121

Powered By Blogger

Monday, 8 June 2020

വിപണിയോടൊപ്പം മ്യൂച്വല്‍ ഫണ്ടുകളും കുതിച്ചു; നേട്ടം 25ശതമാനം

വിപണിയിൽ മുന്നേറ്റം പ്രകടമായതോടെ ഓഹരി അധിഷ്ഠിത മ്യൂച്വൽ ഫണ്ടുകൾ 25ശതമാനത്തോളം നേട്ടത്തിലായി. ഇക്വിറ്റി ലിങ്ക്ഡ് സേവിങ്സ് സ്കീം(ഇഎൽഎസ്എസ്), മിഡക്യാപ്, ലാർജ് ആൻഡ് മിഡക്യാപ്, ലാർജ് ക്യാപ്, സ്മോൾ ക്യാപ്, മിഡ് ക്യാപ്, മൾട്ടിക്യാപ് ഫണ്ടുകൾ ശരാശരി 23 മുതൽ 25ശതമാനംവരെ നേട്ടമുണ്ടാക്കി. മാർച്ച് 25നും ജൂൺ 3നുമിടയിലെ കണക്കാണിത്. ഒരോ ഫണ്ട് കാറ്റഗറിയും പരിശോധിക്കുകയാണെങ്കിൽ, ലാർജ് ക്യാപ് 25.1ശതമാനവും മൾട്ടിക്യാപ് 25ശതമാനവും ടാക്സ് സേവിങ് ഫണ്ടുകൾ 24.9ശതമാനവുമാണ് ഉയർന്നത്. സ്മോൾ ക്യാപ് 24ശതമാനവും മിഡ്ക്യാപ് 23.2ശതമാനവും നേട്ടമുണ്ടാക്കി. ഈകാലയളവിൽ സൂചികകൾ 25 ശതമാനം മുതൽ 30ശതമാനംവരെയാണ് ഉയർന്നത്. Equity mutual funds give 25% returns during lockdown amid market recovery

from money rss https://bit.ly/3cINXjV
via IFTTT