121

Powered By Blogger

Tuesday, 23 March 2021

ഇ.പി.എഫ്: അഞ്ചുലക്ഷം വരെയുള്ള നിക്ഷേപത്തിന്റെ പലിശയ്ക്ക് നികുതിയില്ല‌

ന്യൂഡൽഹി: പ്രോവിഡന്റ് ഫണ്ടിൽ തൊഴിലാളിയുടെ വാർഷികനിക്ഷേപം രണ്ടരലക്ഷം രൂപയിൽ കൂടുതലാണെങ്കിൽ അതിന്റെ പലിശയ്ക്ക് നികുതി ചുമത്തുമെന്ന ബജറ്റ് നിർദേശം ഭേദഗതി ചെയ്തു. രണ്ടരലക്ഷം രൂപയെന്നത് അഞ്ചുലക്ഷം രൂപയാക്കുന്നതായി ധനമന്ത്രി നിർമലാ സീതാരാമൻ പ്രഖ്യാപിച്ചു. അഞ്ചുലക്ഷത്തിൽ കൂടുതലുള്ള നിക്ഷേപത്തിന്റെ പലിശയ്ക്ക് നികുതി നൽകിയാൽ മതി. ധനകാര്യ ബില്ലിന്റെ ചർച്ചയ്ക്കുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. പൊതുബജറ്റിന്റെ ഭാഗമായ ധനകാര്യ ബിൽ ലോക്സഭ പസാക്കി. പ്രോവിഡന്റ് ഫണ്ടിൽ ഉയർന്ന തുക നിക്ഷേപിക്കുന്ന വൻശമ്പളക്കാരായ തൊഴിലാളികളെ ബാധിക്കുന്നതായിരുന്നു നിർദേശം. ഇതിനെതിരേ പ്രതിഷേധമുയർന്നു. 12 ശതമാനമാണ് തൊഴിലാളിയുടെ വിഹിതമെങ്കിലും വേണമെങ്കിൽ അതിൽ കൂടുതൽ വിഹിതം സ്വമേധയാ നൽകാം. കൂടുതൽ നിക്ഷേപിച്ചാലും തൊഴിലുടമ നിയമപ്രകാരമുള്ള 12 ശതമാനം വിഹിതമേ നൽകൂ. ഉയർന്ന പലിശയും ആദായനികുതി ഇളവും ലക്ഷ്യംവെച്ച് തൊഴിലാളി കൂടുതൽ നിക്ഷേപം നടത്തുന്നത് തടയാനാണ് ബജറ്റിൽ ഈ നിർദേശം കൊണ്ടുവന്നത്. ഒരു ശതമാനം തൊഴിലാളികൾക്കു മാത്രമേ പുതിയ നിർദേശം ബാധകമാവൂ എന്ന് മന്ത്രി വിശദീകരിച്ചു. ധനകാര്യ ബില്ലിനെക്കുറിച്ചുള്ള ചർച്ചയിൽ ഇന്ധനങ്ങളുടെയും പാചകവാതകത്തിന്റെയും വില വർധനയ്ക്കെതിരേ പ്രതിപക്ഷം പ്രതിഷേധിച്ചു. പെട്രോളും ഡീസലും ജി.എസ്.ടി.യുടെ പരിധിയിൽ കൊണ്ടുവരുന്ന കാര്യം ജി.എസ്.ടി. കൗൺസിലാണ് തീരുമാനിക്കേണ്ടതെന്ന് മന്ത്രി പറഞ്ഞു.

from money rss https://bit.ly/31c2elR
via IFTTT

Related Posts:

  • തകര്‍ന്നടിഞ്ഞ് ഓഹരി വിപണി; സെന്‍സെക്‌സ് 2700 പോയന്റ് ഇടിഞ്ഞു, നിഫ്റ്റി 9200-ല്‍ താഴെമുംബൈ: കൊറോണ വൈറസ് ഭീതിയിൽ ഓഹരി വിപണിയിൽ തകർച്ച തുടരുന്നു. സെൻസെക്സ് 2713 പോയന്റ് ഇടിഞ്ഞ് 31390.07 പോയന്റിലും നിഫ്റ്റി 757 പോയന്റ് ഇടിഞ്ഞ് 9197.40 പോയന്റിലും വ്യാപാരം അവസാനിപ്പിച്ചു. 1987 കമ്പനികളുടെ ഓഹരികൾ നഷ്ടത്തിലാണ്. 152 … Read More
  • വീണ്ടും 280 രൂപ കുറഞ്ഞു: പവന് 30,280 രൂപയായിവെള്ളിയാഴ്ചയിലെ കുത്തനെയുള്ള ഇടിവിനുശേഷം വീണ്ടും സ്വർണവില താഴ്ന്നു. പവന് 280 രൂപ കുറഞ്ഞ് 30,280 രൂപയായി. 3790 രൂപയാണ് ഗ്രാമിന്. മാർച്ച് ഒമ്പതിലെ എക്കാലത്തെയും ഉയർന്ന വിലയായ 32,320 രൂപയിൽനിന്ന് 1200 രൂപകുറഞ്ഞ് കഴിഞ്ഞദിവസം 30,6… Read More
  • എൻ.ആർ.ഐ. പദവി: ബജറ്റു നിർദേശം പുനഃപരിശോധിച്ചേക്കുംന്യൂഡൽഹി: പ്രവാസി ഇന്ത്യക്കാരുടെ പദവി ലഭിക്കാൻ നാലുമാസത്തിൽക്കൂടുതൽ രാജ്യത്തു താമസിക്കാൻ പാടില്ലെന്ന ബജറ്റു നിർദേശം കൊറോണയുടെ പശ്ചാത്തലത്തിൽ പുനഃപരിശോധിച്ചേക്കും. കേന്ദ്രമന്ത്രിസഭായോഗത്തിനുശേഷം ധനമന്ത്രി നിർമലാ സീതാരാമൻ മാധ്യ… Read More
  • രൂപയുടെ മൂല്യം റെക്കോഡ് താഴ്ചയിലേയ്ക്ക്ന്യൂഡൽഹി: ഡോളറിനെതിരെയുള്ള രൂപയുടെ മൂല്യത്തിൽ കനത്ത ഇടവ്. ഡോളറിനെതിരെ 75 നിലവാരത്തിനടുത്തായി രൂപയുടെ മൂല്യം. ഒരുശതമാനം നഷ്ടത്തിൽ 74.34 നിലവാരത്തിലെത്തി മൂല്യം. 2018 ഒക്ടോബറിലെ നിലവാരമായ 74.48 രൂപയ്ക്കടുത്തായി ഇത്. വിദേശ നിക്ഷ… Read More
  • ഓഹരി വിപണിയിലെ തകര്‍ച്ചകളും വിപണി സ്തംഭനങ്ങളുംഓഹരി വിപണി തകർച്ചകളിലെ ഏറ്റവും വലുതെന്ന് വിവക്ഷിക്കപ്പെടുന്ന വൻതകർച്ച വാൾ സ്ട്രീറ്റിൽ നടന്നത് 1929 സെപ്തംബർ ഒക്ടോബർ മാസങ്ങളിലാണ്. വിപണിയിലെ ഈ പതനം 1930 ലെ വൻ മാന്ദ്യത്തിലേക്ക് വഴി തെളിച്ചു. കറുത്ത തിങ്കൾ എന്നറിയപ്പെടുന്ന, ചരി… Read More