Story Dated: Tuesday, December 30, 2014 03:38
റായ്പൂര്‍: ഛത്തീസ്ഗണ്ഡില്‍ അവസാന വര്‍ഷ ദന്തല്‍ കോളേജ് വിദ്യാര്‍ഥിനിയെ പ്ര?ഫസര്‍ പീഡിപ്പിച്ചു. ഹോട്ടലില്‍ വിളിച്ച് വരുത്തിയായിരുന്നു പീഡനം. പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന് പ്ര?ഫ. വികാസ് വര്‍മ(45)യ്ക് എതിരെ പോലീസ് കേസെടുത്തു.
ദന്തല്‍ കോളേജില്‍ വൈവ പരീക്ഷ നടത്താന്‍ എത്തിതായിരുന്നു വികാസ് വര്‍മ. ഉത്തര്‍ പ്രദേശ് സ്വദേശിയായ ഇയാള്‍ പരീക്ഷയ്ക് എത്തുന്നതിന് മുമ്പേ ഫെയ്സ്ബുക്കിലൂടെ വിദ്യാര്‍ഥിയെ പരിചയപ്പെട്ടിരുന്നു. പിന്നീട് ക്രിസ്തുമസ് ദിനത്തില്‍ നടന്ന വൈവ പരീക്ഷയിലും ഇയാള്‍ പരിചയം പുതുക്കി. പിന്നീട് പെണ്‍കുട്ടിയെ ഇയാള്‍ താമസിക്കുന്ന ഹോട്ടലിലേക്ക് വിളിച്ച് വരുത്തി പീഡിപ്പിക്കുകയായിരുന്നു.
സംഭവത്തിന് ശേഷം വീട്ടിലെത്തിയ പെണ്‍കുട്ടി പീഡന വിവരം മാതാപിതാക്കളെ അറിയിച്ചു. തുടര്‍ന്ന് പെണ്‍കുട്ടിയുമായി പോലീസ് സ്റ്റേഷനിലെത്തിയ രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്കി.
from kerala news edited
via IFTTT