121

Powered By Blogger

Monday, 25 May 2020

കടംകുമിഞ്ഞുകൂടുന്നു: കമ്പനികള്‍ വില്‍ക്കാന്‍ അനില്‍ അംബാനി

മുംബൈ: ഡൽഹിയിലെ വൈദ്യുത വിതരണ കമ്പനികളിലുള്ള ഓഹരികൾ പൂർണമായി വിൽക്കാൻ അനിൽ അംബാനിയുടെ റിലയൻസ് ഇൻഫ്രാസ്ട്രക്ചർ നടപടികൾ തുടങ്ങി. ബി.എസ്.ഇ.എസ്. രാജധാനി പവർ (ബി.ആർ.പി.എൽ), ബി.എസ്.ഇ.എസ്. യമുന പവർ (ബി.വൈ.പി.എൽ.) എന്നിവയിലുള്ള 51 ശതമാനം വീതം ഓഹരികളാണ് വിൽക്കുന്നത്. ഈ കന്പനികളിൽ ബാക്കിയുള്ള 49 ശതമാനം വീതം ഓഹരികൾ ഡൽഹി സർക്കാരിന്റെ കൈവശമാണുള്ളത്. വിൽപ്പന നടപടികൾക്കായി കെ.പി.എം.ജി.യെ ആണ് റിലയൻസ് ഇൻഫ്രാസ്ട്രക്ചർ ചുമതലപ്പെടുത്തിയിരിക്കുന്നത്. നിലവിൽ മൂന്നു കമ്പനികൾ ഓഹരികൾ വാങ്ങുന്നതിനായി ബിഡ് നൽകിയിട്ടുണ്ട്. ഇറ്റാലിയൻ കമ്പനിയായ ഈനെൽ ഗ്രൂപ്പ്, ഇന്ത്യയിലെ പുനരുത്പാദന ഊർജ മേഖലയിൽ പ്രവർത്തിക്കുന്ന ഗ്രീൻകോ, അഹമ്മദാബാദ്, ആഗ്ര ഉൾപ്പെടെ നഗരങ്ങളിൽ വൈദ്യുതി വിതരണം നിർവഹിക്കുന്ന ടൊറന്റ് പവർ എന്നിവയാണ് ബിഡ് നൽകിയിട്ടുള്ളത്. ആകെ 44 ലക്ഷം ഉപഭോക്താക്കളാണ് ഇരു കമ്പനികൾക്കുമായുള്ളത്. 2020 സാന്പത്തികവർഷം 15,250 കോടി രൂപയായിരുന്നു വിറ്റുവരവ്. ഓഹരി വിൽപ്പനയിലൂടെ ലഭിക്കുന്ന പണം കടംവീട്ടാനുപയോഗിക്കാനാണ് അനിൽ അംബാനിയുടെ നീക്കം. ബ്രൂക്ക്ഫീൽഡ് ഉൾപ്പെടെ പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനങ്ങളെ കന്പനി സമീപിച്ചിരുന്നെങ്കിലും ഇവർ ഇതുവരെ ബിഡ് നൽകിയിട്ടില്ല. 2018 -ൽ മുംബൈയിലെ വൈദ്യുതി വിതരണ കമ്പനി അനിൽ അംബാനി 18,800 കോടി രൂപയ്ക്ക് അദാനി ട്രാൻസ്മിഷന് കൈമാറിയിരുന്നു. ഡൽഹിയിലെ കമ്പനികൾക്കായി ഇതുവരെ അദാനി രംഗത്തെത്തിയിട്ടില്ലെന്നാണ് വിവരം. അനിൽ അംബാനി ഗ്രൂപ്പ് 21 ദിവസത്തിനകം 71.7 കോടി ഡോളർ (ഏകദേശം 5430 കോടി രൂപ) ചൈനയിലെ ബാങ്കുകൾക്ക് കൈമാറണമെന്ന് വെള്ളിയാഴ്ച ലണ്ടൻ കോടതി വിധിച്ചിരുന്നു. പണം ലഭിക്കുന്നതിനായി ഈ കമ്പനികൾ ഇന്ത്യയിലെ കോടതികളെ സമീപിക്കാൻ തയ്യാറെടുക്കുന്നതിനിടെയാണ് ഡൽഹിയിലെ വൈദ്യുതി വിതരണ കമ്പനികളിലെ ഓഹരികളൊഴിവാക്കാൻ അനിൽ അംബാനി ശ്രമിക്കുന്നത്.

from money rss https://bit.ly/2ZDkNQy
via IFTTT