121

Powered By Blogger

Tuesday, 24 March 2015

ലഹരി മരുന്ന്‌ കഴിച്ച്‌ മയങ്ങിയ മൂന്നു സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ പിടിയില്‍











Story Dated: Tuesday, March 24, 2015 05:14


കഴക്കൂട്ടം: പശ, വൈറ്റ്‌നര്‍, മഷി തുടങ്ങിയവ ഉപയോഗിച്ച്‌ ലഹരിമരുന്നുകള്‍ ഉണ്ടാക്കി ഉപയോഗിച്ച മൂന്നു സ്‌കൂള്‍ വിദ്യാര്‍ഥികള്‍ പോലീസ്‌ പിടിയിലായി. കാര്യവട്ടം തുണ്ടത്തിലെ സ്വകാര്യ സ്‌കൂളിനു സമീപത്തെ ഒഴിഞ്ഞ പറമ്പില്‍ ലഹരി മരന്നുപയോഗിച്ച്‌ ബോധരഹിതരായ നിലയിലാണ്‌ ഇവരെ കണ്ടെത്തിയത്‌. കാര്യവട്ടത്തും പരിസരത്തും ലഹരി മരുന്നുകളുടെ ഉപഭോഗം വ്യാപകമാണെന്ന രഹസ്യാന്വേഷണത്തെ തുടര്‍ന്ന്‌ പോലീസ്‌ നടത്തിയ പരിശോധനയിലാണ്‌ മൂന്നു വിദ്യാര്‍ഥികള്‍ പിടിയിലായത്‌. ഇവരില്‍ നിന്ന്‌ സൈക്കിളിന്റെ ട്യൂബ്‌ ഒട്ടിക്കാനുപയോഗിക്കുന്ന ഫെവി ബോണ്ട്‌ പശയും കവറുകളും പിടിച്ചെടുത്തു.


പശ കവറുകള്‍ക്കുള്ളിലാക്കി ഉരച്ച്‌ ചൂടാക്കി ശ്വസിക്കുമ്പോള്‍ തന്നെ ലഹരി തലയ്‌ക്കു പിടിക്കും. വാവലുകള്‍ പറക്കുന്നതായും ഭൂമി ആകാശത്തേയ്‌ക്ക് ഉയരുന്നതായും മനുഷ്യന്റെ എല്ലു രൂപങ്ങളും കാണാന്‍ കഴിയുമെന്ന്‌ വിദ്യാര്‍ഥികള്‍ പോലീസിനോട്‌ പറഞ്ഞു. സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്കിടയില്‍ പശയ്‌ക്കു പുറമേ ഗുളികകളും വൈറ്റ്‌നറും മഷിയും ഉപയോഗിച്ച്‌ ലഹരി മരുന്നുകള്‍ ഉണ്ടാക്കാറുണ്ടെന്നാണ്‌ ഇവര്‍ പോലീസിനോട്‌ വെളിപ്പെടുത്തിയിരിക്കുന്നത്‌.


പശ ചൂടാക്കി ശ്വസിക്കുന്നതുമൂലം കരള്‍, വൃക്കകള്‍ നാഡീവ്യൂഹം എന്നിവ തകരാറിലാകുമെന്നും അമിത ഉപയോഗം മരണത്തിന്‌ കാരണമായിത്തീരുമെന്നും ആരോഗ്യ വിദഗ്‌ധര്‍ പോലീസിനെ അറിയിച്ചിട്ടുണ്ട്‌. ഈ പശ കാര്യവട്ടത്തും പരിസരത്തും നിന്നുമുള്ള കടകളില്‍ നിന്നാണ്‌ ഇവര്‍ വാങ്ങുന്നത്‌. ഐ.ടി.ഐ. വിദ്യാര്‍ത്ഥികളും സൈക്കിള്‍ ഷോപ്പുകാരും മറ്റും ജോലിക്ക്‌ ഇതുപയോഗിക്കുന്നതിനാല്‍ ഇതിന്റെ നിരോധനം സാധ്യമല്ല.


കാര്യവട്ടം കേന്ദ്രീകരിച്ച്‌ കഞ്ചാവ്‌ മയക്കു മരുന്നു മാഫിയ സജീവമാണെന്ന്‌ നേരത്തേ പരാതികള്‍ ഉണ്ടായിരുന്നു. പിടിയിലായ വിദ്യാര്‍ഥികളെ കൗണ്‍സിലിംഗ്‌ നടത്തിയ ശേഷം വിട്ടയ്‌ക്കുമെന്ന്‌ കഴക്കൂട്ടം പോലീസ്‌ അറിയിച്ചു. ലഹരിമാഫിക്കെതിരെ അന്വേഷണം ഊര്‍ജിതമാക്കുമെന്ന്‌ കഴക്കൂട്ടം എസ്‌.ഐ: ശ്രീജിത്ത്‌ പറഞ്ഞു.










from kerala news edited

via IFTTT