Story Dated: Tuesday, March 24, 2015 02:28
വടകര: പേ ഇളകിയ പശുവിനെ മൃഗ ഡോക്‌ടര്‍ മരുന്ന് കുത്തിവച്ചു കൊന്നു. ചോറോട് മാങ്ങാട്ട് പാറയിലെ മണ്ടോടി രാമകൃഷ്‌ണന്റെ പശുവിനാണ് പേ ഇളകിയത്.ഞായറാഴ്‌ച പശുവിന് ചില അസ്വസ്‌ഥതകള്‍ കണ്ടതിനെ തുടര്‍ന്ന് മരുന്നു നല്‍കിയുരുന്നു.ഇതിനിടയില്‍ രാമകൃഷ്‌ണന് കൈക്ക് മുറിവേല്‍ക്കുകയും ചെയ്‌തു.
ഇന്നലെ പശു അക്രമ സ്വഭാവം കാണിച്ചതോടെയാണ് സംശയം ജനിപ്പിച്ചത്.തുടര്‍ന്ന് മൃഗ ഡോക്‌ടറെ വരുത്തിയപ്പോഴാണ് പേയാണെന്ന് സ്‌ഥിരീകരികരിച്ചത്.തുടര്‍ന്ന് കുത്തിവച്ച് കൊല്ലുകയായിരുന്നു.
ഇതുമായി ബന്ധപ്പെട്ട് മുപ്പതോളം പേര്‍ കുത്തിവയ്‌പ്പിന് വിധേയരായി.പേ ഇളകിയ കീരി കടിച്ചതാണ് പശുവിന് പേ ഇളകാന്‍ കാരണമെന്ന് കരുതുന്നു.
from kerala news edited
via IFTTT