകർ സുപ്രീം കോടതിയെ സമീപിച്ചത്. ഫ്രാങ്ക്ളിൻ ടെംപിൾടൺ എഎംസിയുടെയും ട്രസ്റ്റിന്റെയുംപ്രവർത്തനങ്ങൾ അഡ്മനിസ്ട്രേറ്ററുടെ കീഴിലാക്കണമെന്നാവശ്യപ്പെട്ടാണ് നിക്ഷേപകർ സുപ്രീം കോടതിയെ സമീപിച്ചത്. അഡ്മിനിസ്ട്രേറ്ററെ നിയമിക്കാൻ സെബിയെ ചുമതലപ്പെടുത്തണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. മരവിപ്പിച്ച ഫണ്ടുകളിലെ നിക്ഷേപകർക്ക് ജൂൺ ഒമ്പതിന് ഇ-വോട്ടിങ് നടത്താനിരിക്കെയാണ് പുതിയ ഹർജി. ഗുജറാത്ത് ഹൈക്കോടതിയാണ് ഇ-വോട്ടിങ് നടപടിക്രമങ്ങൾ നിർത്തിവെയ്ക്കാൻ ഉത്തരവിട്ടത്. ജൂൺ 12നാണ് ഹർജിയിൽ വീണ്ടും വാദംകേൾക്കുക. നിക്ഷേപകരുടെ അനുമതിയില്ലാതെ ആറ് ഡെറ്റ് ഫണ്ടുകളുടെ പ്രവർത്തനം നിർത്തിയതിനെതിരെ വ്യാപകമായി പ്രതിഷേധം ഉയർന്നിരുന്നു. മദ്രാസ് ഹൈക്കോടതിയിലും എഎംസിക്കെതിരെ ഹർജി ഫയൽ ചെയ്തിരുന്നു.

from money rss https://bit.ly/3h6DPVK
via IFTTT