Story Dated: Tuesday, December 30, 2014 02:58
കൂത്തുപറമ്പ്:സി.പി.എം -ബി.ജെ.പി സംഘര്‍ഷം നടക്കുന്ന കാഞ്ഞിലേരിയില്‍ സി.പി.എം പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്. മാടമ്പള്ളി കുന്നേല്‍ കുഞ്ഞിരാമന്റെ വീടിനു നേരെയാണ് കഴിഞ്ഞ ദിവസം രാത്രി പത്തരയോടെ ബോംബേറു നടന്നത്. ബോംബേറില്‍ വീടിന്റെ ചുമരിന് വിള്ളല്‍ സംഭവിച്ചു. ബി.ജെ.പി പ്രവര്‍ത്തകനായ രാഹുലിനെ ഒരു സംഘം കാര്‍ തടഞ്ഞു നിര്‍ത്തി മര്‍ദ്ദിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ബോംബേറ്. മര്‍ദ്ദനത്തില്‍ പരുക്കേറ്റ രാഹുല്‍ തലശേരി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇരു സംഭവങ്ങളിലുമായി ഇരുവിഭാഗത്തിലെയും 12 പേര്‍ക്കെതിരെ കേസെടുത്തു. ഇരിട്ടി ഡിവൈ.എസ്.പി സുകുമാരന്‍, മട്ടന്നൂര്‍ സി.ഐ. ഉത്തംദാസ് എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സംഘം സ്‌ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. കണ്ണൂരില്‍ നിന്നെത്തിയ ഡോഗ് സ്‌ക്വാഡ് തിരച്ചില്‍ നടത്തിയെങ്കിലും ആയുധങ്ങള്‍ കണ്ടെത്താനായില്ല.
from kerala news edited
via IFTTT