121

Powered By Blogger

Monday, 8 June 2020

സൗത്ത്‌ ഇന്ത്യൻ ബാങ്കിന്‌ പുരസ്കാരങ്ങൾ

തൃശ്ശൂർ: ഇൻേഫാസിസ് ഫിനാക്കിൾ ക്ളയന്റ് ഇന്നവേഷൻ അവാർഡ്സ് 2020-ൽ രണ്ട് പ്രധാന വിഭാഗങ്ങളിൽ സൗത്ത് ഇന്ത്യൻ ബാങ്ക് ജേതാക്കളായി. സൗത്ത് ഇന്ത്യൻ ബാങ്കിന്റെ സൈബർ മാർട്ട് 'ഇക്കോ സിസ്റ്റത്താൽ നയിക്കപ്പെടുന്ന പുതുമ' എന്ന വിഭാഗത്തിൽ ഒന്നാംസ്ഥാനം കൈവരിച്ചു. ഇടപാടുകാരുടെ ഡിജിറ്റൽ ജീവിതത്തിന്റെ ഭാഗമായി മാറുന്നതിലൂടെ ബന്ധങ്ങൾ സുദൃഢമാക്കുന്ന ബാങ്കിങ് സ്ഥാപനങ്ങളുടെ പുതുമകളെയാണ് ഈ വിഭാഗത്തിൽ പരിഗണിച്ചത്. റോബോട്ടിക് പ്രോസസ് ഓട്ടോമേഷനിലൂടെ ഇടപാടുകാരുടെ ബാങ്കിങ് അനുഭവം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ സൗത്ത് ഇന്ത്യൻ ബാങ്കിന് 'കസ്റ്റമർ ജേണി റീഇമാജിനേഷൻ' പട്ടം നേടിക്കൊടുത്തു.

from money rss https://bit.ly/3dGIR9c
via IFTTT