Story Dated: Tuesday, March 24, 2015 05:14
പോത്തന്‍കോട്: പോത്തന്‍കോട് വീടുകയറി ആക്രമണം രണ്ടു സ്‌ത്രീകള്‍ക്കും ഗൃഹനാഥനും പരുക്കേറ്റു. ബി.ജെ.പി. - സി.പി.എം. അക്രമം നടന്ന പോത്തന്‍കോട് പ്ലാമൂട്ടില്‍ ഒരിടവേളയ്‌ക്കു ശേഷമാണ് വീണ്ടും ആക്രമം. തിങ്കളാഴ്‌ച ഉച്ചയോടെ പ്ലാമൂട് പെട്രോള്‍ പമ്പിനു എതിര്‍വശം ഉത്രം വീട്ടില്‍ സി.പി.എം. പ്രവര്‍ത്തകനായ ഹരിയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയ ബി.ജെ.പി. പ്രവര്‍ത്തകര്‍ യാതൊരു പ്രകോപനവുമില്ലാതെ ആക്രമണം അഴിച്ചു വിടുകയായിരുന്നു. ഹരികുമാറിനെ മര്‍ദ്ദിക്കുന്നതു കണ്ട് തടയാന്‍ ശ്രമിച്ച ഹരിയുടെ അമ്മ വസന്ത (58), ഭാര്യ ആര്യ (28) ക്കുമാണ് പരുക്കേറ്റത്.
ഇവരെ ആദ്യം കാന്യകുളങ്ങര ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേയ്‌ക്ക് മാറ്റുകയായിരുന്നു. മുന്‍പ് നടന്ന അക്രമസംഭവങ്ങളില്‍ ഹരിയുടെ വീടും ആക്രമിക്കപ്പെട്ടിരുന്നു. ബി.ജെ.പി. പ്രവര്‍ത്തകരായ ലാലു (24), രജ്‌ഞിത്ത് (23), രവീന്ദ്രന്‍ (50) എന്നിവര്‍ക്കെതിരെ വീട്ടുകാര്‍ പോത്തന്‍കോട് പോലീസില്‍ പരാതി നല്‍കി. അന്വേഷണം ഊര്‍ജിതമാക്കിയതായി പോത്തന്‍കോട് എസ്.ഐ. വിജയരാഘവന്‍ പറഞ്ഞു.
from kerala news edited
via IFTTT