Story Dated: Tuesday, December 30, 2014 02:08
ആലപ്പുഴ: വസ്‌തു തര്‍ക്കത്തില്‍ മധ്യസ്‌ഥത പറയാനെത്തിയ സിപിഐ ബ്രാഞ്ച് സെക്രട്ടറി കുത്തേറ്റ് മരിച്ചു. പള്ളിപ്പാട് ചക്കേരിവടക്കേതില്‍ അനില്‍കുമാര്‍ (38) ആണ് മരിച്ചത്.
പറയങ്കേരിക്കടവിന് വടക്ക് ഭാഗത്തുള്ള കെപിഎംഎസിന്റെ പേരിലുള്ള വസ്‌തുവിനെ ചൊല്ലി ഇരു വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം പണ്ടുമുതല്‍ക്കേ നിലവിലുള്ളതാണ്. തിങ്കളാഴ്‌ച ഈ വസ്‌തുവില്‍ മണ്ണടിക്കുവാന്‍ ഒരു വിഭാഗം ശ്രമിക്കുകയും എതിര്‍ കക്ഷികള്‍ തടയുകയും ചെയ്‌തിരുന്നു. ഇതേതുടര്‍ന്നുണ്ടായ തര്‍ക്കം രാത്രിയിലും നീണ്ടു. സംഘട്ടന വിവിരം അറിഞ്ഞ് സ്‌ഥലത്തെത്തിയ അനില്‍കുമാര്‍ പ്രശ്‌നത്തില്‍ ഇടപെട്ട് തടസം പിടിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ കുത്തേല്‍ക്കുകയായിരുന്നു.
ഉടന്‍ തന്നെ ഹരിപ്പാട് ഗവ.ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കുവാന്‍ കഴിഞ്ഞില്ല. സംഭവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് കസ്‌റ്റഡിയില്‍ എടുത്തിട്ടുണ്ട്.
from kerala news edited
via IFTTT