Story Dated: Tuesday, March 24, 2015 04:46
ചെന്നൈ: തമിഴ്‌നാട്ടിലെ ഊട്ടിക്ക് സമീപം കൊദാഗിരിയില്‍ കരടിയുടെ ആക്രമണത്തില്‍ യുവതി കൊല്ലപ്പെട്ടു. തമിഴ്‌നാട് സ്വദേശി മദയമ്മാളാണ് കൊല്ലപ്പെട്ടത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേര്‍ക്ക് സാരമായി പരിക്കേറ്റു.
തേയിലത്തോട്ടത്തില്‍ ജോലി നോക്കുന്നതിന് ഇടയിലാണ് യുവതിയെ കരടി ആക്രമിച്ചത്. കരടിയുടെ ആക്രമണത്തില്‍ പരിക്കേറ്റ മദയമ്മാളുടെ ഭര്‍ത്താവിന്റൈ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്‌തമാക്കി. പരിക്കേറ്റ രണ്ടുപേരെയും പിന്നീട് കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
തോട്ടത്തില്‍ ഉറക്കത്തിലായിരുന്നു കരടിയെ ശല്യപ്പെടുത്തിയതാവാം ആക്രമണത്തിന് കാരണമെന്ന് നീലിഗിരി കളക്‌ടര്‍ ഡോ. ശങ്കര്‍ വ്യക്‌തമാക്കി. പ്രദേശത്ത് വന്യ മൃഗങ്ങളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ആറായതായും അദ്ദേഹം പറഞ്ഞു. പുള്ളിപ്പുലിയും കടുവയും മനുഷ്യരെ ആക്രമിക്കുന്നത് പ്രദേശത്ത് നിത്യ സംഭവമാണ്.
from kerala news edited
via IFTTT