121

Powered By Blogger

Tuesday, 24 March 2015

തമിഴിലൂടെ വിവേക് ഹര്‍ഷനും ഉത്തര ഉണ്ണിക്കൃഷ്ണനും ദേശീയ അവാര്‍ഡ്‌









ന്യൂഡല്‍ഹി: ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ തമിഴ് സിനിമയിലൂടെ രണ്ട് മലയാളികള്‍ അവാര്‍ഡുകള്‍ സ്വന്തമാക്കി. സിദ്ധാര്‍ഥ് നായകനായ ജിഗര്‍ത്തണ്ട എന്ന സിനിമയിലെ എഡിറ്റിങ് മികവിന് വിവേക് ഹര്‍ഷന് അവാര്‍ഡ് ലഭിച്ചു. പ്രശസ്ത ഗായകന്‍ പി.ഉണ്ണിക്കൃഷ്ണന്റെ മകളായ ഉത്തര ഉണ്ണിക്കൃഷ്ണന്‍ മികച്ച ഗായികയുടെ അവാര്‍ഡിന് അര്‍ഹയായി.



മികച്ച ഗായികയുള്ള ദേശീയ അവാര്‍ഡ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഗായികയും ഒരു പക്ഷേ പത്തുവയസ്സുകാരിയായ ഉത്തരയായിരിക്കും. സെയ്‌വം എന്ന ചിത്രത്തിലെ അഴകേ അഴകേ എന്ന ഗാനമാണ് ഈ കൊച്ചുഗായികയെ അവാര്‍ഡിന് അര്‍ഹയാക്കിയത്.

ജിഗര്‍ത്തണ്ടയിലെ അഭിനയത്തിന് സഹനടനായി തിരഞ്ഞെടുക്കപ്പെട്ട ബോബി സിംഹയെ നേരം എന്ന ചിത്രത്തിലെ വട്ടിരാജ എന്ന കഥാപാത്രത്തിലൂടെ മലയാളികള്‍ക്കും സുപരിചിതനാണ്.











from kerala news edited

via IFTTT