121

Powered By Blogger

Tuesday, 24 March 2015

പശുവിന്‌ പേയിളകി; കുത്തിവച്ച്‌ കൊന്നു











Story Dated: Tuesday, March 24, 2015 02:28


വടകര: പേ ഇളകിയ പശുവിനെ മൃഗ ഡോക്‌ടര്‍ മരുന്ന്‌ കുത്തിവച്ചു കൊന്നു. ചോറോട്‌ മാങ്ങാട്ട്‌ പാറയിലെ മണ്ടോടി രാമകൃഷ്‌ണന്റെ പശുവിനാണ്‌ പേ ഇളകിയത്‌.ഞായറാഴ്‌ച പശുവിന്‌ ചില അസ്വസ്‌ഥതകള്‍ കണ്ടതിനെ തുടര്‍ന്ന്‌ മരുന്നു നല്‍കിയുരുന്നു.ഇതിനിടയില്‍ രാമകൃഷ്‌ണന്‌ കൈക്ക്‌ മുറിവേല്‍ക്കുകയും ചെയ്‌തു.


ഇന്നലെ പശു അക്രമ സ്വഭാവം കാണിച്ചതോടെയാണ്‌ സംശയം ജനിപ്പിച്ചത്‌.തുടര്‍ന്ന്‌ മൃഗ ഡോക്‌ടറെ വരുത്തിയപ്പോഴാണ്‌ പേയാണെന്ന്‌ സ്‌ഥിരീകരികരിച്ചത്‌.തുടര്‍ന്ന്‌ കുത്തിവച്ച്‌ കൊല്ലുകയായിരുന്നു.

ഇതുമായി ബന്ധപ്പെട്ട്‌ മുപ്പതോളം പേര്‍ കുത്തിവയ്‌പ്പിന്‌ വിധേയരായി.പേ ഇളകിയ കീരി കടിച്ചതാണ്‌ പശുവിന്‌ പേ ഇളകാന്‍ കാരണമെന്ന്‌ കരുതുന്നു.










from kerala news edited

via IFTTT

ക്ഷേത്രവഴി തടസപ്പെടുത്തുന്ന വ്യക്‌തിക്ക്‌ എസ്‌.ഐയുടെ പച്ചക്കൊടി











Story Dated: Tuesday, March 24, 2015 02:28


കൊയിലാണ്ടി: വര്‍ഷങ്ങളായി ഉപയോഗിച്ചുവരുന്ന ക്ഷേത്രത്തിലേക്കുള്ള വഴി ഉടമസ്‌ഥതയുടെ പേരില്‍ തടസപ്പെടുത്തിയ സ്വകാര്യവ്യക്‌തിയുടെ നടപടികള്‍ക്ക്‌ എസ്‌.ഐ പച്ചക്കൊടി കാട്ടുന്നുവെന്ന്‌ ക്ഷേത്രകമ്മിറ്റി ഭാരവാഹികള്‍.


കാപ്പാട്‌ താവണ്ടി ഭഗവതി ക്ഷേത്രത്തിലേക്കുള്ള പരമ്പരാഗതമായ പൊതുവഴിസ്‌ഥലം ഉടമയായ സ്വകാര്യവ്യക്‌തിയും മകനും ഭൂമാഫിയക്ക്‌ വേണ്ടി മണലെടുത്തും കുഴിയെടുത്തും തടസപ്പെടുത്തി ക്ഷേത്ര മഹോസത്സവം പോലും അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചുവെന്നും ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു. അടിക്കടി വഴി തടസപ്പെടുത്തുന്നതിന്റെ പേരില്‍ ക്ഷേത്ര കമ്മിറ്റിയും പരിസരവാസികളും കൊയിലാണ്ടി പോലീസില്‍ പരാതിപ്പെട്ടെങ്കിലും എസ്‌.ഐ രാമകൃഷ്‌ണന്‍ സ്‌ഥലം ഉടമയുടെയും മണല്‍ മാഫിയയുടെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കാനുള്ള ശ്രമമാണ്‌ നടത്തിയതെന്നും ഇവര്‍ കുറ്റപ്പെടുത്തി. നിലവിലുള്ള വഴിക്കെതിരേ സ്‌ഥലമുടമ പരിസരവാസികളായ നാല്‌ വീടുകള്‍ക്കെതിരേ നല്‍കിയ കേസ്‌ ഇപ്പോള്‍ കൊയിലാണ്ടി മുന്‍സിഫ്‌ കോടതിയുടെ പരിഗണനയിലാണ്‌.


ഈ കേസില്‍ നാല്‌ പേര്‍ക്കെതിരേ കോടതി ഇഞ്ചക്ഷന്‍ ഓര്‍ഡര്‍ പുറപ്പെടുവിക്കുകയുണ്ടായി. എന്നാല്‍ വിശ്വാസികള്‍ക്കെതിരായോ ക്ഷേത്രഭാരവാഹികള്‍ക്കെതിരായോ ഇഞ്ചക്ഷന്‍ നിലവിലില്ലാതിരുന്നിട്ടും ഇതിന്റെ പേരില്‍ സ്‌ഥലമുടമ പോലീസിനെ കൂട്ടുപിടിച്ച്‌ ക്ഷേത്രവഴി തടസപ്പെടുത്താനുള്ള ശ്രമം നടത്തുകയായിരുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ്‌ മറ്റൊരു വ്യക്‌തിയുമായി സ്‌ഥലം ഉടമ നടത്തിയ കേസില്‍ ക്ഷേത്രത്തിലേക്കുള്ള ഈ വഴി സ്‌ഥിരീകരിക്കുന്നതായി അഡ്വക്കറ്റ്‌ കമ്മീഷന്‍ റിപ്പോര്‍ട്ട്‌ നല്‍കിയിട്ടുളളതായും ഭാരവാഹികള്‍ പറഞ്ഞു.


ബന്ധപ്പെട്ട വില്ലേജ്‌ അധികൃതരുടേയും പഞ്ചായത്ത്‌ അധികൃതരുടെയും സ്‌ഥലം പരിശോധനാ റിപ്പോര്‍ട്ടുകളും പ്രസ്‌തുത വഴി സ്‌ഥിരീകരിച്ചിട്ടുള്ളതാണ്‌. ഒരു വര്‍ഷം മുമ്പ്‌ ക്ഷേത്രകമ്മിറ്റിയുടെ പരാതിയിന്മേല്‍ പോലീസ്‌ ഇടപെട്ട്‌ വഴി തടസപ്പെടുത്തരുതെന്ന്‌ സ്‌ഥലം ഉടമയ്‌ക്ക് താക്കീത്‌ നല്‍കുകയുമുണ്ടായി. ദിവസങ്ങള്‍ക്ക്‌ മുമ്പ്‌ ക്ഷേത്ര വഴിയില്‍ കല്ലും മണലും ഇറക്കി മാര്‍ഗ തടസമുണ്ടാക്കിയ ഇദ്ദേഹത്തിനെതിരേ പോലീസില്‍ പരാതി നല്‍കിയെങ്കിലും എസ്‌.ഐ ഏകപക്ഷീയമായ നിലപാടാണ്‌ സ്വീകരിച്ചതെന്നും വഴി തടസം നീക്കിയ ഭാരവാഹികളെ സ്‌റ്റേഷനില്‍ കൊണ്ടുപോയി തടവില്‍ വയ്‌ക്കുകയായിരുന്നെന്നും പ്രവര്‍ത്തകര്‍ പറഞ്ഞു.


എസ്‌.ഐയുടെ നടപടിക്കെതിരേ ബന്ധപ്പെട്ട അധികൃതര്‍ക്ക്‌ പരാതി നല്‍കുമെന്നും ഇവര്‍ പറഞ്ഞു. ക്ഷേത്രഭാരവാഹികളായ മാട്ടുമ്മല്‍ കൃഷ്‌ണന്‍, താവണ്ടി ബാലന്‍, ഷിജു മൊളുവക്കരക്കണ്ടി ഭാസ്‌കരന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.










from kerala news edited

via IFTTT

പേരാമ്പ്ര ഫെസ്‌റ്റിന്‌ ഇന്ന്‌ തുടക്കം











Story Dated: Tuesday, March 24, 2015 02:28


പേരാമ്പ്ര: പേരാമ്പ്ര ഗ്രാമപഞ്ചായത്ത്‌ സംഘടിപ്പിക്കുന്ന പേരാമ്പ്ര ഫെസ്‌റ്റിനു ഇന്ന്‌ വൈകിട്ട്‌ മൂന്നിന്‌ എല്‍.ഐ.സി ഓഫീസ്‌ പരിസരത്തു നിന്നാരംഭിക്കുന്ന ഘോഷയാത്രയോടെ തുടക്കമാക്കും. വൈകിട്ട്‌ അഞ്ചിന്‌ വാദ്യമേളം നടക്കും, തുടര്‍ന്ന്‌ ആറിന്‌ നടക്കുന്ന സംസ്‌കാരിക സമ്മേളനം കെ.കുഞ്ഞമ്മത്‌ എം. .എല്‍.എ ഉദ്‌ഘാടനം ചെയ്ും. യ


പേരാമ്പ്ര ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി.കെ.കുമാരന്‍ അധ്യക്ഷത വഹിക്കുന്ന പരിപാടിയില്‍ സിനിമാതാരം മധുപാല്‍ മുഖ്യാതിഥി ആയിരിക്കും. ചടങ്ങില്‍ സ്വരാജ്‌ ട്രോഫി നേടിയ പേരാമ്പ്ര ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം. കുഞ്ഞമ്മതിനെ ജില്ലാപഞ്ചായത്ത്‌ പ്രസിഡന്റ്‌ കാനത്തില്‍ ജമീല ആദരിക്കും. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റുമാര്‍, ജില്ലാ,ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഘോഷയാത്ര യത്തീംഖാന ഗ്രൗണ്ടില്‍ സമാപിക്കും.


രാത്രി എട്ടിന്‌ പേരാമ്പ്രയുടെ രാഷ്‌ട്രീയ സംസ്‌കാരിക ചരിത്രം അനാവരണം ചെയ്യുന്ന ദൃശ്യ ശ്രാവ്യ ശില്‍പം ഒരു ഗ്രാമം കഥ പറയുന്നു അവതരിപ്പിക്കും.നൂറില്‍പരം കലാകാരന്‍മാര്‍ പരിപാടിയില്‍ അണിനിരക്കും. ആര്‍.കെ.രവിവര്‍മ്മ,രാജന്‍ തിരുവോത്ത്‌, രാധാകൃഷ്‌ണന്‍ ചാലിക്കര, രാജീവ്‌ മമ്മിളി എന്നിവര്‍ നേതൃത്വം നല്‍കും.


25ന്‌ യുവജന സെമിനാര്‍, യുവ പ്രതിഭകളെ ആദരിക്കല്‍,നാടകം ആഫ്‌റ്റര്‍ ആണ്ടിയേട്ടന്‍, ഫോക്ക്‌ലോര്‍ ഷോ എന്നിവ നടക്കും. 26ന്‌ വനിതാ സെമിനാര്‍, കുടുംബശ്രീ കലോത്സവം,ഏകപാത്ര നാടകം അരങ്ങേറും.27 ന്‌ ലോകനാടകദിനാചരണത്തില്‍ നാടക കലാകാരന്മാരെ ആദരിക്കും.

അന്ന്‌ തൊഴിലാളി സദസ്സ്‌, കോമഡി മെഗാഷോ,നാടകം- പൊക്കന്‍ എന്നീ പരിപാടികളും ഉണ്ടായിരിക്കും.വ്യാപാരി ഫെസ്‌റ്റിനോടനുബന്ധിച്ച്‌ നഗരങ്ങളില്‍ വ്യാപാരി വ്യവസായികയളുടെ പ്രസക്‌തി എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിക്കും.


തുടര്‍ന്ന്‌ ഹരം മസാല മിമിക്‌സ്,നാടകം എന്നിവയും അരങ്ങേറും.29ന്‌ നടക്കുന്ന വികസന സെമിനാറിനോടനുബന്ധിച്ച്‌ പ്രവാസിഫെസ്‌റ്റ്, നൃത്തസന്ധ്യ,മെഗാഷോ എന്നിവയുണ്ടാവും.

സമാപന സമ്മേളനം 30ന്‌ വൈകീട്ട്‌ കെ.കുഞ്ഞമ്മത്‌ എം.എല്‍.എ ഉദ്‌ഘാടനം ചെയ്യും. കലാസംസ്‌കാരിക രാഷ്‌ട്രീയ സാമൂഹിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.പ്രമുഖ ഗായിക പി.മാധുരി പങ്കെടുക്കുന്ന ഓള്‍ഡ്‌ ഈസ്‌ ഗോള്‍ഡ്‌ ഗാനമേളയും തുടര്‍ന്ന്‌ മാതാ പേരാമ്പ്രഅവതരിപ്പിക്കുന്ന ഭാരതീയംദൃശ്യ നൃത്ത പരിപാടിയും ഉണ്ടായിരിക്കുമെന്ന്‌ സംഘാടക സമിതി അറിയിച്ചു.










from kerala news edited

via IFTTT

കുണ്ടൂപറമ്പില്‍ സി.പി.എം-ബി.ജെ.പി സംഘര്‍ഷം











Story Dated: Tuesday, March 24, 2015 02:28


കോഴിക്കോട്‌: കുണ്ടൂപറമ്പില്‍ സിപിഎം-ബി ജെ പി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. ഇന്നലെ രാത്രി ഏഴരയോടെയാണ്‌ സംഭവം. സംഭവത്തില്‍ മൂന്ന്‌ ബി.ജെ.പി പ്രവര്‍ത്തകര്‍ക്കു പരുക്കേറ്റു. ഇവരെ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭഗത്‌്സിംഗ്‌ ദിനാചരണവുമായി ബന്ധപ്പെട്ട്‌ ഡി.വൈ.എഫ്‌.ഐ സംഘടിപ്പിച്ച രക്‌തസാക്ഷ്യം പരിപാടിക്കു നേരെ ആര്‍.എസ്‌.എസ്‌ പ്രവര്‍ത്തകരില്‍ ചിലര്‍ അക്രമം നടത്തിയെന്നാണ്‌ സി.പി.എം ആരോപണം. എന്നാല്‍ പ്രദേശത്തെ ബി.ജെ.പി നിയന്ത്രണത്തിലുള്ള സാംസ്‌കാരിക കേന്ദ്രത്തിനു നേരെ സി.പി.എം പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞുവെന്നാണ്‌ മറുപക്ഷം ആരോപിക്കുന്നത്‌. എലത്തൂര്‍ പോലീസ്‌ സ്‌ഥലത്തു ക്യാമ്പ്‌ ചെയ്ുയന്നുണ്ട്‌.










from kerala news edited

via IFTTT

എസ്‌.ഐ.ഒ സമരബസ്‌ പോണ്ടിച്ചേരിയിലേക്ക്‌











Story Dated: Tuesday, March 24, 2015 02:28


കോഴിക്കോട്‌: ഇംഗ്ലീഷ്‌ ആന്‍ഡ്‌ ഫോറിന്‍ ലാംഗ്വേജ്‌ യൂണിവേഴ്‌സിറ്റി ( ഇഫ്‌ലു), അലീഗഢ്‌ മുസ്ലിം യൂണിവേഴ്‌സിറ്റി എന്നിവയുടെ പ്രവേശന പരീക്ഷാ കേന്ദ്രങ്ങള്‍ ഒഴിവാക്കാനുള്ള തീരുമാനത്തിനെതിരെ ശക്‌തമായി പ്രതിഷേധിക്കുമെന്ന്‌ എസ്‌.ഐ.ഒ സംസ്‌ഥാന പ്രസിഡന്റ്‌ നഹാസ്‌ മാള പത്രസമ്മേളനത്തില്‍ പറഞ്ഞു.


27ന്‌ ഇഫ്‌ലുവിന്റെ പ്രവേശന പരീക്ഷാകേന്ദ്രമായ പോണ്ടിച്ചേരിയിലേക്ക്‌ കോഴിക്കോട്‌ എറണാകുളം എന്നിവിടങ്ങളില്‍ നിന്നം വിദ്യാര്‍ഥികളുടെ സമരബസ്‌ സംഘടിപ്പിക്കും. 28-ന്‌ സമരബസ്‌ പോണ്ടിച്ചേരിയില്‍ എത്തിച്ചേരും. തെക്കന്‍ സംസ്‌ഥാനങ്ങളുടെ ഏക കേന്ദ്രമായ കോഴിക്കോട്‌ സെന്റര്‍ നഷ്‌ടമാവുന്നതോടെ നൂറോളം വിദ്യാര്‍ഥികളുടെ ഉന്നത പഠന സാധ്യതയാണ്‌ ഇല്ലാതവുന്നതെന്ന്‌ നവാസ്‌ പറഞ്ഞു. ശംസീര്‍ ഇബ്‌റാഹിം, എ.ആദില്‍, ശഫീഖ്‌ അന്നമട എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.










from kerala news edited

via IFTTT

കഞ്ചാവുമായി രണ്ട്‌ പേര്‍ പിടിയില്‍











Story Dated: Tuesday, March 24, 2015 02:28


കോഴിക്കോട്‌: കഞ്ചാവുമായി രണ്ടുപേര്‍ പന്നിയങ്കര പൊലീസിന്റെ പിടിയില്‍. ചക്കുംകടവ്‌ വലിയകംപറമ്പില്‍ നൂര്‍ജനിവാസില്‍ ഷാജഹാന്‍(35), പുതിയങ്ങാടി പുറന്തോട്ടില്‍ പറമ്പില്‍ വൈത്തുല്‍ ഹുഫാസില്‍ സാജിത്‌(23)എന്നിവരാണ്‌ അറസ്‌റ്റിലായത്‌. ഇരുവരില്‍ നിന്ന്‌ 3.700 കിലോഗ്രാം കഞ്ചാവ്‌ കണ്ടെടുത്തു. ചക്കുംകടവില്‍ നിന്നാണ്‌ ഇവര്‍ പോലീസിന്റെ പിടിയിലാകുന്നത്‌.


ബേപ്പൂര്‍, മെഡിക്കല്‍ കോളജ്‌, കസബ സ്‌റ്റേഷനുകളില്‍ ഷാജഹാനെതിരേ കഞ്ചാവ്‌ വില്‍പ്പനയുമായി ബന്ധപ്പെട്ട്‌ കേസുകള്‍ നിലവിലുണ്ടെന്ന്‌ അന്വേഷണഉദ്യോഗസ്‌ഥര്‍ പറഞ്ഞു. ഏറെ നാളായി ഇരുവരും ചക്കുംകടവ്‌ കേന്ദ്രീകരിച്ച്‌ കഞ്ചാവ്‌ മൊത്തവില്‍പ്പന നടത്തിവരികയാണെന്ന്‌ പൊലീസ്‌ പറഞ്ഞു.


ഇരുവരേയും വടകര എന്‍.ഡി.പി.എസ്‌ കോടതി റിമാന്റ്‌ ചെയ്‌തു. ഇവരുമായി ബന്ധപ്പെട്ട്‌ കൂടുതല്‍ പേര്‍ വില്‍പ്പനശൃംഖലയില്‍ കണ്ണികളാണെന്ന്‌ സംശയിക്കുന്നുണ്ടെന്നും ഇത്‌ സംബന്ധിച്ച്‌ അന്വേഷണം തുടരുകയാണെന്നും പോലീസ്‌ പറഞ്ഞു. കസബ സി.ഐ ബാബു പെരിങ്ങോത്ത്‌, പന്നിയങ്കര അഡീഷണല്‍ എസ്‌.ഐ സോമസുന്ദരന്‍ എന്നിവരുള്‍പ്പെട്ട സംഘം കൂടുതല്‍ അന്വേഷണം തുടരുകയാണ്‌.










from kerala news edited

via IFTTT

സാരി യന്ത്രത്തില്‍ സാരി കുടുങ്ങി തൊഴിലാളി സ്‌ത്രീ മരിച്ചു











Story Dated: Tuesday, March 24, 2015 06:38


mangalam malayalam online newspaper

ഗൂഡല്ലൂര്‍: യന്ത്രത്തില്‍ സാരി കുടുങ്ങി തേയില ഫാക്‌ടറിയിലെ സ്‌ത്രീ തൊഴിലാളി മരിച്ചു. നെല്ലാക്കോട്ട മേഫീല്‍ഡ്‌ സ്വദേശി മാധവന്റെ ഭാര്യ വിജയകുമാരി(35)യാണ്‌ മരിച്ചത്‌. മേഫീല്‍ഡ്‌ ഹാരിസണ്‍ മലയാളം പ്ലാന്റേഷന്‍ ഫാക്‌ടറിയില്‍ ഇന്നലെ രാവിലെ ഏഴരയോടെയാണ്‌ സംഭവം. യുവതിയുടെ സാരി ജോലിക്കിടെ തേയില സംസ്‌കരിക്കുന്ന യന്ത്രത്തിന്റെ ബെല്‍റ്റിനുള്ളില്‍ കുടുങ്ങുകയായിരുന്നു. ഇവര്‍ സംഭവസ്‌ഥലത്ത്‌ വച്ച്‌ തന്നെ മരിച്ചു. മക്കള്‍: വിഷ്‌ണു, ജിഷ്‌ണു.










from kerala news edited

via IFTTT

ബൈക്കും ബസും കൂട്ടിയിടിച്ച്‌ രണ്ടുവയസുകാരി മരിച്ചു











Story Dated: Tuesday, March 24, 2015 06:38


mangalam malayalam online newspaper

ബത്തേരി: ബൈക്കും കെ.എസ്‌.ആര്‍.ടി.സി. ബസും കൂട്ടിയിടിച്ച്‌ ബൈക്കില്‍ യാത്ര ചെയ്‌തിരുന്ന രണ്ടുവയസുകാരി മരിച്ചു. ചീരാല്‍ വീട്ടിപ്പുര വിജയന്റെ മകള്‍ അയനയാണ്‌ മരിച്ചത്‌. ചീരാലില്‍ നിന്ന്‌ ബത്തേരിക്ക്‌ വരികയായിരുന്നു വിജയനും ഭാര്യ ശ്രീധയും മകളും. പാട്ടവയലില്‍ നിന്ന്‌ ബത്തേരിക്ക്‌ വരികയായിരുന്ന ബസ്‌ ബൈക്കിനെ മറികടക്കാന്‍ ശ്രമിക്കവെയാണ്‌ അപകടം സംഭവിച്ചത്‌. പൂമല പുത്തന്‍കുന്നില്‍ തിങ്കളാഴ്‌ച ഉച്ചക്ക്‌ 12 മണിയോടെയാണ്‌ അപകടമുണ്ടായത്‌. അയന സംഭവ സ്‌ഥലത്ത്‌വച്ചു തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ വിജയനെയും ഭാര്യ ശ്രീധയെയും ആദ്യംബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട്‌ കോഴിക്കോട്‌ മെഡിക്കല്‍ കോളേജ്‌ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബസ്‌ ഡ്രൈവര്‍ക്കെതിരേ പോലീസ്‌ കേസെടുത്തു.










from kerala news edited

via IFTTT

കരടിയുടെ ആക്രമണത്തില്‍ വീട്ടമ്മ മരിച്ചു











Story Dated: Tuesday, March 24, 2015 06:38


ഗൂഡല്ലൂര്‍: കരടിയുടെ ആക്രമണത്തില്‍ വീട്ടമ്മ മരിച്ചു. കോത്തഗിരി അണ്ണാനഗര്‍ തോട്ടമുക്ക്‌ മാതി(55)യാണ്‌ മരിച്ചത്‌. ഇവരുടെ ഭര്‍ത്താവ്‌ കാളന്‍(60), മക്കളായ ദിനകരന്‍(22), കുമാര്‍(20) എന്നിവര്‍ക്ക്‌ പരുക്കേറ്റു. ഇവരെ കോത്തഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീടിനടുത്തുള്ള തോട്ടത്തില്‍ തേയില പറിക്കാന്‍ ഇന്നലെ രാവിലെ പോയതായിരുന്നു മാതി. വൈകിട്ട്‌ ഏറെ സമയം കഴിഞ്ഞിട്ടും തിരിച്ചു വരാതിരുന്നതിനെ തുടര്‍ന്ന്‌ ഭര്‍ത്താവും മക്കളും നടത്തിയ തെരച്ചിലിലാണ്‌ തോട്ടത്തിന്‌ പരിസരത്ത്‌ മൃതദേഹം കണ്ടത്‌. ഇതിനിടയില്‍ തോട്ടത്തില്‍ തന്നെയുണ്ടായിരുന്ന കരടി ഇവരെയും ആക്രമിക്കുകയായിരുന്നു.










from kerala news edited

via IFTTT

വീട്‌ കയറി അക്രമം; വയോധികന്‌ പരുക്ക്‌











Story Dated: Tuesday, March 24, 2015 05:13


ഓയൂര്‍: ഓടനാവട്ടം കട്ടയില്‍ വീടു കയറി അക്രമത്തില്‍ വയോധികനു പരുക്കേറ്റു. കാര്‍ അടിച്ചു തകര്‍ത്തു. ഒരാള്‍ അറസ്‌റ്റില്‍. കട്ടയില്‍ കുളത്തുകരോട്ട്‌ വീട്ടില്‍ നാഗപ്പന്‍പിള്ള(74)യാണ്‌ അക്രമിയുടെ മര്‍ദനത്തില്‍ പരുക്കേറ്റത്‌. സംഭവവുമായി ബന്ധപ്പെട്ട്‌ അയല്‍വാസിയായ ചന്ദ്രബാബു(45)വിനെയാണ്‌ അറസ്‌റ്റ് ചെയ്‌തത്‌. ഇന്നലെ ഉച്ചയ്‌ക്ക് ഒന്നിനായിരുന്നു സംഭവം.


നാഗപ്പന്‍പിള്ളയുടെ വീട്ടിലെത്തിയ ചന്ദ്രബാബു യാതൊരു പ്രകോപനവും കൂടാതെ വീട്ടുമുറ്റത്തു കിടന്ന കാര്‍ അടിച്ചുതകര്‍ക്കുകയും വീട്ടിനുള്ളില്‍ അതിക്രമിച്ചു കയറി നാഗപ്പന്‍പിള്ളയെ കല്ലുകൊണ്ട്‌ ഇടിച്ചു പരുക്കേല്‌പ്പിക്കുകയുമായിരുന്നു. ബഹളം കേട്ട്‌ ഓടിക്കൂടിയ പരിസരവാസികള്‍ ഇയാളെ തടഞ്ഞുവച്ച്‌ പൂയപ്പള്ളി പോലീസിനു കൈമാറുകയായിരുന്നു.










from kerala news edited

via IFTTT