121

Powered By Blogger

Monday, 21 December 2020

10 ലക്ഷംരൂപയുടെ നിക്ഷേപമുണ്ട്: ഫ്രാങ്ക്‌ളിന്‍ ഇന്ത്യയുടെ വോട്ടിങില്‍ ഏതുനിലപാട് സ്വീകരിക്കണം?

ഫ്രാങ്ക്ളിൻ ടെംപിൾടൺ മ്യൂച്വൽ ഫണ്ടിന്റെ ലോ ഡ്യൂറേഷൻ ഫണ്ടിൽ മൂന്നുവർഷംമുമ്പ് 10 ലക്ഷം രൂപ നിക്ഷേപം നടത്തിയിരുന്നു. നിലവിൽ അതിന്റെ മൂല്യം 11,65,705 രൂപയാണ്. ഫണ്ടിന്റെ പ്രവർത്തനം തുടങ്ങുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുന്നതിന് ഡിസംബർ 26ന് വോട്ടിങ് നടക്കുന്നുണ്ട്. അനുകൂലമായി യെസ് എന്നാപ്രതികൂലമായി നോ എന്നോ വോട്ടുചെയ്യാൻ അവസരമുണ്ട്. ഏത് നിലപാട് സ്വീകരിക്കുന്നതാകും ഉചിതം? സുരേഷ്കുമാർ, മുംബൈ (ഇ-മെയിൽ) കോടതി ഉത്തരവിനെതുടർന്നാണ് നിക്ഷേപകരുടെ അനുമതിക്കായി ഫ്രാങ്ക്ളിൻ ടെംപിൾടൺ ഇ-വോട്ടിങ് നടത്തുന്നത്. ആറ് ഡെറ്റ് ഫണ്ടുകളുടെ പ്രവർത്തനം നിർത്തിയത് നിക്ഷേപകരുടെ അനുമതിയോടെയല്ലാത്തതിനാൽ ഇക്കാര്യത്തിൽ അനുമതിതേടാനാണ് വോട്ടെടുപ്പ്. യെസ്എന്നോ നോ എന്നോ വോട്ടുചെയ്യാൻ നിക്ഷേപകന് അവസരമുണ്ട്. നോ എന്ന് വോട്ട് ചെയ്താൽ ഫണ്ടുകൾ വീണ്ടും സജീവമാകും. പണം പിൻവലിക്കാനുള്ള അവസരമാണ്അതിലൂടെ നിക്ഷേപകന് ലഭിക്കുക. കൂട്ടത്തോടെ പണംപിൻവലിക്കുന്ന സാഹചര്യം അപ്പോഴുണ്ടാകും. വിപണിയിൽ കിട്ടിയവിലയ്ക്ക് സെക്യൂരിറ്റികൾവിറ്റ് ഫണ്ട് കമ്പനിയ്ക്ക് പണംകണ്ടെത്തേണ്ടിവരും. അപ്പോൾ എൻഎവി(നെറ്റ് അസെറ്റ് വാല്യൂ)യിൽ കുത്തനെ ഇടിവുണ്ടാകാനും തിരിച്ചുലഭിക്കുന്ന തുകയിൽ വൻകുറവുണ്ടാകാനും ഇടയാകും. യെസ്-എന്ന് വോട്ടുചെയ്താൽ സെക്യൂരിറ്റികൾ മികച്ച വിലയിൽ വിൽക്കുന്നതിന് ഫണ്ട് കമ്പനിക്ക് സാവകാശം ലഭിക്കും. ഫ്രാങ്ക്ളിൻ ഇന്ത്യ ലോ ഡ്യൂറേഷൻ ഫണ്ട് ഇതിനകംതന്നെ ക്യാഷ് പോസിറ്റീവ് ആണ്. അവസാന റിപ്പോർട്ട് അനുസരിച്ച് ഫണ്ടിൽ 49ശതമാനം നിക്ഷേപവും കമ്പനിക്ക് തിരിച്ചെടുക്കാനായിട്ടുണ്ട്. ഭൂരിഭാഗംപേരും യെസ് എന്ന് വോട്ടുരേഖപ്പെടുത്തിയാൽ നിക്ഷേപത്തിൽ പകുതിയോളംതുക ഉടൻ ബാങ്ക് അക്കൗണ്ടിലെത്തും. പ്രതീക്ഷിച്ചതിലുംവേഗത്തിൽ മികച്ച നിലവാരത്തിൽ ഫണ്ടുകമ്പനിക്ക് നിക്ഷേപം തിരിച്ചെടുക്കാൻ കഴിയുന്നുണ്ട്. അതിന് ആനുപാതികമായി എൻഎവിയിൽ വർധനവുമുണ്ടായിട്ടുണ്ട്. മൂന്നുവർഷം മുമ്പ് 10 ലക്ഷം രൂപ 19.83 രൂപ എൻഎവി പ്രകാരമാണ് താങ്കൾ നിക്ഷേപിച്ചത്. ഇന്നതിന്റെ എൻഎവി 23.12 രൂപയാണ്. നിക്ഷേപിച്ച പത്തുലക്ഷം രൂപ 11,65,705 രൂപയുമായി ഉയർന്നു. വാർഷികാദായം 5.3 ശതമാനവുമാണ്. ഇതിനുപുറമെ സെഗ്രിഗേറ്റഡ് പോർട്ട്ഫോളിയോയിൽനിന്നും ഇതിനകം 50,000 രൂപയോളം ലഭിച്ചിട്ടുണ്ടാകും. അതുകൂടി ചേരുമ്പോൾ ഏഴുശതമാനത്തോളം ആദായം ഫണ്ടിൽനിന്ന് ഇതിനകം ലഭിച്ചുകഴിഞ്ഞു. കമ്പനി പുറത്തുവിട്ട മെച്യൂരിറ്റി പ്രൊഫൈലിലെ തിയതിയേക്കാൾ വേഗത്തിൽ നിക്ഷേപം തിരിച്ചെടുക്കാൻ കഴിയുന്നതിനാലാണ് ഫണ്ടിൽ 49ശതമാനത്തോളം ക്യാഷ് പോസിറ്റീവായത്. അതുകൊണ്ടുതന്നെ ബാക്കിയുള്ളതുകയും താരതമ്യേന മികച്ച ആദായത്തോടെ തിരിച്ചുലഭിക്കാൻ അല്പം കാത്തിരിക്കുന്നതാകും നല്ലത്. അതിനുവേണ്ടി കമ്പനിക്ക് അനുകൂലമായി യെസ് എന്ന് വോട്ടുചെയ്യുന്നതാകും ഉചിതം.

from money rss https://bit.ly/3nyqet3
via IFTTT