121

Powered By Blogger

Monday, 21 December 2020

ഇലക്ട്രിക് വെഹിക്കിള്‍ നിര്‍മാണം: കര്‍ണാടകയില്‍ 22,419 കോടി രൂപയുടെ നിക്ഷേപം

ഇലക്ട്രിക് വെഹിക്കിൾ, ലിഥിയം അയോൺ ബാറ്ററി എന്നിവയുടെ നിർമാണത്തിനായി 22,419 കോടി രൂപയുടെ നിക്ഷേപം നടത്താൻ കർണാടക സർക്കാർ അനുമതി നൽകി. ഇലെസ്റ്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ രണ്ട് പദ്ധതികൾക്കും ഹ്യൂനെറ്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഒരു പദ്ധതിക്കുമാണ് സർക്കാർ അംഗീകാരംനൽകിയത്. ഇതിലൂടെ 5000 പേർക്ക് തൊഴിൽ ലഭിക്കുമെന്നാണ് സർക്കാരിന്റെ കണക്കുകൂട്ടൽ. തമിഴ്നാട്ടിൽ ഒലയുടെ 2,400 കോടി രൂപയുടെ ഇലക്ട്രിക് സ്കൂട്ടർ പദ്ധതിക്ക് പിന്നാലെയാണ് കർണാടകയും ഇവി നിർമാണ മേഖലയിൽ സാന്നിധ്യമുറപ്പിക്കുന്നത്. പ്രതിവർഷം 20 ലക്ഷം സ്കൂട്ടറുകൾ നിർമിക്കാനാണ് തമിഴ്നാട്ടിലെ പ്ലാന്റിൽ ലക്ഷ്യമിടുന്നത്. 10,000 പേർക്കാണ് അതുവഴി തൊഴിൽ ലഭിക്കുക. Karnataka approves EV manufacturing projects of nearly ₹22,419 cr

from money rss https://bit.ly/3rl7Whi
via IFTTT

പാഠം 104 |വീണ്ടും കുതിപ്പിന്റെപാതയില്‍: ബിറ്റ്‌കോയിനില്‍ നിക്ഷേപിച്ചാല്‍ കൈപൊള്ളുമോ?

ലോകത്ത് പ്രചാരംവർധിക്കുന്ന സമാന്തര(ക്രിപ്റ്റോ) കറൻസികളെ കൊല്ലാൻ വിവിധ രാജ്യങ്ങളിലെ സർക്കാരുകൾ പലതവണ ശ്രമിച്ചിട്ടും വീണ്ടും ഉയർത്തെഴുന്നേൽക്കുകയാണ് ബിറ്റ്കോയിൻ ഉൾപ്പടെയുള്ളവ. ഈയിടെയുണ്ടായ വൻമൂല്യവർധനയാണ് നിക്ഷേപ ലോകത്ത് ബിറ്റ്കോയിൻ വീണ്ടും ചർച്ചക്ക് ഇടംനൽകിയത്. ഒരു ബിറ്റ്കോയിന്റെ കോയിന്റെമൂല്യം 23,000 ഡോളർ മറികടന്നിരിക്കുന്നു. 2020ൽ ഇതുവരെമാത്രം 200 ശതമാനത്തിലേറെ വർധന. അതായത് നടപ്പ് കലണ്ടർ വർഷത്തിൽ മൂന്നിരട്ടിയിലേറെ മൂല്യം വർധിച്ചു. രണ്ടുമാസത്തിനിടെയുണ്ടായ വർധന 90ശതമാനത്തോളമാണ്. മൂല്യത്തിനുപിന്നിൽ ക്രിപ്റ്റോ കറൻസികൾക്ക് ആന്തരികമായി ഒരുമൂല്യവുമില്ല. കാണാൻ പോലും കഴിയാത്ത വിർച്വൽ കറൻസിമാത്രമാണിത്. മറ്റുനിക്ഷേപ ആസ്തികളെപ്പോലെ അതിൽനിന്ന് നിശ്ചിത ശതമാനം ആദായം പ്രതീക്ഷിക്കാനാവില്ല. ഭാവിയിൽ മൂല്യമുണ്ടാകുമെന്ന വിശ്വാസത്തിന്റെ പുറത്താണ് അതിന്റെ നിലനിൽപ്പുതന്നെ. സ്വർണവുമായി താരതമ്യംചെയ്താൽ സ്വർണംപോലെ ഖനനം ചെയ്തെടുക്കുന്നതാണ് ബിറ്റ്കോയിൻ. ചെളിയും കല്ലും നിറഞ്ഞ ഖനികളിൽനിന്നല്ലെന്നുമാത്രം. വിവിധ കംപ്യൂട്ടർ ശൃഖലയുടെ പ്രവർത്തനത്തിലൂടെ ബ്ലോക്ക്ചെയിൻ സാങ്കേതിക വിദ്യയിലൂടെയാണ് ക്രിപ്റ്റോകറൻസികൾ രൂപപ്പെടുന്നത്. രണ്ടുകാരണങ്ങളാലാണ് ക്രിപ്റ്റോകറൻസി അനുകൂലികൾ സ്വർണവുമായി അതിനെ താരമ്യം ചെയ്യുന്നത്. പരിമിതമായ ശേഖരമാണ് അതിലൊന്ന്(21 ദശലക്ഷം കോയിനുകൾമാത്രമെ സൃഷ്ടിക്കാൻ കഴിയൂ). രണ്ടാമത് വരുമാനത്തിന്റെ അഭാവമാണ്. എന്നാൽ ഇവർ മനസിലാക്കേണ്ട് ഒരുകാര്യമുണ്ട്. സ്വർണത്തിന് അതിൽതന്നെ അന്തർലീനമായ ഒരുമൂല്യമുണ്ട്. ഒരുകാലത്തും മങ്ങാത്ത തിളക്കവും അതിനുണ്ട്. അതുകൊണ്ടാണ് സ്വർണാഭരണങ്ങൾ ജനങ്ങളുടെ പ്രിയപ്പെട്ടതായത്. വ്യാവസായിക ആവശ്യങ്ങൾക്കും വ്യാപകമായി സ്വർണം ഉപയോഗിക്കുന്നുണ്ട്. ബിറ്റ്കോയിന്റെ സാധ്യത കറൻസി, സ്വർണം എന്നിവയേക്കാൾ ബിറ്റ്കോയനുകൾക്ക് ചില ഗുണങ്ങളുണ്ട്. ഫോറെക്സ് മാർക്കറ്റുകളിൽ ട്രേഡ് ചെയ്യുമ്പോൾ കമ്മീഷൻ നൽകുന്നത് ഒഴിവാക്കാൻ ക്രിപ്റ്റോകറൻസികൾ ഉപയോഗിക്കാം. അതിനുപുറമെ, ഉയർന്ന പണപ്പെരുപ്പമുള്ള രാജ്യങ്ങളിൽ താമസിക്കുന്നയാളാണ് നിങ്ങളെങ്കിൽ പ്രാദേശിക കറൻസികളേക്കാൾ വിശ്വസനീയമായ മൂല്യമുള്ള കറൻസിയായി ബിറ്റ്കോയിനെ പരിഗണിക്കാം. ഇക്കാരണങ്ങളാൽതന്നെ ഇന്ത്യയിലെ നിക്ഷേപകർക്ക് ഈ പരിഗണനകളൊന്നും ബാധകമല്ലാതാകുന്നു. ലോകത്തെവിടെനിന്നും ആക്സസ് ചെയ്യാൻ സാധിക്കുമെന്ന ഗുണം ബിറ്റ്കോയിനുണ്ട്. കയ്യിൽകൊണ്ടുനടക്കേണ്ടതുമില്ല. നിയമവിരുദ്ധമായ പ്രവർത്തനങ്ങൾക്ക് അതുകൊണ്ടുതന്നെ വ്യാപകരമായി ഇത്തരം ക്രിപ്റ്റോകൾ വ്യാപകമാണ്. സത്യസന്ധരും നികുതിദായകരും കഠിനാദ്ധ്വാനികളുമായ വ്യക്തികൾക്ക് ഇത് പറഞ്ഞിട്ടുള്ളതല്ല. പെട്ടെന്നുള്ള ഇടിവിന്റെ സാധ്യതകളും സാധാരണ നിക്ഷേപകരെ അപകടത്തിലാക്കും. നേട്ടത്തേക്കാൾ നഷ്ടത്തിനാണ് കൂടുതൽ സാധ്യത. അതിനാൽതന്നെ സ്വർണവുമായുള്ള താരതമ്യം അസ്ഥാനത്താണ്. വില ഉയരുന്നത് എന്തുകൊണ്ട് ഇതിന്റെ യഥാർഥ ഉത്തരം ആർക്കും അറിയില്ല. സങ്കീർണമായ വിപുലീകരണ ധനനയം മുതൽ ലളിതമായ നിക്ഷേപ ആഭിമുഖ്യം വരെയുള്ള നിരവധി സിദ്ധാന്തങ്ങൾ മൂല്യവർധനവിനുപിന്നിലുണ്ട്. വില ഉയരുമ്പോൾമാത്രമാണ് ധനകാര്യമാധ്യങ്ങൾ ബിറ്റ്കോയിനെകുറിച്ച് റിപ്പോർട്ടുകൾ പുറത്തുവിടുന്നത്. അതുകൊണ്ടുതന്നെ ഇതേക്കുറിച്ച് കൂടുതൽ ചർച്ചചെയ്യപ്പെടുന്നില്ല.ഇതിനുമുമ്പ് വിലയിൽ കുതിപ്പുണ്ടായ 2017ന്റെ അവസാനത്തിൽ ബിറ്റ്കോയിൻ വാങ്ങിയിരുന്നെങ്കിൽ ഒരുവർഷംകഴിഞ്ഞപ്പോൾ അതിന്റെ മൂല്യം 20ശതമാനമായി ചുരുങ്ങിയതായി ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. 2017ഡിസംബറിൽ17,437ഡോളർ നിലവാരത്തിലായിരുന്ന ബിറ്റ്കോയിന്റെ മൂല്യം 2018 ഡിസംബർ 16ന് 3,195ഡോളറിലെത്തി(ഗ്രാഫ് കാണുക). നിക്ഷേപൻ എന്തുചെയ്യണം മുൻകാലങ്ങളിൽ ഒരുവർഷത്തിനുള്ളിൽതന്നെ മൂല്യത്തിന്റെ 80ശതമാനം നഷ്ടപ്പെട്ടുവെന്നകാര്യം കണക്കിലെടുക്കുമ്പോൾ അതിന് നിക്ഷേപയോഗ്യതയില്ലെന്ന് മനസിലാക്കണം. ഏതെങ്കിലും തരത്തിലുള്ള ആദായസാധ്യത ബിറ്റ്കോയിനിൽനിന്ന് ലഭിക്കുന്നില്ല. നേരത്തെ വാങ്ങിയിരുന്നെങ്കിൽ ഇപ്പോൾ കോടികൾ കൊയ്യാമായിരുന്നല്ലോ എന്ന ആശങ്കമാത്രമാണ് നിക്ഷേപകനിൽ അതുണ്ടാക്കുന്നത്. ക്രിപ്റ്റോകറൻസികളുടെ ചരിത്രത്തിലെമൂല്യവ്യതിയാനത്തിൽനിന്ന് ഇക്കാര്യംമനസിലാക്കാം. രാജ്യത്ത് നിയമപരമായ പിൻബലമില്ലാത്ത ഒരു വ്യർച്വൽ കറൻസിയിൽ നിക്ഷേപിക്കുന്നത് എന്തുകൊണ്ടും ഒഴിവാക്കേണ്ടതാണ്. റിസർവ് ബാങ്കും സുപ്രീംകോടതിയും ഇക്കാര്യത്തിൽ വ്യക്തമായ മാർഗനിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിൽമാറ്റംവരുന്നതുവരെയെങ്കിലും മാറിനിൽക്കുന്നതാകും ലളിതമായിപറഞ്ഞാൽ, നിക്ഷേപകന് നല്ലത്. ഇലോൺ മസ്കിനെപോലുള്ളവർ ഈയിടെ ഇലോൺ മസ്ക് ഉൾപ്പടെയുള്ള ആഗോള കോർപറേറ്റുകളെ നിയന്ത്രിക്കുന്നവർ ബിറ്റ്കോയിനിൽ നിക്ഷേപിക്കുന്നകാര്യം പുറത്തുവന്നിരുന്നു. മസ്ക് തന്നെ നിക്ഷേപകാര്യം ട്വീറ്റ് ചെയ്തിരുന്നു. കോടികൾ സ്വന്തമായുള്ളവർക്ക് നിക്ഷേപത്തിലെ ചെറിയൊരുഭാഗം ഇത്തരം കറൻസികളിൽ നിക്ഷേപിക്കുന്നതുകൊണ്ട് ഒരുആശങ്കയും ഉണ്ടാകില്ല. ഏതെങ്കിലും ആവശ്യത്തിനായി തിരിച്ചെടുക്കേണ്ടതില്ലാത്ത നിക്ഷേപമുള്ളവർക്ക് ക്രിപ്റ്റോയിൽ നിക്ഷേപിക്കുന്നതിൽ ആശങ്കപ്പെടേണ്ടതില്ലല്ലോ. അവരുടെ ആസ്തിയിൽ ഒരുഭാഗം അതിനായി മുടക്കുന്നു. മൂല്യം എപ്പോഴെങ്കിലും ഉയരട്ടെ, ഒരു പരീക്ഷണമായി നിക്ഷേപം അവിടെകിടക്കട്ടെ-മസ്കിനെപോലുള്ളവർ ഇങ്ങനെ ചിന്തിക്കുന്നതിൽ അതിശയിക്കാനൊന്നുമില്ല. തട്ടിപ്പിന്റെ പുതിയരൂപം നിയമസാധുതയ്ക്ക് ജിഎസ്ടി സർട്ടിഫിക്കറ്റ്! ശ്രദ്ധിക്കാൻ: ക്രിപ്റ്റോ കറൻസികളിൽ നിക്ഷേപിച്ച് കോടികളുണ്ടാക്കാമെന്നപേരിൽ രാജ്യത്ത് നിരവധി തട്ടിപ്പുകൾ നടക്കുന്നുണ്ട്. ക്രിപ്റ്റോ കറൻസിയാണെന്നപേരിൽ മോറിസ് കോയിൻ ഉൾപ്പടെയുള്ള പേരിലാണ് ഇവ അവതരിച്ചിരിക്കുന്നത്. ലീഗലാണ് എന്നൊക്കെതെറ്റിദ്ധിരിപ്പിച്ച് നിരവധിപേരിൽനിന്ന് പണതട്ടൽ നടക്കുന്നുണ്ട്. ആട്, തേക്ക്, മാഞ്ചിയം തട്ടിപ്പുകളുടെ പുതിയരൂപമാണിത്. ഇടപാട് നിയമപരമാണന്നുകാണിക്കാൻ ജിഎസ്ടി രജിസ്ട്രേഷൻ രേഖകളാണ് കാണിക്കുന്നത്! നിരവധിപേർ ഇരയാകുന്നുമുണ്ട്. ഈയിടെ ഒരു വായനക്കാരൻ ഇതുസംബന്ധിച്ച് സംശയം ഉന്നയിച്ചിരുന്നു(അദ്ദേഹം അയച്ചുതന്നെ രേഖയുടെ പകർപ്പ്കാണുക)തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പിന്റെ പുതിയരൂപമാണിതെന്ന് വ്യക്തമായത്. feedbacks to: antonycdavis@gmail.com

from money rss https://bit.ly/38q23GL
via IFTTT

സ്വര്‍ണവില പവന് 80 രൂപ കുറഞ്ഞ് 37,600 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്. പവന്റെ വില 80 രൂപ കുറഞ്ഞ് 37,600 രൂപയിലെത്തി. ഗ്രാമിനാകട്ടെ 10 രൂപ കുറഞ്ഞ് 4,700 രൂപയുമായി. തിങ്കളാഴ്ച പവന് 37,680 രൂപയും ഗ്രാമിന് 4,710 രൂപയുമായിരുന്നുവില. ഡിസംബറിലെ ഏറ്റവും ഉയർന്ന വിലയാണ് തിങ്കളാഴ്ച രേഖപ്പെടുത്തിയത്. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ഔൺസിന് 1,883.93 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. കോവിഡ് വ്യാപന ഭീതിയും യുഎസ് സാമ്പത്തിക പാക്കേജ് സംബന്ധിച്ച റിപ്പോർട്ടുകളുമാണ് സ്വർണവിലയിലെ ചാഞ്ചാട്ടത്തിനുപിന്നിൽ.

from money rss https://bit.ly/2KrF2vd
via IFTTT

തകര്‍ച്ചയില്‍നിന്ന് ഉയര്‍ന്ന് വിപണി: സെന്‍സെക്‌സില്‍ 166 പോയന്റ് നേട്ടത്തോടെ തുടക്കം

കഴിഞ്ഞ ദിവസത്തെ കനത്ത തകർച്ചയിൽനിന്ന് ഉണർന്ന് വിപണി. ആഗോള തലത്തിലുള്ള തിരിച്ചടിയും യുകെയിലെ പുതിയ കോവിഡ് വൈറസ് ബാധ സംബന്ധിച്ച അനിശ്ചിതത്വവും നിലനിൽക്കെയാണ് വിപണിയിൽനേട്ടം. സെൻസെക്സ് 166 പോയന്റ് ഉയർന്ന് 45,719ലും നിഫ്റ്റി 51 പോയന്റ് നേട്ടത്തിൽ 13,379ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 855 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 638 ഓഹരികൾ നഷ്ടത്തിലുമാണ്. 65 ഓഹരികൾക്ക് മാറ്റമില്ല. എച്ച്സിഎൽ ടെക്, ടെക് മഹീന്ദ്ര, എൻടിപിസി, ഇൻഫോസിസ്, ഭാരതി എയർടെൽ, ഒഎൻജിസി, ടിസിഎസ്, നെസ് ലെ, ഐടിസി, സൺ ഫാർമ, ഇൻഡസിൻഡ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, എസ്ബിഐ, ഡോ.റെഡ്ഡീസ് ലാബ്, ബജാജ് ഓട്ടോ, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ഏഷ്യൻ പെയിന്റ്സ്, എച്ച്ഡിഎഫ്സി ബാങ്ക്, എച്ച്ഡിഎഫ്സി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. എല്ലാവിഭാഗം സൂചികകളും നേട്ടത്തിലാണെങ്കിലും അനിശ്ചിതത്വം നിലനിൽക്കുന്നതിനാൽ വിപണി രണ്ടാംദിനവും തകർച്ചനേരിടാനാണ് സാധ്യത. Indices open higher amid mixed global cues

from money rss https://bit.ly/3rlBefN
via IFTTT

ഹോങ്കോങ്ങിൽനിന്നുള്ള ചൈനീസ് ഇതര നിക്ഷേപങ്ങൾക്ക് ഇളവനുവദിച്ചേക്കും

മുംബൈ: ഹോങ്കോങ്ങിൽനിന്ന് ചൈനയുമായി ബന്ധമില്ലാത്ത നിക്ഷേപങ്ങൾക്ക് ഇന്ത്യ ഇളവുകൾ അനുവദിച്ചേക്കുമെന്ന് സൂചന. ചൈനീസ് സംരംഭങ്ങളുടെ സാന്നിധ്യമില്ലാത്ത നിക്ഷേപങ്ങൾക്ക് വേഗത്തിൽ അനുമതി നൽകാനാണ് നീക്കം. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അയൽ രാജ്യങ്ങളിൽനിന്നുള്ള നിക്ഷേപങ്ങൾക്ക് മുൻകൂർ അനുമതി വേണമെന്ന് ഇന്ത്യ നിർദേശിച്ചിരുന്നു. ഓഹരിവില കുത്തനെ ഇടിഞ്ഞ സാഹചര്യത്തിൽ ഇന്ത്യയിലെ ബാങ്കുകളിലടക്കം ചൈനീസ് കമ്പനികൾ ഓഹരികൾ വാങ്ങിക്കൂട്ടുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് നിയന്ത്രണംകൊണ്ടുവന്നത്. ഇന്ത്യയും ചൈനയും തമ്മിൽ അതിർത്തിത്തർക്കം രൂക്ഷമായതോടെ നിയന്ത്രണങ്ങൾ ഇന്ത്യ കടുപ്പിച്ചു. ഏകദേശം 175 കോടി ഡോളറിലധികം (13,000 കോടി രൂപ) വരുന്ന 140 -ഓളം നിക്ഷേപ പദ്ധതികൾ അനിശ്ചിതത്വത്തിലായി കിടക്കുന്നുണ്ട്.

from money rss https://bit.ly/3haO7EH
via IFTTT

വിപണിയില്‍ കോവിഡ് ഭീതി: സെന്‍സെക്‌സിന് നഷ്ടമായത് 1,407 പോയന്റ്

മുംബൈ: തുടർച്ചയായി ആറുദിവസം നീണ്ടുനിന്ന റാലിക്കുശേഷം ഓഹരി വിപണിയിൽ തിരുത്തൽ. ഉച്ചയ്ക്കുശേഷമുള്ള വ്യാപാരത്തിൽ സെൻസെക്സിന് 1,406.73 പോയന്റ് നഷ്ടമായി. സെൻസെക്സ് 45,553.93 നിലവാരത്തിലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റിയാകട്ടെ 432.10 പോയന്റ് താഴ്ന്ന് 13,328.40ലുമെത്തി. ആഗോള വിപണികളിലെ സാഹചര്യം മുന്നിൽകണ്ട് കൂട്ടത്തോടെ നിക്ഷേപം പിൻവലിച്ചതാണ് വിപണിയെ ബാധിച്ചത്. യൂറോപ്പിൽ വീണ്ടും കോവിഡ് വ്യാപന ഭീഷണി ഉയർന്നതാണ് വൻതോതിൽ നിക്ഷേപം പിൻവലിക്കാൻ പ്രേരണയായത്. ബിഎസ്ഇയിലെ 2381 കമ്പനികളുടെ ഓഹരികൾ നഷ്ടത്തിലായപ്പോൾ 580 ഓഹരികൾമാത്രമാണ് നേട്ടമുണ്ടാക്കിയത്. 163 ഓഹരികൾക്ക് മാറ്റമില്ല. ഒഎൻജിസി, ടാറ്റ മോട്ടോഴ്സ്, ഗെയിൽ, ഹിൻഡാൽകോ, ഐഒസി ഉൾപ്പെട നിഫ്റ്റി50തിലെ എല്ലാ ഓഹരികളും നഷ്ടംനേരിട്ടു. പൊതുമേഖല ബാങ്ക് സൂചിക ഏഴുശതമാനവും ലോഹം, അടിസ്ഥാന സൗകര്യവികസനം, ബാങ്ക്, വാഹനം, ഊർജം തുടങ്ങിയ മേഖലകളിലെ സൂചികകൾ 4-5ശതമാനവും കൂപ്പുകുത്തി. Sensex plunging 1,406 points on renewed COVID fears

from money rss https://bit.ly/3ph0jql
via IFTTT

10 ലക്ഷംരൂപയുടെ നിക്ഷേപമുണ്ട്: ഫ്രാങ്ക്‌ളിന്‍ ഇന്ത്യയുടെ വോട്ടിങില്‍ ഏതുനിലപാട് സ്വീകരിക്കണം?

ഫ്രാങ്ക്ളിൻ ടെംപിൾടൺ മ്യൂച്വൽ ഫണ്ടിന്റെ ലോ ഡ്യൂറേഷൻ ഫണ്ടിൽ മൂന്നുവർഷംമുമ്പ് 10 ലക്ഷം രൂപ നിക്ഷേപം നടത്തിയിരുന്നു. നിലവിൽ അതിന്റെ മൂല്യം 11,65,705 രൂപയാണ്. ഫണ്ടിന്റെ പ്രവർത്തനം തുടങ്ങുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുന്നതിന് ഡിസംബർ 26ന് വോട്ടിങ് നടക്കുന്നുണ്ട്. അനുകൂലമായി യെസ് എന്നാപ്രതികൂലമായി നോ എന്നോ വോട്ടുചെയ്യാൻ അവസരമുണ്ട്. ഏത് നിലപാട് സ്വീകരിക്കുന്നതാകും ഉചിതം? സുരേഷ്കുമാർ, മുംബൈ (ഇ-മെയിൽ) കോടതി ഉത്തരവിനെതുടർന്നാണ് നിക്ഷേപകരുടെ അനുമതിക്കായി ഫ്രാങ്ക്ളിൻ ടെംപിൾടൺ ഇ-വോട്ടിങ് നടത്തുന്നത്. ആറ് ഡെറ്റ് ഫണ്ടുകളുടെ പ്രവർത്തനം നിർത്തിയത് നിക്ഷേപകരുടെ അനുമതിയോടെയല്ലാത്തതിനാൽ ഇക്കാര്യത്തിൽ അനുമതിതേടാനാണ് വോട്ടെടുപ്പ്. യെസ്എന്നോ നോ എന്നോ വോട്ടുചെയ്യാൻ നിക്ഷേപകന് അവസരമുണ്ട്. നോ എന്ന് വോട്ട് ചെയ്താൽ ഫണ്ടുകൾ വീണ്ടും സജീവമാകും. പണം പിൻവലിക്കാനുള്ള അവസരമാണ്അതിലൂടെ നിക്ഷേപകന് ലഭിക്കുക. കൂട്ടത്തോടെ പണംപിൻവലിക്കുന്ന സാഹചര്യം അപ്പോഴുണ്ടാകും. വിപണിയിൽ കിട്ടിയവിലയ്ക്ക് സെക്യൂരിറ്റികൾവിറ്റ് ഫണ്ട് കമ്പനിയ്ക്ക് പണംകണ്ടെത്തേണ്ടിവരും. അപ്പോൾ എൻഎവി(നെറ്റ് അസെറ്റ് വാല്യൂ)യിൽ കുത്തനെ ഇടിവുണ്ടാകാനും തിരിച്ചുലഭിക്കുന്ന തുകയിൽ വൻകുറവുണ്ടാകാനും ഇടയാകും. യെസ്-എന്ന് വോട്ടുചെയ്താൽ സെക്യൂരിറ്റികൾ മികച്ച വിലയിൽ വിൽക്കുന്നതിന് ഫണ്ട് കമ്പനിക്ക് സാവകാശം ലഭിക്കും. ഫ്രാങ്ക്ളിൻ ഇന്ത്യ ലോ ഡ്യൂറേഷൻ ഫണ്ട് ഇതിനകംതന്നെ ക്യാഷ് പോസിറ്റീവ് ആണ്. അവസാന റിപ്പോർട്ട് അനുസരിച്ച് ഫണ്ടിൽ 49ശതമാനം നിക്ഷേപവും കമ്പനിക്ക് തിരിച്ചെടുക്കാനായിട്ടുണ്ട്. ഭൂരിഭാഗംപേരും യെസ് എന്ന് വോട്ടുരേഖപ്പെടുത്തിയാൽ നിക്ഷേപത്തിൽ പകുതിയോളംതുക ഉടൻ ബാങ്ക് അക്കൗണ്ടിലെത്തും. പ്രതീക്ഷിച്ചതിലുംവേഗത്തിൽ മികച്ച നിലവാരത്തിൽ ഫണ്ടുകമ്പനിക്ക് നിക്ഷേപം തിരിച്ചെടുക്കാൻ കഴിയുന്നുണ്ട്. അതിന് ആനുപാതികമായി എൻഎവിയിൽ വർധനവുമുണ്ടായിട്ടുണ്ട്. മൂന്നുവർഷം മുമ്പ് 10 ലക്ഷം രൂപ 19.83 രൂപ എൻഎവി പ്രകാരമാണ് താങ്കൾ നിക്ഷേപിച്ചത്. ഇന്നതിന്റെ എൻഎവി 23.12 രൂപയാണ്. നിക്ഷേപിച്ച പത്തുലക്ഷം രൂപ 11,65,705 രൂപയുമായി ഉയർന്നു. വാർഷികാദായം 5.3 ശതമാനവുമാണ്. ഇതിനുപുറമെ സെഗ്രിഗേറ്റഡ് പോർട്ട്ഫോളിയോയിൽനിന്നും ഇതിനകം 50,000 രൂപയോളം ലഭിച്ചിട്ടുണ്ടാകും. അതുകൂടി ചേരുമ്പോൾ ഏഴുശതമാനത്തോളം ആദായം ഫണ്ടിൽനിന്ന് ഇതിനകം ലഭിച്ചുകഴിഞ്ഞു. കമ്പനി പുറത്തുവിട്ട മെച്യൂരിറ്റി പ്രൊഫൈലിലെ തിയതിയേക്കാൾ വേഗത്തിൽ നിക്ഷേപം തിരിച്ചെടുക്കാൻ കഴിയുന്നതിനാലാണ് ഫണ്ടിൽ 49ശതമാനത്തോളം ക്യാഷ് പോസിറ്റീവായത്. അതുകൊണ്ടുതന്നെ ബാക്കിയുള്ളതുകയും താരതമ്യേന മികച്ച ആദായത്തോടെ തിരിച്ചുലഭിക്കാൻ അല്പം കാത്തിരിക്കുന്നതാകും നല്ലത്. അതിനുവേണ്ടി കമ്പനിക്ക് അനുകൂലമായി യെസ് എന്ന് വോട്ടുചെയ്യുന്നതാകും ഉചിതം.

from money rss https://bit.ly/3nyqet3
via IFTTT

പ്രതിസന്ധിയിലായ പിഎംസി ബാങ്കിനെ ഏറ്റെടുക്കാന്‍ ഭാരത് പെയും സെന്‍ട്രം ഗൂപ്പും

പ്രതിസന്ധിയിലായ പിഎംസി(പഞ്ചാബ് ആൻഡ് മഹാരാഷ്ട്ര കോ ഓപറേറ്റീവ്)ബാങ്കിനെ ഏറ്റെടുക്കാൻ താൽപര്യമറിയിച്ച് കമ്പനികൾ. ക്യുആർ കോഡ് അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന പെയ്മെന്റ് ആപ്പായ ഭാരത് പേയും ധനകാര്യ കമ്പനിയായ സെൻട്രം ഗ്രൂപ്പുമാണ് സംയുക്തമായി റിസർവ് ബാങ്കിന് താൽപര്യം അറയിച്ചിട്ടുള്ളത്. ഇവരെകൂടാതെ സഞ്ജീവ് ഗുപ്തയുടെ ലിബർട്ടി ഹൗസ് ഗ്രൂപ്പും പേര് പുറത്തുവരാത്ത ചിലകമ്പനികളുംപിഎംസിയെ ഏറ്റെടുക്കാൻ രംഗത്തുണ്ടെന്നാണ് റിപ്പോർട്ടുകൾ. ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും കോർപറേറ്റുകളും കോടീശ്വരന്മാരായ വ്യക്തികളും ഇതാദ്യമായാണ് ഒരു അർബൻ കോ ഓപറേറ്റീവ് ബാങ്കിനെ ഏറ്റെടുക്കാൻ രംഗത്തുവരുന്നത്. പിഎംസി ബാങ്കിനുമേലുള്ള നിയന്ത്രണങ്ങളുടെ കാലാവധി 2021 മാർച്ചുവരെ കഴിഞ്ഞ വെള്ളിയാഴ്ച റിസർവ് ബാങ്ക് നീട്ടിയിരുന്നു. ബാങ്കിനെ ഏറ്റെടുക്കാൻ കമ്പനികളും വ്യക്തികളുമെത്തിയ സാഹചര്യത്തിൽ ഇതേക്കുറിച്ച് കൂടുതൽ പരിശോധിക്കാനാണ് കാലാവധി നീട്ടിയതെന്നാണ് സൂചന. Bharat Pe, Centrum in race to acquire PMC Bank

from money rss https://bit.ly/2Krc0vN
via IFTTT