Story Dated: Tuesday, December 30, 2014 03:36
മുംബൈ: സൊറാബുദ്ദീന്‍ ഷെയ്‌ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ സി.ബി.ഐ പ്രത്യേക കോടതി കുറ്റവിമുക്‌തനാക്കി. കേസില്‍ ഷായ്‌ക് എതിരെ വ്യക്‌തമായ തെളിവുകള്‍ ഇല്ലെന്ന് ചൂണ്ടിക്കാണിച്ചാണ് അമിത് ഷായുടെ വിടുതല്‍ ഹര്‍ജിയില്‍ കോടതി ഉത്തരവ്.
2013ലാണ് ഗുജറാത്ത് മുന്‍ ആഭ്യന്തരമന്ത്രി ആയിരുന്ന അമിത് ഷായെയും നിരവധി പേലീസുകാരെയും പ്രതിചേര്‍ത്ത് സി.ബി.ഐ കേസ് രജിസ്‌റ്റര്‍ ചെയ്‌തത്. സൊഹ്‌റാബുദ്ദീനെയും ഭാര്യയെയും ഉള്‍പ്പെടെ മൂന്ന് പേരെ വ്യാജ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയ കേസിലാണ് വിധി.
2005 നവംബറിലാണ് കേസിന് ആസ്‌പദമായ സംഭവം നടന്നത്. ലെഷ്‌കര്‍-ഇ-തയ്‌ബയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ആഭ്യന്തരമന്ത്രി ആയിരുന്ന അമിത് ഷായുടെ കീഴിലുള്ള പ്രത്യേക അന്വേഷണ സംഘം സൊറാബുദ്ദീന്‍ ഷെയ്‌ഖിനെയും ഭാര്യ കൗസര്‍ ബി എന്നിവരെ അറസ്‌റ്റ് ചെയ്‌തു. തുടര്‍ന്ന് നടന്ന വ്യാജ ഏറ്റുമുട്ടലില്‍ ഇരുവരെയും അന്വേഷണ സംഘം കൊലപ്പെടുത്തിയെന്നാണ് കേസ്. കേസില്‍ ദൃക്‌സാക്ഷി ആയിരുന്ന തുള്‍സി റാം പ്രജാപതി തടവില്‍ നിന്നും രക്ഷപെടുന്നതിനിടെ 2006ല്‍ ഗുജറാത്ത് പേലീസ് കൊലപ്പെടുത്തിയിരുന്നു.
തുടര്‍ന്ന് കേസ് സി.ബി.ഐയ്‌ക്ക് കൈമാറുകയായിരുന്നു. സി.ബി.ഐ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ 16ാം പ്രതി ആയിരുന്ന ഷായ്‌ക് എതിരെ സി.ബി.ഐ ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരുന്നത്. തുടര്‍ന്ന് 2010ല്‍ അറസ്‌റ്റിലായതോടെ അമിത് ഷായ്‌ക് മന്ത്രിസ്‌ഥാനവും നഷ്‌ടമായി. പിന്നീട് മൂന്ന് മാസങ്ങള്‍ക്ക് ശേഷമാണ് ഷായ്‌ക് കോടതി ജാമ്യം അനുവദിച്ചത്.
2012ല്‍ കേസ് ഗുജറാത്തില്‍ നിന്നും മുംബൈയിലേക്ക് മാറ്റി. വിചാരണ നീണ്ടുപോകുന്നതായി കാണിച്ച് അമിത് ഷാ സമര്‍പ്പിച്ച പ്രത്യേക ഹര്‍ജിയിലാണ് കോടതി ഉത്തരവ്. അതേസമയം അമിത് ഷായെ കുറ്റവിമുക്‌തനാക്കിയ കോടതി വിധിക്കെതിരെ മുംബൈ ഹൈക്കോടതിയെ സമീപിക്കുമെന്ന് സൊറാബുദ്ദീന്റ ബന്ധുക്കള്‍ അറിയിച്ചു. വിധി പരിശോധിച്ച് അപ്പീല്‍ നല്‍കുന്ന കാര്യം ആലോചിക്കുമെന്ന് സി.ബി.ഐ
യും വ്യക്‌തമാക്കി.
from kerala news edited
via IFTTT