121

Powered By Blogger

Tuesday, 30 December 2014

ക്രിസ്മസ് പുതുവത്സരാഘോഷം








ക്രിസ്മസ് പുതുവത്സരാഘോഷം


Posted on: 30 Dec 2014



ബ്രിസ്‌ബെന്‍: അങ്കമാലി അയല്‍ക്കൂട്ടം ചെംസൈഡ്-വാവല്‍ ഹയിറ്റ്‌സ് കമ്മ്യൂണിറ്റി ഹാളില്‍ വെച്ച് ക്രിസ്മസ്-പുതുവത്സരാഘോഷങ്ങള്‍ നടത്തി. ജോളി കരുമത്തിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പൊതുസമ്മേളനത്തില്‍ സീറോ മലബാര്‍ സഭയുടെ ക്യൂന്‍സ് ലാന്‍ഡ് ചാപ്ലിന്‍ ഫാ.പീറ്റര്‍ കാവുമ്പുറം ക്രിസ്മസ് സന്ദേശം നല്‍കി. ഫാ.ജോസഫ് തോട്ടങ്കര മുഖ്യാതിഥിയായിരുന്നു. അംഗങ്ങളുടെ കരോള്‍ഗാനാലാപനം, സംഘനൃത്തം, ഭരതനാട്യം തുടങ്ങി വിവിധ കലാപരിപാടികളും അരങ്ങേറി. സാന്തോക്ലോസ് കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി.

ഉന്നത ഒ.പി.കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ക്കും വിവിധ സര്‍വകലാശാലകളില്‍ നിന്നും ഉയര്‍ന്ന ഗ്രേഡില്‍ ബിരുദവും ബിരുദാനന്തരബിരുദവും നേടിയ അല്‍ക്കൂട്ടം അംഗങ്ങള്‍ക്ക് അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡുകള്‍ വിതരണം ചെയ്തു. ഹണി വര്‍ഗീസ്, ജോബി മാഞ്ഞൂരാന്‍, ജോയി പടയാട്ടി, പോള്‍ അച്ചിനിമാടന്‍, സോണിയ ഷാജി, ഡീന ജോബി, ഷൈനി ജോയി എന്നിവര്‍ ആഘോഷപരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ഷാജി തേക്കാനത്ത് സ്വാഗതവും ജോളി പൗലോസ് നന്ദിയും പറഞ്ഞു. മിനി ജോളി അവതാരകയായിരുന്നു. വിഭവസമൃദ്ധമായ ക്രിസ്മസ് ഡിന്നറോടെ ആഘോഷങ്ങള്‍ സമാപിച്ചു.





വാര്‍ത്ത അയച്ചത് : ജോളി കരുമത്തി












from kerala news edited

via IFTTT