121

Powered By Blogger

Tuesday, 23 March 2021

പാഠം 117| സേവിങ്‌സ് അക്കൗണ്ടിൽ പണമുണ്ടോ? കൂടുതൽ പലിശനേടാൻ ഈവഴി സ്വീകരിക്കാം

കോവിഡ് വ്യാപനത്തിനിടയിലാണ് ഗൾഫിൽനിന്ന് ജോലിമതിയാക്കി സുരേഷ്ബാബു നാട്ടിലെത്തിയത്. ലഭിച്ച സമ്പാദ്യമെല്ലാം കൂട്ടിച്ചേർത്ത് നാട്ടിൽ ഒരുസംരംഭംതുടങ്ങാനാണ് ആദ്യം പദ്ധതിയിട്ടത്. തൽക്കാലം അതുവേണ്ടെന്നുവെച്ചു. ടൗണിൽ കുറച്ചുസ്ഥലംവാങ്ങി കടമുറികൾ പണിയാനാണ് ഇപ്പോൾ പദ്ധതിയിട്ടിരിക്കുന്നത്. ഭാവി ജീവിതത്തിന് വാടകവരുമാനം ഉപയോഗിക്കാമല്ലോയെന്നാണ് ചിന്ത. അതിനായി നിരവധി സ്ഥലങ്ങൾ കണ്ടെങ്കിലും വിലകൊണ്ട് ഒത്തുവന്നില്ല. യോജിച്ചത്കിട്ടിയാൽ റെഡി ക്യാഷ് കൊടുത്ത് കച്ചവടമുറപ്പിക്കുകയാണ് ലക്ഷ്യം. അതിനായി ഒരുകോടി രൂപയോളംരൂപ ബാങ്കിന്റെ സേവിങ്സ് അക്കൗണ്ടിൽ സൂക്ഷിച്ചിരിക്കുകയാണ്. എസ്.ബി അക്കൗണ്ടിലെ പണത്തിന്റെ ആദ്യഘഡു പലിശ ഈയിടെയാണ് അക്കൗണ്ടിൽ വരവുവെച്ചത്. നാമമാത്രമായ പലിശകണ്ടപ്പോൾ അതേക്കുറിച്ച് ബാങ്കിൽ തിരക്കി. എസ്ബി അക്കൗണ്ടിലെ നിക്ഷേപത്തിന് വാർഷിക പലിശ 2.70ശതമാനംമാത്രമേ ഉള്ളൂവെന്ന് അപ്പോഴാണ് അറിയുന്നത്. നാലുശതമാനമെങ്കിലും പലിശ ലഭിക്കുമെന്നാണ് അദ്ദേഹം പ്രതീക്ഷിച്ചത്. ഇനിയെന്തുചെയ്യും? എസ്ബി അക്കൗണ്ടിലെ പണം അവിടെതന്നെ സ്ഥിരനിക്ഷേപമാക്കിയാൽ ഒരുവർഷത്തേയ്ക്ക് അഞ്ചുശതമാനംപലിശ ലഭിക്കുമെന്ന് ബാങ്ക് മാനേജർ ഉപദേശിച്ചു. സ്ഥലംകണ്ടെത്തിയാൽ ഉടനെ പണംതിരിച്ചെടുക്കേണ്ടിവരുമെന്നതിനാൽ സുരേഷ് അതിനുമടിച്ചു. കാലാവധിയെത്തുംമുമ്പ് തിരിച്ചെടുത്താൽ പിഴപ്പലിശ നൽകേണ്ടിവരുമെന്നതിനാൽ ഹ്രസ്വകാലത്തേയ്ക്ക് എഫ്ഡിയിട്ടിട്ടും ഗുണമുണ്ടാകില്ലെന്ന് മനസിലായതോടെ ആ ഉദ്യമവുംവേണ്ടെന്നുവെച്ചു. എളുപ്പത്തിൽ നിക്ഷേപിക്കാനും എപ്പോൾവേണമെങ്കിലും തിരിച്ചെടുക്കാനുംകഴിയുന്ന ല്വിക്വിഡ് ഫണ്ടുകളെക്കുറിച്ച് കേട്ടത് അപ്പോഴാണ്. പരിഹാരം ലിക്വിഡ് ഫണ്ടുകൾ ബാങ്കിലെ സേവിങ്സ് അക്കൗണ്ടിലെ പലിശയേക്കാൾ ആദായം പ്രതീക്ഷിക്കുന്നവർക്ക് യോജിച്ചവയാണ് ലിക്വിഡ് ഫണ്ടുകൾ. ഹ്രസ്വകാല സ്ഥിരനിക്ഷേപത്തേക്കാൾ കൂടുതൽ ആദായവും ഈവിഭാഗം ഫണ്ടുകളിൽനിന്ന് ലഭിക്കും. സേവിങ്സ് അക്കൗണ്ടിൽനിന്ന് ഇപ്പോൾ ലഭിക്കുന്ന വാർഷിക പലിശ ശരാശരി 2.7ശതമാനമാണ്. അതേസമയം, ലിക്വിഡ് ഫണ്ടുകളിൽനിന്ന് അഞ്ചുശതമാനമെങ്കിലും ആദായം പ്രതീക്ഷിക്കാം. സേവിങ്സ് അക്കൗണ്ടിൽനിന്നെന്നപോലെ പണംതിരിച്ചെടുക്കാനും കഴിയും. ലിക്വിഡ് ഫണ്ടുകളെക്കുറിച്ചറിയാം 91 ദിവസത്തിൽക്കൂടാത്ത മെച്യൂരിറ്റിയുള്ള സെക്യൂരിറ്റികളിൽമാത്രം നിക്ഷേപിക്കുന്നവയാണ് ലിക്വിഡ് ഫണ്ടുകൾ. നിലവിൽ ഈ വിഭാഗത്തിലെ ഫണ്ടുകളുടെ ശരാശരി പോർട്ട്ഫോളിയോ മെച്യൂരിറ്റി മൂന്നുമുതൽ 52 ദിവസംവരെയാണ്. മണിമാർക്കറ്റ് ഉപകരണങ്ങൾ, ഹ്രസ്വകാല കോർപ്പറേറ്റ് നിക്ഷേപങ്ങൾ, ട്രഷറി ബില്ലുകൾ എന്നിവയിലാണ് ഈ ഫണ്ടുകൾ കൂടുതലായി നിക്ഷേപംനടത്തുന്നത്. എന്തുകൊണ്ട് ലിക്വിഡ് ഫണ്ടുകൾ? സേവിങ്സ് ബാങ്ക് അക്കൗണ്ടിനെക്കാളും ഹ്രസ്വകാല സ്ഥിര നിക്ഷേപത്തെക്കാളും കൂടുതൽ ആദായംനേടാൻ ലിക്വിഡ് ഫണ്ടിലെ നിക്ഷേപത്തിലൂടെ കഴിയും. നിലവിൽ ഏറ്റവുംകുറഞ്ഞ റിസ്ക് ഉള്ള ഡെറ്റ് ഫണ്ടുകളാണിവ. പണംതിരിച്ചെടുക്കാനും എളുപ്പമാണ്. ഓൺലൈനായോ ഓഫ്ലൈനായോ പണംതിരിച്ചെടുക്കാൻ അവസരമുണ്ട്. രണ്ടോമൂന്നോ ക്ലിക്കുകൾക്കൊണ്ട് ഓൺലൈനായി നിക്ഷേപിക്കാനും ഒറ്റക്ലിക്കുകൊണ്ട് നിക്ഷേപം തിരച്ചെടുക്കാനും കഴിയും. നിക്ഷേപം പൂർണമായോ ഭാഗികമായോ തിരിച്ചെടുക്കുകയുംചെയ്യാം. നിക്ഷേപം പിൻവലിച്ചാൽ അന്നുതന്ന പണം ബാങ്ക് അക്കൗണ്ടിലെത്തും. പരമാവധിയെടുക്കുന്ന സമയം ഒരുദിവസംമാത്രമാണ്. അതുകൊണ്ടുതന്നെ അതിസമ്പന്നരും കോർപ്പറേറ്റുകളും ചെറുകിടനിക്ഷേപകരും എസ്.ബി അക്കൗണ്ടുകളേക്കാൾ ആശ്രയിക്കുന്നത് ലിക്വിഡ് ഫണ്ടുകളെയാണ്. ഹ്രസ്വകാലത്തേയ്ക്ക് വലിയൊരുതുക സൂക്ഷിക്കാൻ സേവിങ്സ് അക്കൗണ്ടിനേക്കാളും എന്തുകൊണ്ടും മികച്ചത് ലിക്വിഡ് ഫണ്ടുകളാണ്. പരമാവധി 91 ദിവസംവരെ കാലാവധിയുള്ള സെക്യൂരിറ്റികളിൽ നിക്ഷേപിക്കുന്നതിനാൽ ഡെറ്റ് വിഭാഗത്തിലെ മറ്റുഫണ്ടുകളുമായി താരതമ്യംചെയ്യുമ്പോൾ ലിക്വിഡ് ഫണ്ടുകളിലെ ആദായത്തിൽ ഏറ്റക്കുറച്ചിൽ താരതമ്യേനകുറവാണ്. Debt: Liquid Funds Funds 3Yr Return* Assset** ICICI Prudential Liquid Fund-Direct Plan 5.88 42,470 Cr HDFC Liquid Fund-Direct Plan 5.76 59,450Cr SBI Liquid Fund-Direct Plan 5.80 43,478Cr Aditya Birla SL Liquid Fund-Direct Plan 5.93 33,604 Cr Nippon India Liquid Fund-Direct Plan 5.92 23,879 Cr *Returns as on 23-Mar-2021. **Total Investment In the Fund ചുരുക്കത്തിൽ: ഹ്രസ്വകാല സാമ്പത്തിക ലക്ഷ്യങ്ങൾക്കുള്ള തുക സേവിങ്സ് ബാങ്ക് അക്കൗണ്ടിൽ ഇടുന്നതിലുംനല്ലത് ലിക്വിഡ് ഫണ്ടുകളിൽ നിക്ഷേപിക്കുന്നതാണ്. പരമാവധി 91 ദിവസം മെച്ചൂരിറ്റിയുള്ള പദ്ധതികളിൽ നിക്ഷേപിക്കുന്നതിനാൽ ലിക്വിഡ് ഫണ്ടുകളിലെ നഷ്ടസാധ്യത വളരെകുറവാണ്. മറ്റ് മ്യൂച്വൽ ഫണ്ടുകളിലേതുപോലയല്ല, അതിവേഗത്തിൽ ലിക്വിഡ് ഫ്ണ്ടുകളിൽനിന്ന് പണംതിരിച്ചെടുക്കാൻ കഴിയും. റിസ്ക് എടുക്കാൻ താൽപര്യമില്ലാത്ത നിക്ഷേപകർക്ക് യോജിച്ചതാണ് ഈ വിഭാഗം ഫണ്ടുകൾ. ഒരുവർഷമെങ്കിലും നിക്ഷേപകാലാവധിയുണ്ടെങ്കിൽ ഷോർട്ട് ഡ്യൂറേഷൻ ഫണ്ടുകളിൽ നിക്ഷേപിക്കാം. ഷോർട്ട് ഡ്യൂറേഷൻ ഫണ്ടുകളിൽനിന്ന് ഏഴുമുതൽ 11വരെശതമാനം വാർഷികാദായം പ്രതീക്ഷിക്കാം. ഇക്കാരണങ്ങൾക്കൊണ്ട് നിക്ഷേപ കാലാവധിക്കനുസരിച്ചായിരിക്കണം ഫണ്ടുകൾ തിരഞ്ഞെടുക്കേണ്ടത്. നികുതി ബാധ്യത ലിക്വിഡ് ഫണ്ടുകളിൽനിന്നുള്ള ആദായം മൂലധനനേട്ടമായാണ് പരിഗണിക്കുക. അതുകൊണ്ടുതന്നെ പണംപിൻവലിക്കുമ്പോൾമാത്രമെ ആദായനികുതി നൽകേണ്ടതുള്ളൂ. ബാങ്കിലേതുപോലെ വാർഷിക അടിസ്ഥാനത്തിൽ ടിഡിഎസ് കിഴിവുചെയ്യില്ലന്ന് ചുരുക്കം. നിക്ഷേപം പിൻവലിക്കുമ്പോൾ ലഭിക്കുന്നനേട്ടം മൊത്തംവരുമാനത്തോടുചേർത്ത് അപ്പോൾവരുന്ന സ്ലാബ് അനുസിരിച്ചാണ് നികുതി നൽകേണ്ടത്. മൂന്നുവർഷത്തിനുശേഷമാണ് നിക്ഷേപം പിൻവലിക്കുന്നതെങ്കിൽ ഇൻഡക്സേഷൻ ആനുകൂല്യവും ലഭിക്കും. അതായത് പണപ്പെരുപ്പം കിഴിച്ചുള്ളതുകയ്ക്ക് നികുതി നൽകിയാൽമതി. ല്വിക്വിഡ് ഫണ്ടിനേക്കാൾ കൂടുതൽ ആദായം ലഭിക്കുന്നവയാണ് അൾട്ര ഷോർട്ട് ടേം ഫണ്ടുകളും ഷോർട്ട് ടേം ഫണ്ടുകളും. ഏഴുമുതൽ 11ശതമാനംവരെ ആദായം ഈ ഫണ്ടുകളിൽനിന്ന് പ്രതീക്ഷിക്കാമെങ്കിലും ചുരുങ്ങിയത് ഒരുവർഷമെങ്കിലും നിക്ഷേപിക്കാൻ തയ്യാറുള്ളവർമാത്രം ഈ ഫണ്ടുകൾ പരിഗണിച്ചാൽമതി. feedbacks to: antonycdavis@gmail.com കുറിപ്പ്: ഹ്രസ്വകാല സാമ്പത്തിക ലക്ഷ്യങ്ങൾക്കായി ബാങ്കിന്റെ സേവിങ്സ് അക്കൗണ്ടിൽ കൂടുതൽതുക നിക്ഷേപിച്ചിട്ടുള്ളവർക്ക് അനുയോജ്യമാണ് ലിക്വിഡ് ഫണ്ടുകൾ. അടിയന്തിരാവശ്യങ്ങൾക്കുള്ള പണവും ല്വിക്വിഡ് ഫണ്ടിൽ നിക്ഷേപിക്കാം. ഓഹരി നിക്ഷേപത്തിൽനിന്ന് ലാഭമെടുക്കുമ്പോൾ ലഭിക്കുന്നതുകയും ഈ വിഭാഗം ഫണ്ടിലേയ്ക്കുമാറ്റാം. വിപണി താഴേപ്പോകുമ്പോൾ വീണ്ടും നിക്ഷേപിക്കുകയുമാകാം.

from money rss https://bit.ly/3cg7yLg
via IFTTT

സെൻസെക്‌സിൽ 302 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: ഓഹരി സൂചികകളിൽ നഷ്ടത്തോടെ തുടക്കം. നിഫ്റ്റി 14,800ന് താഴെയെത്തി. സെൻസെക്സ് 302 പോയന്റ് താഴ്ന്ന് 49,749ലും നിഫ്റ്റി 87 പോയന്റ് നഷ്ടത്തിൽ 14,727ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 494 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 668 ഓഹരികൾ നഷ്ടത്തിലുമാണ്. 66 ഓഹരികൾക്ക് മാറ്റമില്ല. ഹിൻഡാൽകോ, ടാറ്റ സ്റ്റീൽ, ഐസിഐസിഐ ബാങ്ക്, ഒഎൻജിസി, എസ്ബിഐ, ആക്സിസ് ബാങ്ക്, ടാറ്റ മോട്ടോഴ്സ്, ഇൻഡസിൻഡ് ബാങ്ക്, ബ്രിട്ടാനിയ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിൽ. ഏഷ്യൻ പെയിന്റ്സ്, ഡിവീസ് ലാബ്, അദാനി പോർട്സ്, സിപ്ല, ബജാജ് ഓട്ടോ, എൻടിപിസി, പവർഗ്രിഡ് കോർപ്, ഡോ.റെഡ്ഡീസ് ലാബ്, ഹിന്ദുസ്ഥാൻ യുണിലിവർ, യുപിഎൽ തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്. എഫ്എംസിജി ഒഴികെയുള്ള സെക്ടറൽ സൂചികകളെല്ലാം നഷ്ടത്തിലാണ്. ആഗോള വിപണിയിലെ നഷ്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്.

from money rss https://bit.ly/2NMA3XL
via IFTTT

ഇ.പി.എഫ്: അഞ്ചുലക്ഷം വരെയുള്ള നിക്ഷേപത്തിന്റെ പലിശയ്ക്ക് നികുതിയില്ല‌

ന്യൂഡൽഹി: പ്രോവിഡന്റ് ഫണ്ടിൽ തൊഴിലാളിയുടെ വാർഷികനിക്ഷേപം രണ്ടരലക്ഷം രൂപയിൽ കൂടുതലാണെങ്കിൽ അതിന്റെ പലിശയ്ക്ക് നികുതി ചുമത്തുമെന്ന ബജറ്റ് നിർദേശം ഭേദഗതി ചെയ്തു. രണ്ടരലക്ഷം രൂപയെന്നത് അഞ്ചുലക്ഷം രൂപയാക്കുന്നതായി ധനമന്ത്രി നിർമലാ സീതാരാമൻ പ്രഖ്യാപിച്ചു. അഞ്ചുലക്ഷത്തിൽ കൂടുതലുള്ള നിക്ഷേപത്തിന്റെ പലിശയ്ക്ക് നികുതി നൽകിയാൽ മതി. ധനകാര്യ ബില്ലിന്റെ ചർച്ചയ്ക്കുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. പൊതുബജറ്റിന്റെ ഭാഗമായ ധനകാര്യ ബിൽ ലോക്സഭ പസാക്കി. പ്രോവിഡന്റ് ഫണ്ടിൽ ഉയർന്ന തുക നിക്ഷേപിക്കുന്ന വൻശമ്പളക്കാരായ തൊഴിലാളികളെ ബാധിക്കുന്നതായിരുന്നു നിർദേശം. ഇതിനെതിരേ പ്രതിഷേധമുയർന്നു. 12 ശതമാനമാണ് തൊഴിലാളിയുടെ വിഹിതമെങ്കിലും വേണമെങ്കിൽ അതിൽ കൂടുതൽ വിഹിതം സ്വമേധയാ നൽകാം. കൂടുതൽ നിക്ഷേപിച്ചാലും തൊഴിലുടമ നിയമപ്രകാരമുള്ള 12 ശതമാനം വിഹിതമേ നൽകൂ. ഉയർന്ന പലിശയും ആദായനികുതി ഇളവും ലക്ഷ്യംവെച്ച് തൊഴിലാളി കൂടുതൽ നിക്ഷേപം നടത്തുന്നത് തടയാനാണ് ബജറ്റിൽ ഈ നിർദേശം കൊണ്ടുവന്നത്. ഒരു ശതമാനം തൊഴിലാളികൾക്കു മാത്രമേ പുതിയ നിർദേശം ബാധകമാവൂ എന്ന് മന്ത്രി വിശദീകരിച്ചു. ധനകാര്യ ബില്ലിനെക്കുറിച്ചുള്ള ചർച്ചയിൽ ഇന്ധനങ്ങളുടെയും പാചകവാതകത്തിന്റെയും വില വർധനയ്ക്കെതിരേ പ്രതിപക്ഷം പ്രതിഷേധിച്ചു. പെട്രോളും ഡീസലും ജി.എസ്.ടി.യുടെ പരിധിയിൽ കൊണ്ടുവരുന്ന കാര്യം ജി.എസ്.ടി. കൗൺസിലാണ് തീരുമാനിക്കേണ്ടതെന്ന് മന്ത്രി പറഞ്ഞു.

from money rss https://bit.ly/31c2elR
via IFTTT

‘പേ ഫ്രം ഹോം’ സർവീസുമായി തനിഷ്‌ക്

കൊച്ചി: ആഭരണ ബ്രാൻഡായ തനിഷ്ക് ഉപഭോക്തൃ കേന്ദ്രീകൃത സേവനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പുതിയ 'പേ ഫ്രം ഹോം സർവീസ്' അവതരിപ്പിച്ചു. ഈ സേവനത്തിലൂടെ തിരഞ്ഞെടുപ്പ് കാലത്ത് ഉപയോക്താക്കൾക്ക് പണമിടപാടുകൾ വീട്ടിലിരുന്ന് ചെയ്യാം. ദേശീയ റീട്ടെയിൽ ജൂവലർ ആയ തനിഷ്ക് ഉത്പന്നങ്ങൾ ഉപയോക്താക്കളുടെ വീട്ടിൽ എത്തിച്ചും നൽകും. കേരളം, തമിഴ്നാട്, പുതുച്ചേരി, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലാണ് ഈ പദ്ധതി അവതരിപ്പിക്കുന്നത്.

from money rss https://bit.ly/3cdqMBp
via IFTTT

എല്ലാ വായ്പക്കാരുടെയും കൂട്ടുപലിശ ഒഴിവാക്കണം: സർക്കാരിന് അധിക ബാധ്യത 7,500 കോടി

വായ്പയെടുത്തവരുടെയെല്ലാം കൂട്ടുപലിശ എഴുതിത്തള്ളാൻ സുപ്രീം കോടതി ഉത്തരവിട്ടതോടെ സർക്കാരിനുണ്ടാകുന്ന അധിക ബാധ്യത 7000-7500 കോടി രൂപ. രണ്ടു കോടി രൂപവരെയുള്ള വായ്പകളുടെ തിരിച്ചടവുകൾക്ക് മൊറട്ടോറിയം കാലത്തെ കൂട്ടുപലിശ ഈടാക്കുന്നത് സർക്കാർ ഒഴിവാക്കിയിരുന്നു. പലിശ സർക്കാർ വഹിക്കുകയാണ് ചെയ്തത്. ഇതുപ്രകാരമുണ്ടായ ബാധ്യത 6500 കോടി രൂപയായിരുന്നു. സുപ്രീം കോടതിയുടെ ഉത്തരവു വന്നതോടെ അത്രതന്നെ ബാധ്യത വീണ്ടും സർക്കാരിനുണ്ടായിരിക്കുകയാണ്. കോവിഡ് വ്യാപനത്തെ തുടർന്ന് മാർച്ച് മുതൽ ഓഗസ്റ്റുവരെയുള്ള ആറു മാസമാണ് സർക്കാർ മൊറട്ടോറിയം പ്രഖ്യാപിച്ചത്. ഇതുപ്രകാരം എല്ലാ വായ്പക്കാർക്കുമായി കൂട്ടുപലിശയിനത്തിലുള്ള ബാധ്യത 13,500-14,000 കോടി രൂപയാണെന്നാണ് കണക്കാക്കിയിരുന്നത്. ഈ സാഹചര്യത്തിലായിരുന്ന വായ്പ പരിധി രണ്ടുകോടിയിൽ നിർത്തിയത്. ചെറുകിട, ഇടത്തരം വ്യവസായങ്ങളുടെ രണ്ടുകോടിരൂപവരെയുള്ള വായ്പകൾ, വ്യക്തികളുടെ ഭവനവായ്പ, വാഹനവായ്പ, ക്രെഡിറ്റ് കാർഡ് കുടിശ്ശിക, വീട്ടുപകരണ വായ്പ, വിദ്യാഭ്യാസ വായ്പ, ഉപഭോക്തൃ വായ്പ,വ്യക്തിഗത, പ്രൊഫഷണൽ വായ്പ (എല്ലാം രണ്ടുകോടി രൂപ വരെ) എന്നിവയുടെ കൂട്ടുപലിശയാണ് ഒഴിവാക്കിയത്. മൊറട്ടോറിയം തിരഞ്ഞെടുത്തവർക്ക് അതിനുശേഷം ബാങ്കുകൾ കൂട്ടുപലിശ കൂടി കണക്കാക്കിയാണ് മാസത്തവണകൾ പുനർനിർണയിച്ചത്. അതേസമയം, എല്ലാ വിഭാഗക്കാരുടെയും വായ്പകളുടെപലിശ മുഴുവൻ എഴുതിത്തള്ളാൻ സാധ്യമല്ലെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു. എന്നാൽ, ഇക്കാര്യത്തിലാണ് സൂപ്രീംകോടത ഇടപെട്ടത്. പലിശയുടെ പലിശ(കൂട്ടുപലിശ)എഴുതിത്തള്ളുന്നതിന്റെ ആനുകൂല്യം രണ്ടുകോടി രൂപയിൽതാഴെയുള്ള വായ്പകൾക്കുമാത്രം അനുവദിക്കുന്നതിൽ യുക്തിയില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. പലിശ മഴുവനായി എഴുതിത്തള്ളണം,മൊറട്ടോറിയം നീട്ടണം, വിവിധ മേഖലകളിലേക്ക് ആനുകൂല്യം വ്യാപിപ്പിക്കണം തുടങ്ങിയ ആവശ്യങ്ങളുന്നയിക്കുന്ന ഹർജികളാണ് സുപ്രീംകോടതി ഇപ്പോൾ പരിഗണിച്ചത്. മൊറട്ടോറിയം കാലയളവിലെ പലിശ മൊത്തം എഴുതിത്തള്ളുകയാണെങ്കിൽ ആറു ലക്ഷംകോടി രൂപയുടെ അധികബാധ്യതയാണുണ്ടാകുകയെന്ന് കഴിഞ്ഞ ഒക്ടോബറിൽ സർക്കാർ കോടതിയെ അറിയിച്ചിരുന്നു.

from money rss https://bit.ly/317k1L9
via IFTTT

മൊറട്ടോറിയം ഉത്തരവ് ബാങ്കുകൾ നേട്ടമാക്കി: സെൻസെക്‌സ് 50,051ൽ ക്ലോസ്‌ചെയ്തു

മുംബൈ: ചാഞ്ചാട്ടത്തിന്റെ ദിനത്തിനൊടുവിൽ ഓഹരി സൂചികകൾ നേട്ടത്തിൽ ക്ലോസ്ചെയ്തു. താഴ്ന്ന നിലവാരത്തിൽനിന്ന് 600 പോയന്റിലേറെയാണ് സെൻസെക്സ് കുതിച്ചത്. ഒടുവിൽ 280 പോയന്റ് നേട്ടത്തിൽ സെൻസെക്സ് 50,051ലും നിഫ്റ്റി 78 പോയന്റ് ഉയർന്ന് 14,815ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. 2.6ശതമാനം ഉയർന്ന അൾട്രടെക് സിമെന്റ് ഓഹരിയാണ് നേട്ടത്തിൽ മുന്നിൽ. ഇൻഡസിൻഡ് ബാങ്ക്, ടൈറ്റാൻ, റിലയൻസ് ഇൻഡസ്ട്രീസ്, ആക്സിസ് ബാങ്ക്, എസ്ബിഐ, എച്ച്ഡിഎഫ്സി ബാങ്ക്, അദാനി പോർട്സ്, ഡിവീസ് ലാബ്, ടാറ്റ മോട്ടോഴ്സ് തുടങ്ങിയവും നേട്ടമുണ്ടാക്കി. ഒഎൻജിസി, ഹിൻഡാൽകോ, പവർഗ്രിഡ്, ഐടിസി, എൻടിപിസി, എച്ച്ഡിഎഫ്സി, ബിപിസിഎൽ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. സെക്ടറൽ സൂചികകളിൽ നിഫ്റ്റി പൊതുമേഖ ബാങ്ക് മൂന്നുശതമാനം ഉയർന്നു. മറ്റ് രണ്ട് ബാങ്ക് സൂചികകളും 1.7ശതമാനം നേട്ടമുണ്ടാക്കി. മൊറട്ടോറിയം സംബന്ധിച്ച സുപ്രീംകോടതി ഉത്തരവാണ് ബാങ്കുകൾ നേട്ടമാക്കിയത്. നിഫ്റ്റി ഓട്ടോ, ഫിനാൻഷ്യൽ സർവീസസ്, ഐടി, റിയാൽറ്റി സൂചികകൾ ഒരുശതമാനത്തോളം ഉയർന്നു. എഫ്എംസിജി, മെറ്റൽ സൂചികകളാണ് നഷ്ടത്തിൽ ക്ലോസ്ചെയ്തത്. Sensex ends 280 pts up

from money rss https://bit.ly/2PhmRdK
via IFTTT

തെലങ്കാനയിൽ സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽ 30% വർധന: പെൻഷൻ പ്രായം 61

തെലങ്കാനയിൽ സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളത്തിൽ 30ശതമാനം വർധന. റിട്ടയർമന്റ് പ്രായം 61ആക്കുകുയുംചെയ്തു. പതിനൊന്നാം ശമ്പളക്കമ്മീഷൻ റിപ്പോർട്ട് സർക്കാർ അംഗീകരിച്ചു. ഏപ്രിൽ ഒന്നുമുതൽ പുതുക്കിയ ശമ്പളം ജീവനക്കാർക്ക് ലഭിക്കും. കരാർ ജീവനക്കാർ, പുറംകരാർ ജോലിക്കാർ, ഹോം ഗാർഡുകൾ, അങ്കണവാടി-ആശ വർക്കർമാർ, സർവശിക്ഷ അഭിയാൻ ജീവനക്കാർ ഉൾപ്പടെയുള്ളവർക്ക് വർധനവിന്റെ ഗുണം ലഭിക്കും. തെലങ്കാനയിൽ 9,17,797 പേരാണ് സർക്കാർ ജീവനക്കാരായുള്ളത്. ജീവനക്കാരുടെ സ്ഥാനക്കയറ്റം സംബന്ധിച്ച 80ശതമാനം നടപടികളും പൂർത്തിയായതായി മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു അറിയിച്ചു. സ്ഥാനക്കയറ്റംവഴിയുണ്ടാകുന്ന ഒഴിവുകൾ ഉടൻ നികത്തുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. വിരമിക്കൽ പ്രായം 58ൽനിന്നാണ് 61 ആയി ഉയർത്തിയത്. 15ശതമാനം അധികപെൻഷൻ ലഭിക്കുന്നതിനുള്ള പ്രായം 75 വയസ്സിൽനിന്ന് 70ആക്കി കുറയ്ക്കുകയുംചെയ്തിട്ടുണ്ട്. ജീവനക്കാരുടെ ഗ്രാറ്റുവിറ്റി 12 ലക്ഷം രൂപയിൽനിന്ന് 16 ലക്ഷമായി ഉയർത്തുകയുംചെയ്തു. Telegana govt employees to get 30% pay hike; retirement age increased to 61

from money rss https://bit.ly/3sg4gx9
via IFTTT