Story Dated: Tuesday, December 30, 2014 03:35
തിരുവനന്തപുരം: പി.കൃഷ്‌ണപിള്ള സ്മാരകം തകര്‍ത്ത സംഭവുമായി ബന്ധപ്പെട്ട് വി.എസ് അച്യുതാനന്ദന്‍ നടത്തിയ പരസ്യ പ്രസ്‌താവനയില്‍ നിന്ന് പിന്‍വാങ്ങണമെന്ന് സിപിഎം. വിഷയത്തില്‍ പരസ്യ പ്രസ്താവന നടത്തിയത് ശരിയായില്ലെന്നും നിലപാട് തിരുത്തണമെന്നും സിപിഎം ആവശ്യപ്പെട്ടു.
സ്‌മാരകം തകര്‍ത്ത സംഭവത്തില്‍ പ്രതിയായ ലതീഷ് ചന്ദ്രനെ മഹത്വവത്‌കരിച്ചത് തെറ്റായ നടപടിയാണ്. ലതീഷ് ചന്ദ്രന്‍ മുമ്പും പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയിട്ടുള്ള ആളാണെന്നും സിപിഎം വിശദീകരിച്ചു.
കൃഷ്ണപിള്ള സ്മാരകം തകര്‍ത്തത് ഒറ്റുകാരാണെന്ന് വിഎസ് പ്രതികരിച്ചിരുന്നു. മാരാരിക്കുളത്ത് തന്നെ ഒറ്റിക്കൊടുത്തവരാണ് സ്മാരകം തകര്‍ത്തതിനു പിന്നിലും ഉള്ളത്. തന്നെ തോല്‍പിക്കാന്‍ കൂട്ടുനിന്ന ടി.കെ. പളനിക്ക് ഇതില്‍ പങ്കുണ്ടെന്നും വിഎസ് തുറന്നടിച്ചിരുന്നു. സംഭവത്തില്‍ പാര്‍ട്ടി നിലപാട് തിരുത്തുമെന്നാണ് പ്രതീക്ഷ. വിഷയം സംസ്ഥാന കമ്മിറ്റിയില്‍ ശക്തമായി ഉന്നയിക്കുമെന്നും ഒരു ചാനലിനു നല്‍കിയ അഭിമുഖത്തില്‍ വിഎസ് പറഞ്ഞിരുന്നു. ഇതിനെതിരെയാണ് സിപിഎം രംഗത്തെത്തിയിരിക്കുന്നത്.
from kerala news edited
via IFTTT