Story Dated: Tuesday, March 24, 2015 04:19
ന്യൂഡല്‍ഹി: ബി.ബി.സിയുടെ 'ഇന്ത്യയുടെ മകള്‍' എന്ന വിവാദ ഡോക്യുമെന്ററിയില്‍ ഡല്‍ഹി പെണ്‍കുട്ടിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ അഭിഭാഷകരില്‍ നിന്ന് സുപ്രീം കോടതി വിശദീകരണം തേടി. പ്രതിഭാഗം അഭിഭാഷരായ എം.എല്‍. ശര്‍മ്മ, എ.കെ. സിങ് എന്നിവരില്‍ നിന്നാണ് സുപ്രീം കോടതി വിശദീകരണം തേടിയത്. ബ്രിട്ടീഷ് സംവിധായികയായ ലെസ്ലി ഉദ്‌വിന്‍ സംവിധാനം ചെയ്‌ത ഡോക്യുമെന്ററിയില്‍ പ്രതിഭാഗം അഭിഭാഷകരായ ഇരുവരും പെണ്‍കുട്ടിയെ മോശമായി ചിത്രീകരിക്കുന്ന അഭിപ്രായ പ്രകടനം നടത്തിയിരുന്നു.
പെണ്‍കുട്ടിയെ അപകീര്‍ത്തിപ്പെടുത്തിയ എം.എല്‍. ശര്‍മ്മ, എ.കെ. സിങ് എന്നിവരെ വിലക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിലെ വനിതാ അഭിഭാഷകരുടെ സംഘടന സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതി ഇരുവരുടെയും വിശദീകരണം തേടിയത്. അഭിഭാഷകരുടെ സ്‌ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ മനുഷ്യത്വരഹിതവും നീതീകരിക്കാനാകാത്തതുമാണെന്ന് വനിതാ അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി.
അതേസമയം ഡോക്യുമെന്ററിയില്‍ തങ്ങളുടെ അഭിപ്രായം വളച്ചൊടിക്കുകയായിരുന്നെന്നാണ് ആരോപണ വിധേയരായ അഭിഭാഷകരുടെ വാദം.
from kerala news edited
via IFTTT