121

Powered By Blogger

Tuesday, 30 December 2014

ഇന്ത്യാ കാത്തലിക് അസോസിയേഷന്‍ ഓഫ് അമേരിക്കയ്ക്ക് നവനേതൃത്വം








ഇന്ത്യാ കാത്തലിക് അസോസിയേഷന്‍ ഓഫ് അമേരിക്കയ്ക്ക് നവനേതൃത്വം


Posted on: 30 Dec 2014



ന്യൂയോര്‍ക്ക്: ഇന്ത്യാ കാത്തലിക് അസോസിയേഷന്‍ ഓഫ് അമേരിക്കയുടെ 2015 ലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ക്യൂന്‍സില്‍ ടൈസണ്‍ സെന്ററിലാണ് തിരഞ്ഞെടുപ്പ് നടന്നത്.

ചെറിയാന്‍ ചക്കാലപ്പടിക്കലാണ് പ്രസിഡന്റ്. മറ്റുഭാരവാഹികള്‍: വൈസ്പ്രസിഡന്റ് ലാലി കളപ്പുരയ്ക്കല്‍, സെക്രട്ടറി അലക്‌സ് തോമസ്, ജോയിന്റെ സെക്രട്ടറി റോയി ആന്റണി, ട്രഷറര്‍ വിന്‍സെന്റ് വറീത്. എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍: സാബു മാര്‍ക്കോസ്, ജോണ്‍ കെ. ജോര്‍ജ്, മേരിക്കുട്ടി മൈക്കിള്‍, ജോജി തോമസ്. ഓഡിറ്റേഴ്‌സായി ജോര്‍ജ് കൊട്ടാരം, കുര്യന്‍ ഫിലിപ്പ് എന്നിവരെയും ട്രസ്റ്റി ബോര്‍ഡിലേക്ക് ഡോ.ജോസ് കാനാട്ടിനെയും തെരഞ്ഞെടുത്തു.







കത്തോലിക്കാ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഉള്‍ക്കൊണ്ടുകൊണ്ടുള്ള ശക്തമായ ഒരു സംഘടനാ നേതൃത്വമാണ് 2015 ലേക്കായി തിരഞ്ഞെടുക്കപ്പെട്ടതെന്നു തിരഞ്ഞെടുപ്പിന് നേതൃത്വം നല്‍കിയ ബോര്‍ഡ് ഓഫ് ട്രസ്റ്റി അംഗം തോമസ് തോമസ് അഭിപ്രായപ്പെട്ടു.

36 വര്‍ഷത്തെ പാരമ്പര്യവും 1800 ല്‍ അധികം കുടുംബങ്ങള്‍ അംഗങ്ങളായ ഒരു സംഘടനയുടെ നേതൃത്വം ഏറ്റെടുത്ത പുതിയ ഭാരവാഹികള്‍ക്ക് വലിയ ഉത്തരവാദിത്വമാണുള്ളതെന്നും സംഘടനയെ കൂടുതല്‍ കാര്യക്ഷമമായി ഒത്തൊരുമയോടെ കൊണ്ടുപോകണമെന്നും സ്ഥാനം ഒഴിഞ്ഞ പ്രസിഡന്റ് ജിന്‍സ്‌മോന്‍ പി. സക്കറിയ ഓര്‍മിപ്പിച്ചു.







തന്റെ നേതൃത്വത്തില്‍ വിശ്വാസം അര്‍പ്പിച്ച എല്ലാവര്‍ക്കും പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ചെറിയാന്‍ ചക്കാലപ്പടിക്കല്‍ മറുപടി പ്രസംഗത്തില്‍ നന്ദി രേഖപ്പെടുത്തി. ഒരു പ്രമുഖ അല്‍മായ സംഘടന എന്ന നിലയില്‍ വിശ്വാസത്തില്‍ ഊന്നിയ പ്രവര്‍ത്തനങ്ങള്‍ക്കാണ് നേതൃത്വം നല്‍കുന്നതെന്നും എല്ലാവരുടെയും സഹകരണം അഭ്യര്‍ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു. അമേരിക്കയിലെ കത്തോലിക്കാ വിശ്വാസികളായ പുതിയ തലമുറയിടെ ഐക്യത്തിനും ആത്മീയ വളര്‍ച്ചയ്്ക്കും ഉതകുന്ന ഒരു സംഘടനയെന്ന നിലയില്‍ സമൂഹത്തിനു പ്രയോജനകരമാകുന്ന പ്രവര്‍ത്തനങ്ങള്‍ക്കു രൂപം നല്‍കുമെന്നും ചെറിയാന്‍ ചക്കാലപ്പടിക്കല്‍ അറിയിച്ചു.

കാത്തലിക് വോയിസിന്റെ 2014 ലെ സുവനീര്‍ ചീഫ് എഡിറ്റര്‍ ജോണ്‍പോള്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാന്‍ ജോസഫ് കളപ്പുരയ്ക്കലിനു നല്‍കി പ്രകാശനം ചെയ്തു.





ജോയിച്ചന്‍ പുതുക്കുളം












from kerala news edited

via IFTTT