121

Powered By Blogger

Monday, 25 May 2020

സെന്‍സെക്‌സില്‍ 389 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: മൂന്നുദിവസത്തെ അവധിക്കുശേഷം ഓഹരി വിപണിയിൽ വ്യാപാരം ആരംഭിച്ചത് നേട്ടത്തോടെ. സെൻസെക്സ് 389 പോയന്റ് ഉയർന്ന് 31061ലും നിഫ്റ്റി 115.25 പോയന്റ് നേട്ടത്തിൽ 9154ലിലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 601 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 176 ഓഹരികൾ നഷ്ടത്തിലുമാണ്. 56 ഓഹരികൾക്ക് മാറ്റമില്ല. ജെഎസ് ഡബ്ല്യു സ്റ്റീൽ, ഐടിസി, ഹിൻഡാൽകോ, ഇൻഡസിന്റ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ടൈറ്റാൻ കമ്പനി, ഐഷർ മോട്ടോഴ്സ്, അൾട്രടെക്ക് സിമെന്റ്, അദാനി പോർട്സ്, ടാറ്റ സ്റ്റീൽ, ഐഒസി തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ഭാരതി എയർടെൽ, ടിസിഎസ്, ഹീറോ മോട്ടോർകോർപ്, സീ എന്റർടെയ്ൻമെന്റ്, കൊട്ടക് മഹീന്ദ്ര, ഇൻഫോസിസ്, ബജാജ് ഫിനാൻസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ടോറന്റ് ഫാർമ, മാക്സ് ഫിനാൻഷ്യൽ, ദീപക് നൈട്രേറ്റ് തുടങ്ങി 19 കമ്പനികളാണ് ഇന്ന് മാർച്ച് പാദത്തിലെ പ്രവർത്തനഫലം പുറത്തുവിടുന്നത്.

from money rss https://bit.ly/3c4ooJY
via IFTTT

സ്റ്റാർട്ട്‌ അപ്പ് മിഷനിൽ സമർപ്പിച്ച ആശയം ചോർന്നതായി യുവസംരംഭകർ

കൊച്ചി: കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് കേരള സ്റ്റാർട്ട് അപ്പ് മിഷനിൽ സമർപ്പിച്ച ആശയം ചോർന്നതായി യുവസംരഭകർ. കൊച്ചി ആസ്ഥാനമായുള്ള 'സപ്തവേദ ഹെർബൽസ് പ്രൈവറ്റ് ലിമിറ്റഡ്' എന്ന സ്റ്റാർട്ട് അപ്പ് മിഷനിൽ സമർപ്പിച്ച സാനിറ്റൈസർ വാച്ച് എന്ന ആശയം ചോർന്നതായാണ് സംരംഭകർ പത്രസമ്മേളനത്തിൽ ആരോപിച്ചത്. കൈയിൽ കെട്ടാവുന്ന സ്ട്രാപ്പും സാനിറ്റൈസർ നിറയ്ക്കാവുന്ന കണ്ടെയ്നറും ഉൾക്കൊള്ളുന്ന വാച്ചാണ് കമ്പനി തയ്യാറാക്കിയത്. വാച്ചിൽ ഞെക്കിയാൽ കൈയിലേക്ക് സാനിറ്റൈസർ സ്പ്രേ ചെയ്യുന്ന തരത്തിലാണ് രൂപകല്പന. വാച്ചിന്റെ മാതൃക സ്റ്റാർട്ട് അപ്പ് മിഷന് മാർച്ച് 28-നാണ് കൈമാറിയത്. എന്നാൽ, കേരള സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസിന് വേണ്ടി തിരുവനന്തപുരത്തുള്ള മെഡിക്കൽ ഇൻസ്റ്റിറ്റ്യൂഷൻ വികസിപ്പിച്ച ഉത്പന്നം സപ്തവേദയുടെ സാനിറ്റൈസർ വാച്ചിന് സമാനമാണെന്ന് സപ്തവേദ സി.ഇ.ഒ. മുഹമ്മദ് ഷെഫീക് ആരോപിച്ചു. ഈ വിഷയത്തിൽ മുഖ്യമന്ത്രിക്കും ഡി.ജി.പി.ക്കും പരാതി നൽകിയിട്ടുണ്ടെന്നും മുഹമ്മദ് െഷഫീഖ് പറഞ്ഞു. സപ്തവേദ േപ്രാഡക്ട് ഡെവലപ്മെന്റ് ഹെഡ് ഡോ. നിസാർ മുഹമ്മദ്, കെ.എം.എസ്. ശരീഫ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

from money rss https://bit.ly/2B29qHy
via IFTTT

ഉന്നതതലത്തിൽ പ്രതിഫലം വെട്ടിക്കുറച്ച് ടാറ്റ ഗ്രൂപ്പ്

മുംബൈ: കോവിഡ് പ്രതിസന്ധിയുടെ ആഘാതം കുറയ്ക്കുന്നതിന് ചരിത്രത്തിലാദ്യമായി ഉന്നതനേതൃനിരയിൽ പ്രതിഫലം വെട്ടിക്കുറച്ച് ടാറ്റ ഗ്രൂപ്പ് കമ്പനികൾ. ടാറ്റ സൺസ് ചെയർമാൻറെയും ഗ്രൂപ്പിനുകീഴിലുള്ള കമ്പനികളുടെ മാനേജിങ് ഡയറക്ടർ, സി.ഇ.ഒ. തലത്തിലുള്ളവരുടെയും വാർഷിക ബോണസ്സിൽ ഒരു വിഹിതമാണ് കുറച്ചിരിക്കുന്നത്. ഗ്രൂപ്പിൻറെ ചെലവുചുരുക്കലിൻറെ ഭാഗമായാണ് നടപടി. ഏകദേശം 20 ശതമാനത്തിനടുത്ത് കുറവു വരുത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, ജീവനക്കാരുടെ ശമ്പളംകുറച്ചിട്ടില്ല. ജീവനക്കാരിൽ ആത്മവിശ്വാസം നിലനിർത്തി കമ്പനിയുടെ പ്രവർത്തനച്ചെലവ് കുറയ്ക്കുകയാണ് ഇതിലൂടെ കമ്പനിലക്ഷ്യമിടുന്നത്. ടാറ്റ ഗ്രൂപ്പിൽ ഏറ്റവും ലാഭകരമായി പ്രവർത്തിക്കുന്ന ടി.സി.എസ്. സി.ഇ.ഒ. രാജേഷ് ഗോപിനാഥൻറെ പ്രതിഫലം കുറയ്ക്കുന്നതായി കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യൻ ഹോട്ടൽസ് നേതൃനിരയിലുള്ളവരുടെ പ്രതിഫലത്തിൽ ഒരു വിഹിതം കമ്പനിയുടെ പുനരുജ്ജീവന പ്രവർത്തനങ്ങൾക്കായി നീക്കിവെക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ടാറ്റ സ്റ്റീൽ, ടാറ്റ മോട്ടോഴ്സ്, ടാറ്റ പവർ, ട്രെൻറ്, ടാറ്റ ഇൻറർനാഷണൽ, ടാറ്റ കാപിറ്റിൽ, വോൾട്ടാസ് തുടങ്ങിയ കമ്പനികളിൽ മാനേജിങ് ഡയറക്ടറുടെയും സി.ഇ.ഒ.മാരുടെയും ശമ്പളം കുറച്ചിട്ടുണ്ട്. പ്രധാനമായും ഈ വർഷത്തെ ബോണസ്സിൽ ആണ് കുറവുവരുത്തിയിരിക്കുന്നതെന്നാണ് വിവരം.

from money rss https://bit.ly/2TFMNz3
via IFTTT

കടംകുമിഞ്ഞുകൂടുന്നു: കമ്പനികള്‍ വില്‍ക്കാന്‍ അനില്‍ അംബാനി

മുംബൈ: ഡൽഹിയിലെ വൈദ്യുത വിതരണ കമ്പനികളിലുള്ള ഓഹരികൾ പൂർണമായി വിൽക്കാൻ അനിൽ അംബാനിയുടെ റിലയൻസ് ഇൻഫ്രാസ്ട്രക്ചർ നടപടികൾ തുടങ്ങി. ബി.എസ്.ഇ.എസ്. രാജധാനി പവർ (ബി.ആർ.പി.എൽ), ബി.എസ്.ഇ.എസ്. യമുന പവർ (ബി.വൈ.പി.എൽ.) എന്നിവയിലുള്ള 51 ശതമാനം വീതം ഓഹരികളാണ് വിൽക്കുന്നത്. ഈ കന്പനികളിൽ ബാക്കിയുള്ള 49 ശതമാനം വീതം ഓഹരികൾ ഡൽഹി സർക്കാരിന്റെ കൈവശമാണുള്ളത്. വിൽപ്പന നടപടികൾക്കായി കെ.പി.എം.ജി.യെ ആണ് റിലയൻസ് ഇൻഫ്രാസ്ട്രക്ചർ ചുമതലപ്പെടുത്തിയിരിക്കുന്നത്. നിലവിൽ മൂന്നു കമ്പനികൾ ഓഹരികൾ വാങ്ങുന്നതിനായി ബിഡ് നൽകിയിട്ടുണ്ട്. ഇറ്റാലിയൻ കമ്പനിയായ ഈനെൽ ഗ്രൂപ്പ്, ഇന്ത്യയിലെ പുനരുത്പാദന ഊർജ മേഖലയിൽ പ്രവർത്തിക്കുന്ന ഗ്രീൻകോ, അഹമ്മദാബാദ്, ആഗ്ര ഉൾപ്പെടെ നഗരങ്ങളിൽ വൈദ്യുതി വിതരണം നിർവഹിക്കുന്ന ടൊറന്റ് പവർ എന്നിവയാണ് ബിഡ് നൽകിയിട്ടുള്ളത്. ആകെ 44 ലക്ഷം ഉപഭോക്താക്കളാണ് ഇരു കമ്പനികൾക്കുമായുള്ളത്. 2020 സാന്പത്തികവർഷം 15,250 കോടി രൂപയായിരുന്നു വിറ്റുവരവ്. ഓഹരി വിൽപ്പനയിലൂടെ ലഭിക്കുന്ന പണം കടംവീട്ടാനുപയോഗിക്കാനാണ് അനിൽ അംബാനിയുടെ നീക്കം. ബ്രൂക്ക്ഫീൽഡ് ഉൾപ്പെടെ പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനങ്ങളെ കന്പനി സമീപിച്ചിരുന്നെങ്കിലും ഇവർ ഇതുവരെ ബിഡ് നൽകിയിട്ടില്ല. 2018 -ൽ മുംബൈയിലെ വൈദ്യുതി വിതരണ കമ്പനി അനിൽ അംബാനി 18,800 കോടി രൂപയ്ക്ക് അദാനി ട്രാൻസ്മിഷന് കൈമാറിയിരുന്നു. ഡൽഹിയിലെ കമ്പനികൾക്കായി ഇതുവരെ അദാനി രംഗത്തെത്തിയിട്ടില്ലെന്നാണ് വിവരം. അനിൽ അംബാനി ഗ്രൂപ്പ് 21 ദിവസത്തിനകം 71.7 കോടി ഡോളർ (ഏകദേശം 5430 കോടി രൂപ) ചൈനയിലെ ബാങ്കുകൾക്ക് കൈമാറണമെന്ന് വെള്ളിയാഴ്ച ലണ്ടൻ കോടതി വിധിച്ചിരുന്നു. പണം ലഭിക്കുന്നതിനായി ഈ കമ്പനികൾ ഇന്ത്യയിലെ കോടതികളെ സമീപിക്കാൻ തയ്യാറെടുക്കുന്നതിനിടെയാണ് ഡൽഹിയിലെ വൈദ്യുതി വിതരണ കമ്പനികളിലെ ഓഹരികളൊഴിവാക്കാൻ അനിൽ അംബാനി ശ്രമിക്കുന്നത്.

from money rss https://bit.ly/2ZDkNQy
via IFTTT

ഡല്‍ഹി ആള്‍ ഇന്‍ഡ്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ മുതിര്‍ന്ന ഡോക്ടര്‍ കോവിഡ് ബാധിച്ചു മരിച്ചു

ഡല്‍ഹി ആള്‍ ഇന്‍ഡ്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ മുതിര്‍ന്ന ഡോക്ടര്‍ കോവിഡ് ബാധിച്ചു മരിച്ചു. പള്‍മോണോളജി വിഭാഗത്തിന്റെ തലവനായ ഡോ. ജിതേന്ദ്ര നാഥ് പാണ്ഡെയാണ് ഇന്നലെ രാത്രി മരണപ്പെട്ടത്. 78 വയസായിരുന്നു. കഴിഞ്ഞ നിരവധി ആഴ്ചകളായി എയിംസ് കോവിഡ് ചികിത്സാ രംഗത്ത് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സ്ഥാപനമാണ് എയിംസ്.

കഴിഞ്ഞ ചൊവാഴ്ചയാണ് പാണ്ഡെയ്ക്കും ഭാര്യയ്ക്കും കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. എന്നാല്‍ വളരെ ലഘുവായ ലക്ഷണങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നത്. രോഗം സ്ഥിരീകരിച്ച ഉടനെ ഇരുവരും ഐസോലേഷനിലേക്ക് പോവുകയായിരുന്നു എന്നു എയിംസ് ഡയറക്ടര്‍ ഡോ. റണ്‍ദീപ് ഗുലേറിയ പറഞ്ഞതായി പി ടി ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

"ഞങ്ങള്‍ അദ്ദേഹത്തിന്റെ കാര്യങ്ങള്‍ നിരന്തരം പരിശോധിച്ചുകൊണ്ടിരുന്നു. അസുഖം ഭേദമാവുന്നുണ്ട് എന്ന രീതിയിലാണ് അദ്ദേഹം പറഞ്ഞിരുന്നത്. ഇന്നലെ രാത്രി ഭക്ഷണത്തിന് ശേഷം ഉറങ്ങാന്‍ പോയ അദ്ദേഹം ഉറക്കത്തില്‍ മരണപ്പെടുകയായിരുന്നു. മരണം ഹൃദയ സ്തംഭനം മൂലമായിരിക്കാം." ഡോ. രണ്‍ദീപ് ഗുലേറിയ പറഞ്ഞു. 

കഴിഞ്ഞ ദിവസം ഒരു കാന്റീന്‍ ജീവനക്കാരന്‍ എയിംസില്‍ കോവിഡ് ബാച്ച് മരിച്ചു. ഇതിനെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ ഉള്ളവര്‍ക്ക് അടക്കം വേണ്ടത്ര സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലാത്തത് സംബന്ധിച്ചു വലിയ പ്രതിഷേധം ജീവനക്കാരുടെ ഭാഗത്ത് നിന്നും ഉയര്‍ന്നിരുന്നു. 

നിരവധി ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ കോവിഡ് ബാധിച്ചിരിക്കുന്നത്.



* This article was originally published here

എംസിഎക്സില്‍ നെഗറ്റീവ് വിലയിലും ട്രേഡിംഗ്

കൊച്ചി : രാജ്യത്തെ പ്രമുഖ കമ്മോഡിറ്റി എക്സ്ചേഞ്ചായ മൾട്ടി കമ്മോഡിറ്റി എകസ്ചേഞ്ച് ഓഫ് ഇന്ത്യ (എം സി എക്സ്)നെഗറ്റീവ് വിലയിൽ ട്രേഡിംഗ് നടത്താൻ ഇടപാടുകാർക്ക് അവസരമൊരുക്കുന്നു. ഇതിനുവേണ്ടി എക്സ്ചേഞ്ചിന്റെ സോഫ്റ്റ്വെയറിൽ ആവശ്യമായ ക്രമീകരണങ്ങൾ നടത്തിയതായി എംസിഎകസ് അധികൃതർ അറിയിച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഏപ്രിൽ 21 ന് ക്രൂഡ് ഓയിൽ നെഗറ്റീവ് വിലനിലവാരത്തിലേക്ക് വന്നിരുന്നു. ഇത് ഇന്ത്യയിൽ നിന്നുള്ള ഇടപാടുകാർക്ക് വലിയ പ്രയാസം സൃഷ്ടിച്ചിരുന്നു. ഇതേതുടർന്നാണ് ഇപ്പോൾ നെഗറ്റീവ് വിലയിൽ ട്രേഡിംഗ് നടത്താൻ ഇടപാടുകാർക്ക് എകസ്ചേഞ്ച് അവസരമൊരുക്കിയിട്ടുള്ളത്.

from money rss https://bit.ly/3ehvlsx
via IFTTT

എച്ച്ഡിഎഫ്‌സിയുടെ അറ്റാദായം 2,233 കോടിയായി കുറഞ്ഞു: 21 രൂപ ലാഭവിഹിതം പ്രഖ്യാപിച്ചു

മാർച്ച് 31ന് അവസാനിച്ച പാദത്തിലെ ഹൗസിങ് ഫിനാൻസ് ഡെവലപ്മെന്റ് കോർപ്പറേഷ(എച്ച്ഡിഎഫ്സി)ന്റെ അറ്റാദായം 2,233 കോടിയായി കുറഞ്ഞു. മുൻവർഷം ഇതേപാദത്തിൽ 2,862 കോടിയായിരുന്നു ലാഭം. ഓഹരിയൊന്നിന് 21 രൂപയുടെ ലാഭവിഹിതം നൽകുന്നതിന് കമ്പനിയുടെ ഡയറക്ടർ ബോർഡ് യോഗം അംഗീകാരം നൽകിയിട്ടുണ്ട്. കമ്പനിയ്ക്ക് ലഭിച്ച ലാഭവിഹിതത്തിൽ കാര്യമായ ഇടിവുണ്ടായതായി കണക്കുകൾ സൂചിപ്പിക്കുന്നു. മാർച്ച് പാദത്തിൽ രണ്ടു കോടി രൂപമാത്രമാണ് ഈയിനത്തിൽ ലഭിച്ചത്. മുൻവർഷത്തിൽ ഇതേകാലയളവിൽ 537 കോടി രൂപയാണ് ലഭിച്ചത്. നിക്ഷേപങ്ങൾ വിറ്റയിനത്തിലും നേട്ടംകുറഞ്ഞു. മുൻവർഷം ഈയിനത്തിൽ 321 കോടി രൂപലഭിച്ചപ്പോൾ ഈവർഷം മാർച്ച് പാദത്തിൽ കിട്ടയതാകട്ടെ രണ്ടുകോടി രൂപമാത്രമാണ്. കമ്പനിയുടെ കിട്ടാക്കടം 8,908 കോടി രൂപയാണ്. മൊത്തം നൽകിയ വായ്പയുടെ 1.99ശതമാനംവരുമിത്.

from money rss https://bit.ly/2zqzR9e
via IFTTT

എമര്‍ജന്‍സി ഫണ്ട് നിക്ഷേപിക്കാന്‍ മികച്ച ല്വിക്വിഡ് ഫണ്ടുകള്‍ എങ്ങനെ തിരഞ്ഞെടുക്കും?

?അടിയന്തിരാവശ്യങ്ങൾക്കുള്ള പണത്തിന്റെ ഒരുഭാഗം ല്വിക്ഡ് ഫണ്ടിലാണ് ഞാൻ നിക്ഷേപിച്ചിരിക്കുന്നത്. ഫ്രങ്ക്ളിൻ ടെംപിൾടൺ ആറുഫണ്ടുകളുടെ പ്രവർത്തനം നിർത്തിയത് ഭാവിയിലുണ്ടാകാനിടയുള്ള പ്രശ്നങ്ങൾക്ക് മുന്നോടിയായി കാണുന്നു. ബാങ്ക് സേവിങ്സ് അക്കൗണ്ടിലാണെങ്കിൽ പരിമിതമായ ആദായമാണ് നൽകിവരുന്നത്. ഈ സാഹചര്യത്തിൽ നിക്ഷേപിക്കാവുന്ന ല്വിക്ഡ് ഫണ്ടുകൾ നിർദേശിക്കാമോ? ജോബി ജോർജ്, ലക്നൗ. =ഡെറ്റ് ഫണ്ടുകളിലുണ്ടാകുന്ന റിസ്ക് ലിക്വിഡ് ഫണ്ടുകൾക്കും ബാധകമാണ്. അതുകൊണ്ടുതന്നെ ഫണ്ടുകൾ തിരഞ്ഞെടുക്കുമ്പോൾ ഏറെ ശ്രദ്ധിക്കണം. ലിക്വിഡ് ഫണ്ട് തിരഞ്ഞെടുക്കുമ്പോൾ ചെലവ് അനുപാതംമാത്രം നോക്കിയാൽപോര. ഫണ്ട് നിക്ഷേപിച്ചിരിക്കുന്ന കടപ്പത്രങ്ങളുടെയും സെക്യൂരിറ്റികളുടെയും മറ്റ് മണിമാർക്കറ്റ് ഉപകരണങ്ങളുടെയും ക്രഡിറ്റ് ക്വാളിറ്റികൂടി വിലയിരുത്തണം. അതുകൊണ്ടുതന്നെ, ആക്സിസ് ലിക്വിഡ് ഫണ്ട്, ഐഡിഎഫ്സി ക്യാഷ്, എച്ച്ഡിഎഫ്സി ലിക്വിഡ് ഫണ്ട് എന്നിവ നിക്ഷേപത്തിനായി പരിഗണിക്കാം. ശരാശരി ആറുശതമാനമാണ് ഈ ഫണ്ടുകൾ ഒരുവർഷംക്കാലയളവിൽ നൽകിയിട്ടുള്ള ആദായം.

from money rss https://bit.ly/2TCgeC1
via IFTTT

സൗന്ദര്യവര്‍ധക ഉത്പന്ന ബിസിനസിലേയ്ക്ക് സല്‍മാന്‍ ഖാന്‍; വിപണിയില്‍ ഇപ്പോള്‍ സാനിറ്റൈസര്‍

പുതിയ ബിസിനസ് സംരംഭവുമായി ബോളിവുഡ് മെഗാസ്റ്റാർ സാൽമാൻ ഖാൻ. പേഴ്സണൽ കെയർ ഉത്പന്നങ്ങളാണ് കമ്പനി പുറത്തിറക്കുകയെന്ന് സോഷ്യൽ മീഡിയയിൽ അദ്ദേഹം പോസ്റ്റ് ചെയ്ത് വീഡിയോയിൽ പറയുന്നു. ഫ്രഷ്(എഫ്ആർഎസ്എച്ച്) എന്ന ബ്രാൻഡിലാണ് ഉത്പന്നങ്ങൾ പുറത്തിറക്കുക. ആദ്യം ഡിയോഡ്രന്റുകളാണ് ലക്ഷ്യമിട്ടിരുന്നെങ്കിലും ഇപ്പോഴത്തെ സാഹചര്യവും ആവശ്യകതയും കണക്കിലെടുത്ത് സാനിറ്റൈസറുകളാണ് വിപണിയിലെത്തിച്ചിട്ടുള്ളത്. 72 ശതമാനം ആൽക്കഹോൾ അടങ്ങിയിട്ടുള്ള സാനിറ്റൈസർ ബ്രാൻഡിന്റെ ഔദ്യോഗിക സൈറ്റിലൂടയാകും ലഭ്യമാകുക. പിന്നീട് റീട്ടെയിൽ സ്റ്റോറുകളിലൂടെയും വിൽപ്പനയെക്കെത്തും. ഫ്രഷിന്റെ വെബ്സൈറ്റിലെ വിവരങ്ങൾ പ്രകാരം 100 മില്ലി കുപ്പിയുടെ സാനിറ്റൈസറിന് 50 രൂപയാണ് വില. 500 മില്ലിയുടേതിന് 250 രൂപയും. കോമ്പോ ഓഫറിൽ 10 ശതമാനംമുതൽ 20ശതമാനംവരെ കിഴിവുമുണ്ടാകും. ഭാവിയിൽ പെർഫ്യൂമുകൾ വിപണിയിലെത്തിക്കുമെന്നും അദ്ദേഹത്തിന്റെ വീഡിയോ സന്ദേശത്തിലുണ്ട്. Launching my new grooming & personal care brand FRSH! @FrshGrooming Yeh hai aapka, mera, hum sabka brand jo layega aap tak behtareen products. Sanitizers aa chuke hain, jo milenge aapko yaha https://bit.ly/2XrbqR1 Toh try karo!@FrshGrooming ko follow karo! #RahoFrshRahoSafe pic.twitter.com/iuteEphLzd — Salman Khan (@BeingSalmanKhan) May 24, 2020 Salman Khan launches personal care brand FRSH

from money rss https://bit.ly/2LZKNgE
via IFTTT

രത്തന്‍ ടാറ്റ നിക്ഷേപം നടത്തിയ സ്റ്റാര്‍ട്ടപ്പ് 3200 മൊബൈല്‍ പെട്രോള്‍ പമ്പുകള്‍ തുറക്കുന്നു

ന്യൂഡൽഹി:രത്തൻ ടാറ്റ നിക്ഷേപം നടത്തിയിട്ടുള്ള സ്റ്റാർട്ടപ്പ് നടപ്പ് സാമ്പത്തിക വർഷം 3,200 മൊബൈൽ പ്രെടോൾ പമ്പുകൾ തുടങ്ങും. പുണെ ആസ്ഥാനമായി പ്രവർത്തിക്കുന്ന റിപോസ് എനർജിയാണ് പുതിയ സംരംഭവുമായി രംഗത്തുവരുന്നത്. രാജ്യത്തെ ഇന്ധന ഉപഭോഗം അനുസരിച്ച് ഒരുലക്ഷം പെട്രോൾ പമ്പെങ്കിലും വേണമെന്നാണ് വിലിയിരുത്തൽ. നിലവിൽ 55,000ലേറെ പമ്പുകൾമാത്രമാണുള്ളതെന്ന് കമ്പനി പറയുന്നു. മൊബൈൽ പെട്രോൾ പമ്പുകളുടെ സ്ഥാനം മൊബൈൽ ആപ്പുവഴി കണ്ടുപിടിക്കാനാകും. ക്ലൗഡ് ടെക്നോളജി ഉപയോഗിക്കുന്നതിനാൽ തത്സമയ വിവരങ്ങൾ ആപ്പിലൂടെ ലഭിക്കും. നിലവിൽ 320 മൊബൈൽ പെട്രോൾ പമ്പുകൾ വിജയകരമായി പ്രവർത്തിച്ചുവരുന്നതായും കമ്പനി പറഞ്ഞു. ടാറ്റ ഗ്രൂപ്പിന്റെ സ്ഥാപക ചെയർമാനായ രത്തിൻ ടാറ്റയുടെയും ടാറ്റമോട്ടോഴ്സിന്റെയും സഹകരണത്തോടെയാകും പദ്ധതിയുടെ പ്രവർത്തനം.

from money rss https://bit.ly/3gmRGqk
via IFTTT