121

Powered By Blogger

Tuesday, 24 March 2015

സജീവമല്ലാത്ത കേരളത്തിലെ ഇരുപതോളം പാര്‍ട്ടികള്‍ക്ക്‌ രജിസ്‌ട്രേഷന്‍ നഷ്‌ടമായേക്കും









Story Dated: Tuesday, March 24, 2015 05:30



mangalam malayalam online newspaper

തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ സജീവമല്ലാത്ത രാഷ്‌ട്രീയ പാര്‍ട്ടികളുടെ റജിസ്‌ട്രേഷന്‍ റദ്ദാക്കാനുള്ള ദേശീയ തെരഞ്ഞെടുപ്പ്‌ കമ്മിഷന്റെ നീക്കത്തില്‍ കേരളത്തിലെ ഇരുപതോളം പാര്‍ട്ടികള്‍ക്ക്‌ റജിസ്‌ട്രേഷന്‍ നഷ്‌ടമായേക്കും. ദേശീയ, സംസ്‌ഥാന അംഗീകാരമുള്ള പാര്‍ട്ടികള്‍ക്ക്‌ നിയമം ബാധകമല്ല.


നിശബ്‌ദ ഭൂരിപക്ഷം, ദേശിയ പ്രജാ സോഷ്യലിസ്‌റ്റ് പാര്‍ട്ടി, ഇന്ത്യന്‍ ഗാന്ധിയന്‍ പാര്‍ട്ടി തുടങ്ങിയവയുടെ രജിസ്‌ട്രേഷനെ കമ്മീഷന്റെ പുതിയ നടപടി ബാധിക്കുമെന്നാണ്‌ വിലയിരുത്തല്‍. എന്നാല്‍ ദേശീയ തെരഞ്ഞെടുപ്പ്‌ കമ്മിഷന്റെ സമ്പൂര്‍ണയോഗത്തിലാവും ഇതു സംബന്ധിച്ച്‌ അന്ധിമ തീരുമാനമുണ്ടാകുക. എന്നാല്‍, തിടുക്കത്തില്‍ തീരുമാനമെടുക്കില്ലെന്നും വിശദമായ പരിശോധന ഇക്കാര്യത്തില്‍ ഉണ്ടാകുമെന്നും ദേശീയ തിരഞ്ഞെടുപ്പ്‌ കമ്മിഷന്‍ അധികൃതര്‍ വ്യക്‌തമാക്കി. എന്നാല്‍ പ്രാരംഭ നടപടികള്‍ ആരംഭിച്ചതായും അധികൃതര്‍ അറിയിച്ചു.


തെരഞ്ഞെടുപ്പു കമ്മീഷന്‍ പുറത്തുവിട്ട കണക്കനുസരിച്ച്‌ രാജ്യത്ത്‌ 1,600ല്‍ അധികം രാഷ്‌ട്രീയ പാര്‍ട്ടികള്‍ രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ട്‌. എന്നാല്‍ 200ല്‍ താഴെ പാര്‍ട്ടികള്‍ മാത്രമാണ്‌ രാജ്യത്തു നടക്കുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്‌. ഇത്തരത്തില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാതിരിക്കുകയും പ്രവര്‍ത്തനം നടത്താതിരിക്കുകയും ചെയ്യുന്ന ആയിരത്തില്‍പരം പാര്‍ട്ടികളുടെ രജിസ്‌ട്രേഷന്‍ മരവിപ്പിക്കാനാണ്‌ കമ്മീഷന്‍ ആലോചിക്കുന്നത്‌.


ഇവയില്‍ പ്രധാനമായും കഴിഞ്ഞ അഞ്ചോ ഏഴോ വര്‍ഷത്തിലധികമായി തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാത്ത രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്കാകും രജിസ്‌ട്രേഷന്‍ നഷ്‌ടമാകുക. രണ്ടോ മൂന്നോ നിയമസഭാ തെരഞ്ഞെടുപ്പുകളിലും കുറഞ്ഞത്‌ ഒരു പാര്‍ലമെന്റു തെരഞ്ഞെടുപ്പിലും മത്സരിച്ചിട്ടില്ലാത്ത പാര്‍ട്ടികള്‍ക്കും രജിസ്‌ട്രേഷന്‍ നഷ്‌ടമാകും.


രാഷ്‌ട്രീയ പാര്‍ട്ടിയായി രജിസ്‌റ്റര്‍ ചെയ്‌താല്‍ സംസ്‌ഥാന സര്‍ക്കാറുകള്‍ നല്‍കുന്ന നികുതി ഇളവുകള്‍ തുടങ്ങുന്ന ആനുകൂല്യങ്ങള്‍ ഇത്തരം സംഘടനകള്‍ക്ക്‌ ലഭിക്കും. ഇതു തടയുകയാണ്‌ കമ്മീഷന്റെ പ്രധാന ലക്ഷ്യം.










from kerala news edited

via IFTTT