രാജ്യം 7.8 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് എഡിബി
ന്യൂഡല്‍ഹി: രാജ്യത്തെ സമ്പദ് ഘടന 2015-16 സാമ്പത്തിക വര്‍ഷത്തില്‍ 7.8 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്ക്. അതേസമയം, ചൈനയുടെ വളര്‍ച്ച ഇതേകാലഘട്ടത്തില്‍ 7.2ശതമാനമായി ചുരുങ്ങുമെന്നും ബാങ്ക് വിലയിരുത്തുന്നു.
2016-17 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ വളര്‍ച്ച 8.2ശതമാനമാകും. സര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്‌കരണ നടപടികള്‍ രാജ്യത്ത് പ്രകടമാകുക 2016-17 വര്‍ഷത്തിലാകുമെന്നും എഡിബിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
2015-16 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യം 8 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നായിരുന്നു ഐഎംഎഫിന്റെ വിലയിരുത്തല്‍.
from kerala news edited
via IFTTT