121

Powered By Blogger

Tuesday, 30 December 2014

കോര്‍ക്കില്‍ ഗ്ലോറിയ 2014








കോര്‍ക്കില്‍ ഗ്ലോറിയ 2014


Posted on: 30 Dec 2014








കോര്‍ക്ക്: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ അയര്‍ലന്‍ഡിലെ സതേണ്‍ റീജിയന്‍ ഇടവകകള്‍ സംയുക്തമായി കോര്‍ക്കില്‍ സംഘടിപ്പിച്ച ഗ്ലോറിയ 2014 ക്രിസ്മസ് ആഘോഷങ്ങള്‍ നടത്തി. ബ്ലാക്ക്‌റോക്ക് ഹോളി ട്രിനിറ്റി പള്ളിയില്‍ രാവിലെ വി. കുര്‍ബാന അര്‍പ്പിച്ചു. അതിനു ശേഷം കോര്‍ക്ക് ഡഗ്ലസ്സ് ഹാളില്‍ വച്ച് നടത്തിയ ക്രിസ്മസ് ആഘോഷങ്ങളില്‍ വാട്ടര്‍ഫോര്‍ഡ്, ലിമറിക്ക്, കോര്‍ക്ക് ഇടവകകളിലെ അംഗങ്ങള്‍ നിരവധി കലാപരിപാടികള്‍ അവതരിപ്പിച്ചു. കരോള്‍ സോംഗ്, മത്സരങ്ങള്‍, സ്‌കിറ്റ്, കുട്ടികളുടെ ഡാന്‍സ് എന്നിവ അവതരിപ്പിച്ചു.

കോര്‍ക്ക് സീറോ മലബാര്‍ ചര്‍ച്ച് ചാപ്ലൈന്‍, ഫാ.ഫ്രാന്‍സിസ് നീലങ്കാവില്‍ ക്രിസ്മസ് സന്ദേശം നല്‍കി. കോര്‍ക്ക് ഇടവക വികാരി ഫാ.എല്‍ദൊ വര്‍ഗീസ് അധ്യക്ഷ പ്രസംഗം നടത്തി. ഫാ.അഡ്രിയന്‍ വില്‍കിന്‍സണ്‍ ആശംസാ പ്രസംഗം നടത്തി. ഷെറി ജോണ്‍ പരിപാടികളില്‍ പങ്കെടുത്തവര്‍ക്ക് നന്ദി അറിയിച്ചു. സ്‌നേഹ വിരുന്നോട് കൂടി പരിപാടികള്‍ സമാപിച്ചു.




വാര്‍ത്ത അയച്ചത് : രാജന്‍ വി













from kerala news edited

via IFTTT