ഉപഭോക്താക്കള്‍ക്കായി എസി.ബി.ഐ. ടെക് ലേണിങ് സെന്ററുകള്‍
തിരുവനന്തപുരം: സെല്‍ഫ് സര്‍വീസ് ചാനലുകളെക്കുറിച്ച് ഉപഭോക്താക്കള്‍ക്ക് അവബോധമുണ്ടാക്കാന്‍ എസ്.ബി.ഐ. ടെക്-ലേണിങ് സെന്ററുകള്‍ വ്യാപിപ്പിക്കുന്നു.
കാഷ് ഡെപ്പോസിറ്റ് യന്ത്രം, മൊബൈല്‍ ബാങ്കിങ് ആപ്‌സ്, നെറ്റ് ബാങ്കിങ്, ഗ്രീന്‍ റെമിറ്റ് കാര്‍ഡുകള്‍ തുടങ്ങിയവയാണ് ഈ സെല്‍ഫ് സര്‍വീസ് ചാനലുകള്‍.
രാജ്യത്തെ 385 ടെക് ലേണിങ് സെന്ററുകള്‍ വഴിയാണ് ഇവ ഉപയോഗിക്കാനുള്ള പരിശീലനവും ബോധവത്കരണവും നടത്തുന്നത്. ഈ കേന്ദ്രങ്ങളുടെ വിലാസം http://bit.ly/1CUESBs ലഭിക്കും. എല്ലാ മൂന്നാമത്തെ വെള്ളിയാഴ്ചയും വൈകുന്നേരം നാലിനാണ് 90 മിനിട്ട് നീളുന്ന ശില്പശാല സംഘടിപ്പിക്കുന്നത്. കേരളത്തില്‍ ഇതുവരെ നാല് ശില്പശാലകള്‍ സംഘടിപ്പിച്ചതായും ബാങ്ക് അറിയിച്ചു.
from kerala news edited
via IFTTT