121

Powered By Blogger

Tuesday, 24 March 2015

മലയാളത്തിന് അഞ്ച് പുരസ്‌കാരങ്ങള്‍; മുസ്തഫയ്ക്ക് പ്രത്യേക പരാമര്‍ശം









Story Dated: Tuesday, March 24, 2015 04:32



mangalam malayalam online newspaper

ന്യൂഡല്‍ഹി: അറുപത്തിരണ്ടാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മലയാളത്തിന് മുന്‍നിര അവാര്‍ഡുകള്‍ ഒന്നും ലഭിച്ചില്ല എന്ന നിരാശയുണ്ടെങ്കിലും യുവ പ്രതിഭകള്‍ ദേശീയതലത്തില്‍ അംഗീകരിക്കപ്പെട്ട ആഹ്‌ളാദവും ഇത്തവണയുണ്ട്. അഞ്ച് പുരസ്‌കാരങ്ങളാണ് മലയാളത്തിന് ലഭിച്ചത്. നടനും സംവിധായകനുമായ സിദ്ധാര്‍ത്ഥ് ശിവയുടെ 'ഐന്‍' ആണ് മികച്ച മലയാള ചിത്രം. ഐനിലെ അഭിനയത്തിലൂടെ നടന്‍ മുസ്തഫ പ്രത്യേക ജൂറി പരാമര്‍ശം നേടി. മികച്ച പശ്ചാത്തല സംഗീതം - ഗോപീ സുന്ദര്‍ (1983), മികച്ച തിരക്കഥ- ജോഷി മംഗലത്ത്(ഒറ്റാല്‍). മികച്ച പരിസ്ഥിതി ചിത്രം-ഒറ്റാല്‍ (സംവിധാനം ജയരാജ്) എന്നിവയാണ് മലയാളത്തില്‍ നിന്ന് പുരസ്‌കാരത്തിന് അര്‍ഹരായത്.


മറ്റു ഭാഷകളിലൂടെയും മലയാളികള്‍ പുരസ്‌കാരം നേടിയിട്ടുണ്ട്. മികച്ച ഗായികയായി ഉത്തരാ ഉന്നികൃഷ്ണനും, മികച്ച എഡിറ്റിംഗിന് വിവേക് ഹര്‍ഷനും നോണ്‍ ഫീച്ചര്‍ ഹൃസ്വചിത്രം വിഭാഗത്തില്‍ മലയാളിയായ ജോഷി ജോസഫും പുരസ്‌കാരം നേടി.


മറാഠി ചിത്രമായ കോര്‍ട്ട് ആണ് മികച്ച ചിത്രം. മികച്ച നടന്‍ സഞ്ചാരി വിജയ്(കന്നഡ-നാനു അവനല്ല, അവളു). മികച്ച നടി -കങ്കണ റണാവത് (ക്വീന്‍) എന്നിവര്‍ സ്വന്തമാക്കി. മികച്ച സംവിധായകന്‍-ശ്രീജിത് മുഖര്‍ജി (ചതുഷ്‌ക്കോണ്‍), മേരി കോം ആണ് മികച്ച ജനപ്രിയ ചിത്രം. ബോബി സിംഹയാണ് മികച്ച സഹനടന്‍ (ജിഗര്‍ തണ്ട). മറാഠി ചിത്രമായ കില്ല പ്രത്യേക പരാമര്‍ശത്തിനും അര്‍ഹമായി.


ചലച്ചിത്ര നിരൂപണം തരൂര്‍ ടാക്കൂര്‍, മികച്ച ഹിന്ദി ചിത്രം: ക്വീന്‍, എഡിറ്റിംഗിനുള്ള പുരസ്‌കാരം മലയാളിയായ വിവേക് ഹര്‍ഷന്‍ (ജിഗള്‍ തണ്ട) നേടി. മികച്ച ഗായിക -ഉത്തര ഉണ്ണികൃഷ്ണന്‍ (ശൈവം), മികച്ച ഗായകന്‍ -സുഖുവിന്ദര്‍ സിംഗ്, നൃത്ത സംവിധാനം- ഹൈദര്‍, നോണ്‍ ഫീച്ചര്‍ ഹൃസ്വചിത്രം വിഭാഗത്തില്‍ മലയാളിയായ ജോഷി ജോസഫും പുരസ്‌കാരം നേടി.


ഭാരതി രാജ അധ്യക്ഷനായ ജൂറിയില്‍ രാജേഷ് ടച്ച്‌റിവര്‍, ഡോ.നന്ത്യത്ത് ഗോപാലകൃഷ്ണന്‍ എന്നിവര്‍ അംഗങ്ങളാണ്.


മുസ്തഫയുടെ പുരസ്‌കാരമാണ് മലയാളത്തില്‍ ഏറ്റവും ശ്രദ്ധേയമായത്. രഞ്ജിത്തിന്റെ 'പലേരി മാണിക്യം, ഒരു പാതരി കൊലപാതകത്തെിന്റെ കഥ' എന്ന ചിത്രത്തിലൂടെയാണ് മുസ്തഫ സിനിമയില്‍ എത്തിയത്. കൊച്ചിയില്‍ രഞ്ജിത്തിന്റെ ലോകം എന്ന ചിത്രത്തില്‍ സഹസംവിധായകനായി പ്രവര്‍ത്തിക്കവേയാണ് പുരസ്‌കാരം മുസ്തഫയെ തേടിയെത്തിയത്. പ്രയത്‌നത്തിന്റെ ഫലമാണ് പുരസ്‌കാരമെന്ന് മുസ്തഫ പറഞ്ഞു. തന്റെ ചിത്രം കുറച്ചു ദിവസമെങ്കിലും കേരളത്തിലെ തീയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.










from kerala news edited

via IFTTT