121

Powered By Blogger

Tuesday, 24 March 2015

ഫ്രാന്‍സില്‍ വിമാനം തകര്‍ന്നുവീണു; നൂറിലധികം പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്‌









Story Dated: Tuesday, March 24, 2015 04:52



mangalam malayalam online newspaper

പാരീസ്‌: വീണ്ടും ആകാശ ദുരന്തം. ഫ്രാന്‍സില്‍ വിമാനം തകര്‍ന്നുവീണ്‌ നൂറിലധികം പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്‌. 142 യാത്രക്കാരും ആറ്‌ ജീവനക്കാരുമായി ബാഴ്‌സലോണയില്‍ നിന്ന്‌ ഡസില്‍ഡോര്‍ഫിലേക്ക്‌ പോകുകയായിരുന്ന എയര്‍ബസ്‌ എ 320 വമാനമാണ്‌ തകര്‍ന്നു വീണത്‌. ലുഫ്‌തന്‍സ എയര്‍ലൈന്‍സിന്റെ ഉപസ്‌ഥാപനമായ ജര്‍മ്മന്‍ വിംഗ്‌സിന്റെ ഉടമസ്‌ഥതയിലുള്ള വിമാനമാണ്‌ തകര്‍ന്നത്‌. യാത്രക്കാരില്‍ ആരും രക്ഷപെട്ടിരിക്കാന്‍ സാധ്യതയില്ലെന്ന്‌ ഫ്രഞ്ച്‌ പ്രസിഡന്റ്‌ ഫ്രാങ്കോയിസ്‌ ഒലാണ്ടെ പ്രതികരിച്ചു.










from kerala news edited

via IFTTT