Story Dated: Tuesday, December 30, 2014 02:26
ലാഹോര്‍: പാകിസ്‌ഥാനില്‍ ഷോപ്പിംഗ് മാളിലുണ്ടായ അഗ്നിബാധയില്‍ 13 പേര്‍ മരിച്ചു. മരിച്ചവരില്‍ ഒരു സ്‌ത്രീയും കുട്ടിയും ഉള്‍പ്പെട്ടിട്ടുണ്ട്. ചൊവ്വാഴ്‌ച രാവിലെ ലാഹോറിലെ ഷോപ്പിംഗ് മാളിലാണ് തീ പിടുത്തമുണ്ടായത്.
മാളിന്റെ പ്രധാന ഗേറ്റിന്റെ ഭാഗത്താണ് അഗ്നിബാധ ഉണ്ടായത്. പിന്നീട് വസ്‌ത്രങ്ങളും വാച്ചുകളും വില്‍ക്കുന്ന കടയുടെ ഭാഗത്തേയ്‌ക്ക് തീ വ്യാപിച്ചു. നിമിഷങ്ങള്‍ക്കുള്ളില്‍ മാളിലെ മറ്റ് കടകളും അഗ്നിക്കിരയായി. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണം എന്നാണ് പ്രാഥമിക നിഗമനം.
from kerala news edited
via IFTTT