ലാല്‍ജോസിന്റെ പ്രൊഡക്ഷന്‍ ബാനറായ എല്‍.ജെ ഫിലിംസ് 2015 ല്‍ നാല് ചിത്രങ്ങള്‍ പ്രദര്‍ശനത്തിക്കുന്നു. ജയിംസ് ആല്‍ബര്‍ട്ടിന്റെ മറിയംമുക്ക്, ജി. പ്രജിത്തിന്റെ ഒരു വടക്കന്‍ സെല്‍ഫി, ലാല്‍ജോസിന്റെ നീന, മൊഹ്‌സിന്‍ പരാരിയുടെ കെ എല്‍ 10 - പത്ത് എന്നിവയാണ് എല്‍.ജെ ഫിലിംസ് തിയേറ്ററുകളിലെത്തിക്കുക. ഇതില്‍ ജനുവരി 23ന് മറിയംമുക്ക് തിയേറ്ററുകളിലെത്തും.
ക്ലാസ്‌മേറ്റ്‌സ് എന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റ് ചിത്രങ്ങളിലൊന്നിന്റെ രചയിതാവായ ജെയിംസ് ആല്‍ര്‍ട്ട് ആദ്യമായി സംവിധാനം ചെയ്യുന്ന മറിയംമുക്ക് എ. കെ. കബീറിന്റെ പ്രഥമ നിര്‍മാണസംരംഭം കൂടിയാണ്. കൊല്ലം തീരദേശം പശ്ചാത്തലമാക്കി കഥ പറയുന്ന ചിത്രത്തിലെ നായകന്‍ ഫഹദ് ഫാസിലാണ്. നായിക പുതുമുഖം സന അല്‍ത്താഫ്. ജോയ് മാത്യു, മനോജ് കെ ജയന്‍, പ്രതാപചന്ദ്രന്‍, അജു വര്‍ഗീസ്, നീരജ് മാധവ് തുടങ്ങിയ താരനിര മറിയം മുക്ക ില്‍ അണിനിരക്കുന്നു. വിദ്യാസാഗര്‍ ഈണം നല്‍കിയിരിക്കുന്ന ചിത്രത്തിന്റെ ക്യാമറ ചലിപ്പിച്ചിരിക്കുന്നത് ഗിരീഷ് ഗംഗാധരന്‍.
നവാഗതനായ ജി. പ്രജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമായ ഒരു വടക്കന്‍ സെല്‍ഫി എല്‍.ജെ. ഫിലിംസ് മാര്‍ച്ച് അവസാനവാരം തിയറ്ററിലെത്തിക്കുന്നു. വടക്കേ മലബാറിന്റെ ഹൃദയത്തില്‍ നിന്നും ഇന്നത്തെ തലമുറയുടെ രസകരമായ ഒരു ഛായാ ചിത്രമാണ് ഒരു വടക്കന്‍ സെല്‍ഫി. നിരവധി ചിത്രങ്ങളുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളറായി പ്രവര്‍ത്തിച്ചിട്ടുള്ള വിനോദ് ഷൊര്‍ണൂര്‍ നിര്‍മിച്ച്, കാസ്റ്റ് ആന്‍ഡ് ക്രൂവിന്റെ ബാനറില്‍ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന് വിനീത് ശ്രീനിവാസന്‍ തിരക്കഥയെഴുതുന്നു.
തട്ടത്തിന്‍ മറയത്തിനു ശേഷം വിനീത് ശ്രീനിവാസനും നിവിന്‍ പോളിയും വീണ്ടും ഒന്നിക്കുന്നു എന്നൊരു പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ബാലതാരമായി വന്നു പ്രേക്ഷകമനം കവര്‍ന്ന മഞ്ജിമ മോഹനാണ് നായിക. ജോമോന്‍ ടി ജോണാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. സംഗീതം ഷാന്‍ റഹ്മാന്‍.എഡിറ്റര്‍ രഞ്ജന്‍ എബ്രഹാം. കലാസംവിധാനം അജയ് മാങ്ങാട്.
വിക്രമാദിത്യന്റെ വന്‍വിജയത്തിനു ശേഷം എല്‍ ജെ ഫിലിംസ് നിര്‍മിക്കുന്ന ലാല്‍ ജോസ് ചിത്രമാണ് നീന. പരസ്യചിത്രരംഗത്തു നിന്നും വന്ന്, ഗാനരചനയിലൂടെ സിനിമാരംഗത്ത് ശ്രദ്ധേയനായി തീര്‍ന്ന ആര്‍. വേണുഗോപാല്‍ ആദ്യമായി തിരക്കഥയെഴുതുന്ന ചിത്രമാണിത്. വിജയ് ബാബു ആദ്യമായി നായകനാകുന്ന ചിത്രത്തില്‍ നീന, നളിനി എന്നീ രണ്ടു നായികമാരാണുള്ളത്. ആന്‍ അഗസ്റ്റിനാണ് നളിനിയെ അവതരിപ്പിക്കുന്നത്. ചിത്രത്തിലെ പ്രധാന കഥാപാത്രമായ നീനയെ അവതരിപ്പിക്കാന്‍ അനുയോജ്യയായ നടിക്കായുള്ള അന്വേഷണത്തിലാണ്. ജോമോന്‍ ടി ജോണ്‍ നീനയുടെ ഛായാഗ്രഹണം നിര്‍വഹിക്ക
ുന്നു.
ആഷിക് അബുവിന്റെ അസിസ്റ്റന്റായിരുന്ന മൊഹ്‌സിന്‍ പരാരി ആദ്യമായി സംവിധാനം ചെയ്യുന്ന കെ എല്‍ 10 എല്‍ ജെ ഫിലിംസ് തീയറ്ററില്‍ എത്തിക്കുന്നു. മലപ്പുറത്തിന്റെ സാംസ്‌കാരികത്തനിമ രസകരമായി ആവിഷ്‌കരിക്കുന്ന റൊമാന്റിക് കോമഡിയാണ് കെ എല്‍ 10. ഉണ്ണി മുകുന്ദനാണ് നായകന്‍. ടോം ചാക്കോ, ശ്രീനാഥ് ഭാസി, മാമുക്കോയ, അഹമ്മദ് സിദ്ധിക്ക്, അനീഷ് മേനോന്‍, സൗബിന്‍ ശഹീര്‍ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. ഗീരീഷ് ഗംഗാധരന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. സംഗീതം ബിജിബാല്‍.
from kerala news edited
via IFTTT