121

Powered By Blogger

Tuesday, 4 January 2022

പാഠം 157| സമ്പന്നന്‍ അതിസമ്പന്നനാകുന്നു, സാധാരണക്കാരന്‍ സാധാരണക്കാരനും: എന്തുകൊണ്ട്?

ഓഹരി വിപണിയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ റീട്ടെയിൽ നിക്ഷേപകർ വിപണിയിൽ ഇടപെട്ട വർഷമായിരുന്നു 2021. ഡിസംബർ മാസത്തിന്റെ അവസാനം തിരുത്തൽനേരിട്ടെങ്കിലും 2021ൽ നിഫ്റ്റി 23ശതമാനം നേട്ടമുണ്ടാക്കി. 10-20 വർഷത്തെ ചരിത്രത്തിനിടയിൽ വിപണിയിൽ വിപ്ലവകരമായമാറ്റം സംഭവിച്ചെങ്കിലുംനിക്ഷേപകരുടെമനോഭാവത്തിൽ മാത്രംഅത് പ്രതിഫലിച്ചില്ല. ദീർഘകാലയളവിൽ വിലക്കയറ്റത്തെ അതിജീവിക്കുന്ന നേട്ടമുണ്ടാക്കാൻ യോജിച്ച നിക്ഷേപമാർഗമാണ് ഓഹരിയെന്നിരിക്കെ, ഹ്രസ്വകാല ഇടപാടുകളിലൂടെ കൂടുതൽ നേട്ടമുണ്ടാക്കണമെന്ന കാഴ്ചപ്പാടോടെ വിപണിയെ സമീപിക്കുന്നവരാണ് ഏറെപ്പേരും. ഓഹരിയിൽ നിക്ഷേപിക്കാൻ 99ശതമാനംപേർക്കും താൽപര്യമില്ല. വിവിധ സാഹചര്യങ്ങളാൽ റിസ്കെടുക്കാൻ കഴിവില്ലാത്തവരും ട്രേഡിങിലൂടെ പണമുണ്ടാക്കാനിറങ്ങി പണംനടഷ്ടപ്പെടുത്താൻ പരിശ്രമിക്കുന്നവരാണ്. വ്യക്തിപരമായി ലഭിച്ച ഫീഡ്ബാക്കുകളും സമൂഹമാധ്യമങ്ങളിലെ ഗ്രൂപ്പ് ചർച്ചകളും പരിശോധിച്ചാൽ വിപണിയിൽ പണംനഷ്ടപ്പെടുത്തുന്നവരെയാകും അധികംകാണാൻ കഴിയുക. പെന്നി സ്റ്റോക്കുകളും ദിനവ്യാപാരവും ഓപ്ഷൻസുംവിട്ടൊരുകളിക്ക്അവർ തയ്യാറല്ല. സ്വന്തമായി വിവേചനശേഷിയില്ലാത്ത ഒരുകൂട്ടം നിക്ഷേപകരെ എപ്പോഴും വിപണിയിൽ കാണാൻകഴിയും. വർഷാവസാനം കണക്കെടുത്താൽ നേട്ടമാണോ നഷ്ടമാണോ ഉണ്ടായതെന്ന് മനസിലാക്കാമെങ്കിലും മിക്കവാറുംപേർ അതിന് മുതിരാറില്ല. ഓഹരി വിപണിയിൽ സജീവമായി ട്രേഡ് ചെയ്ത് ബാങ്ക് നിക്ഷേപത്തേക്കാൾ കൂടുതൽ നേട്ടമുണ്ടാക്കുന്നവർ ഒരുശതമാനത്തിൽ താഴെപേർമാത്രമാണെന്നതാണ് വാസ്തവം. 20 വർഷത്തെ വിപണിയിലെ പരിചയത്തിന്റെ പുറത്താണ് ഈ വിലയിരുത്തൽ. പരിഹാരം ദിനവ്യാപാരം, ഫ്യൂച്ചർ ആൻഡ് ഓപ്ഷൻസ് തുടങ്ങിയ ഇടപാടുകളിൽനിന്ന് വിട്ടുനിന്ന് ദീർഘകാലയളവിൽ മികച്ച നേട്ടമുണ്ടാക്കാനുള്ള വഴിതേടുകയെന്നതാണ് പ്രധാനം. ഹ്രസ്വകാലയളവിലെ നിക്ഷേപത്തിന് യോജിച്ചതല്ല ഓഹരിയെന്ന് ആദ്യമെ തിരിച്ചറിയണം. അതേസമയം, ദീർഘകാലയളവിൽ മികച്ച ആദായംനേടാൻ ഉപകരിക്കുകയുംചെയ്യും. അത്യാഗ്രഹം വെടിഞ്ഞ് ക്ഷമയോടെ കാത്തിരിക്കാൻ തയ്യാറാകുകയെന്നതാണ് പ്രധാനം. നേരിട്ടുള്ള നിക്ഷേപം എപ്പോഴും പറയാറുള്ളതുപോലെ നിക്ഷേപത്തിനായി ഓഹരി തിരഞ്ഞെടുക്കുന്നത് കമ്പനിയെക്കുറിച്ച് വ്യക്തമായി പിഠിച്ചശേഷമായിരിക്കണം. കഴിഞ്ഞ കാലത്തെ പ്രകടനവും ഭാവി സാധ്യതയും അതിനായി പരിഗണിക്കാം. ഇത്തരത്തിൽ അഞ്ചോ പത്തോ ഓഹരികളുടെ പോർട്ട്ഫോളിയോ തയ്യാറാക്കി ചിട്ടയായി നിക്ഷേപിക്കുന്ന രീതി സ്വീകരിക്കാം. ഓഹരിവിലയിൽ 10ശതമാനം തിരുത്തലുണ്ടായാൽ കൂടുതൽ നിക്ഷേപംനടത്തുകയുമാകാം. ഇത്തരത്തിൽ മുന്നേറാൻ കഴിയുന്നില്ലെങ്കിൽ മ്യൂച്വൽ ഫണ്ടിന്റെവഴി സ്വീകരിക്കുന്നതാകും ഉചിതം. സാമ്പത്തിക ലക്ഷ്യങ്ങൾക്കനുസരിച്ച് നിക്ഷേപം ക്രമീകരിക്കാൻ മ്യൂച്വൽ ഫണ്ട് എസ്ഐപിയിലൂടെ എളുപ്പത്തിൽകഴിയും. അതിസമ്പന്നർ വിപണിയിൽനിന്ന് എക്കാലത്തുംനേട്ടംകൊയ്യുന്നവരിൽ വലിയൊരു വിഭാഗവും അതിസമ്പന്നരാണ്. സമ്പന്നർ കൂടുതൽ സമ്പന്നരാകുകയും സാധാരണക്കാരൻ കൂടുതൽ സാധാരണക്കാരനാകുകയും ചെയ്യുന്നത് അതുകൊണ്ടാണെന്ന് പറയേണ്ടിവരും. ഈ പശ്ചാത്തലത്തിൽ നിക്ഷേപ പദ്ധതികളിൽനിന്ന് അതസമ്പന്നർ നേട്ടമുണ്ടാക്കുന്നതെങ്ങനെയെന്ന് വിശകലനംചെയ്യാം. അതിനായി അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്സ് ഇൻ ഇന്ത്യയുടെ ഡാറ്റ പരിശോധിക്കാം. വ്യത്യസ്ത വിഭാഗങ്ങളിലുള്ള നിക്ഷേപകർ കൈവശംവെച്ചിട്ടുള്ള മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിന്റെ വിശദവിവരങ്ങൾ ഒരോ പാദത്തിലും ആംഫി(അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്സ് ഇൻ ഇന്ത്യ) പുറത്തുവിടാറുണ്ട്. ഉയർന്ന ആസ്തിയുള്ള(എച്ച്എൻഐ)വരും ചെറുകിട നിക്ഷേപകരും ഏത് തരത്തിലുള്ളനിക്ഷേപ പദ്ധതികളാണ് തിരഞ്ഞെടുക്കുന്നത് എന്നറിയാൻ ഈ വിവരങ്ങൾ സഹായിക്കും. അതിസമ്പന്നരെനിർവചിക്കുന്നതിൽ പരിമിതിയുണ്ടെങ്കിലും പൊതുനിക്ഷേപം സംബന്ധിച്ച് ഏകദേശധാരണ ലഭിക്കാൻ ഈ വിവരങ്ങൾ മതിയാകും. ഒറ്റത്തവണയായി രണ്ടുലക്ഷം രൂപയോ അതിൽകൂടുതലോ നിക്ഷേപിക്കുന്നവരെയാണ് എച്ച്എൻഐ വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. അതേസമയം, മാസംതോറും ഒരുലക്ഷം രൂപ വീതം അഞ്ച് മ്യൂച്വൽ ഫണ്ടുകളിലായി നിക്ഷേപിക്കുന്നവരെ ഈ വിഭാഗത്തിൽപ്പെടുത്തിയിട്ടുമില്ല. 36,73,893.17 കോടി രൂപയാണ് മൊത്തം മ്യൂച്വൽ ഫണ്ടുകൾ കൈകാര്യചെയ്യുന്ന ആസ്തി. റീട്ടെയിൽ, അതിസമ്പന്നർ എന്നീ വിഭാഗങ്ങളിൽ 66ശതമാനവും കോർപറേറ്റ് വിഭാഗത്തിൽ 42ശതമാനവുമാണ് മൊത്തം ആസ്തിയിലെ വിഹിതം. Retail and HNI AUM FIIs 0.1% Corporate 41.9% Banks/FIs 1.8% Retail 23.8% HNIs 32.4% ചെറുകിടക്കാർ ഇക്വിറ്റിയിൽ റീട്ടെയിൽ നിക്ഷേപത്തിൽ ഭൂരിഭാഗവും, അതായത് ഇക്വിറ്റി(80ശതമാനം), ഹൈബ്രിഡ് ഫണ്ടുകളിലായി 91ശതമാനമാണ് വിഹിതം. അതേസമയം, അതിസമ്പന്ന വിഭാഗം ലിക്വിഡ്, മണി മാർക്കറ്റ് ഫണ്ടുകൾ, ഡെറ്റ് ഫണ്ടുകൾ, ഗിൽറ്റ് ഫണ്ടുകൾ, ഗോൾഡ് ഇതര ഇടിഎഫുകൾ എന്നിവയ്ക്ക് പ്രധാന്യം നൽകിയതായി കാണുന്നു(മികച്ചരീതിയിൽ വൈവിധ്യവത്കരണം നടത്തേണ്ടതിന്റെ പ്രധാന്യത്തെക്കുറിച്ച് അതിസമ്പന്നർ ബോധാവന്മാരാണെന്നാണ് ഇതിൽനിന്ന് മനസിലാക്കേണ്ടത്). ഇക്വിറ്റി ഫണ്ടുകളിലെ മൊത്തംനിക്ഷേപത്തിൽ 54ശതമാനവും റീട്ടെയിൽ നിക്ഷേപകരുടേതാണ്. 36ശതമാനം അതിസമ്പന്നവിഭാഗത്തിന്റേതും ഒമ്പത് ശതമാനം കോർപറേറ്റുകളുടേതുമാണ്. ഹൈബ്രിഡ് വിഭാഗത്തിലാകട്ടെ മൊത്തം നിക്ഷേപത്തിന്റെ 64ശതമാനവും അതിസമ്പന്നരുടെ വിഹിതമാണ്. 20ശതമാനം റീട്ടെയിൽ നിക്ഷേപകരും 16ശതമാനം കോർപറേറ്റുകളും കൈവശംവെച്ചിരിക്കുന്നു. ഇൻഡക്സ് ഫണ്ടുകളിലാകട്ടെ അതിസമ്പന്നരുടെ വിഹിതം താരതമ്യേന ഉയർന്നതാണ്. 42ശതമാനം. റീട്ടെയിൽ വിഹിതം 24.5ശതമാനവും കോർപറേറ്റ് വിഹിതം 16ശതമാനവുമാണ്. Share of Retail and HNI AUM Schemes Retail HNIs Liquid/Money Market/ Floater Funds 1.4% 7.5% Income/ Debt Oriented Schemes 3.3% 23.5% Equity Schemes 80.3% 39.7% Hybrid Schemes 10.3% 23.8% ഇതിൽനിന്ന് മനസിലാക്കേണ്ടത് ഉയർന്ന ആസ്തി വിഭാഗക്കാർ, കുറഞ്ഞ ചാഞ്ചാട്ടത്തിനും ആദായനികുതിയിളവ് പ്രയോജനപ്പെടുത്താനും വൈവിധ്യവത്കരണത്തിനും പ്രധാന്യം നൽകുന്നു. റീട്ടെയിൽ നിക്ഷേപകരാകട്ടെ ഉയർന്നനേട്ടമാണ് മുന്നിൽകാണുന്നത്. അതിസമ്പന്നരുടെ നിക്ഷേപവിഹിതത്തിൽ ഇക്വിറ്റി അധിഷ്ഠിത ഫണ്ടുകളിൽ 40ശതമാനംമാത്രം വിഹിതമാണുള്ളത്. അതേസമയം, റീട്ടെയിൽ നിക്ഷേപകരുടേതാകട്ടെ 80ശതമാനവുമാണ്. feedback to: antonycdavis@gmail.com ചുരുക്കത്തിൽ: സ്വന്തമായി മികച്ച കമ്പനികൾ കണ്ടെത്താൻ കഴിയുന്നതുവരെ ചെറിയ തുകമാത്രം ഓഹരിയിൽ നിക്ഷേപിക്കുക. കൂടുതൽ പഠിച്ചും കാര്യങ്ങൾ വിലയിരുത്തിയുമാണ് അതിസമ്പന്നർ വിപണിയിൽനിന്ന് നേട്ടമുണ്ടാക്കുന്നത്. വൈവിധ്യവത്കരണത്തിന് പ്രാധാന്യം നൽകുന്നതിലൂടെ റിസ്ക് ക്രമപ്പെടുത്തി പരമാവധിനേട്ടമുണ്ടാക്കാനും അവർക്ക് കഴിയുന്നു. നിശ്ചിതശതമാനംതുക സ്ഥിര നിക്ഷേപ(ഡെറ്റ്)പദ്ധതികളിൽ നിലനിർത്തുകയെന്നത് പ്രധാനമാണ്. ഇക്വിറ്റി പോർട്ട്ഫോളിയോയിൽ 5-10 ഓഹരികളും മികച്ച പ്രകടന ചരിത്രമുള്ള 5 ഫണ്ടുകളുംമതി. ഓഹരി വിപണിയിൽ ട്രേഡർമാരാകാതെ മികച്ച നിക്ഷേപകരാകുക. വിപണിയിൽനിന്ന് ഇടയ്ക്കൊക്കെ ലാഭമെടുത്ത് ഡെറ്റ്-ഇക്വിറ്റി വിഭാഗങ്ങളിലെ നിശ്ചിത നികഷേപ അനുപാതം ക്രമീകരിക്കുക.

from money rss https://bit.ly/3qMJMN3
via IFTTT

from money rss https://bit.ly/3HS7q1R
via IFTTT

വിപണിയില്‍ ചാഞ്ചാട്ടം: റിയാല്‍റ്റി, ബാങ്ക് ഓഹരികള്‍ നേട്ടത്തില്‍ | Market Opening

മുംബൈ: രണ്ടുദിവസത്തെ മുന്നേറ്റത്തിനുശേഷം വിപണിയിൽ നേട്ടമില്ലാതെ തുടക്കം. സെൻസെക്സ് 76 പോയന്റ് നഷ്ടത്തിൽ 59,779ലും നിഫ്റ്റി 23 പോയന്റ് താഴ്ന്ന് 17,782ലുമാണ് വ്യാപാരം നടക്കുന്നത്. തുടർച്ചയായ ദിവസങ്ങളിലെ നേട്ടത്തിൽനിന്ന് നിക്ഷേപകർ ലാഭമെടുത്തതാണ് വിപണിയിലെ ചാഞ്ചാട്ടത്തിനുപിന്നിൽ. ഒമിക്രോൺ ബാധിതരുടെ എണ്ണത്തിൽ വൻവർധനവാണുള്ളതെങ്കിലും യുഎസ് സൂചികകളിൽ അത് പ്രതിഫലിച്ചില്ല. വിദേശ നിക്ഷേപകർ ആഭ്യന്തര വിപണിയിലേയ്ക്ക് തിരിച്ചുവരുന്നതും സമ്പദ്ഘടനയുടെ തിരിച്ചുവരവ് പ്രകടമായതും വിപണിക്ക് അനുകൂലമാണ്. ഭാരതി എയർടെൽ, ഐടിസി, ടൈറ്റാൻ, ഇൻഡസിൻഡ് ബാങ്ക്, ടിസിഎസ്, സൺ ഫാർമ, റിലയൻസ്, എൻടിപിസി, വിപ്രോ, ഇൻഫോസിസ് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. ബജാജ് ഫിനാൻസ്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ആക്സിസ് ബാങ്ക്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്ഡിഎഫ്സി, നെസ് ലെ, മാരുതി സുസുകി, എസ്ബിഐ തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികളിൽ നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്.

from money rss https://bit.ly/3zptuxI
via IFTTT

തീവണ്ടിയോട്ടം 2030-ൽ കാർബൺരഹിതമാക്കും

തൃശ്ശൂർ: രാജ്യത്തെ തീവണ്ടിയോട്ടം 2030-ഓടെ കാർബൺ രഹിതമാക്കാനുള്ള ഊർജിത നടപടികളിലേക്ക് റെയിൽവേ. ഡീസൽ എൻജിനുകൾ തീർത്തും ഇല്ലാതാക്കലാണ് ഇതിൽ പ്രധാനം. ദിവസേന രാജ്യത്ത് ഓടുന്ന 13,555 തീവണ്ടികളിൽ 37 ശതമാനം ഇപ്പോൾ ഡീസൽ എൻജിനാണ്. ബാക്കി വൈദ്യുതിയിലാണ്. വർഷംതോറും ശരാശരി 500 ഡീസൽ എൻജിനുകളാണിപ്പോൾ ഒഴിവാക്കുന്നത്. കഴിഞ്ഞ ഏപ്രിൽ ഒന്നു മുതൽ ഡിസംബർ 31 വരെ രാജ്യത്ത് 570 ഡീസൽ എൻജിനുകൾ മാറ്റി പകരം വൈദ്യുതി എൻജിനുകളാക്കിയിട്ടുണ്ട്. വരുന്ന മാർച്ചോടെ 981-ലേക്ക് എത്തിക്കാനാണ് ലക്ഷ്യം. രാജ്യത്തെ കാർബൺ പുറംതള്ളലിൽ 12 ശതമാനം ഗതാഗത സംവിധാനങ്ങളിലൂടെയാണ്. ഇതിൽ നാലു ശതമാനം റെയിൽവേയിലൂടെയും. രാജ്യത്തെ എല്ലാ റൂട്ടുകളും 2024-ൽ വൈദ്യുതീകരിക്കാനാണ് ലക്ഷ്യമിടുന്നത്. അതോടെ 100 ശതമാനം റൂട്ടുകളും വൈദ്യുതീകരിക്കുന്ന ലോകത്തെ ഏറ്റവും വലിയ റെയിൽ ശൃംഖലയായി ഇന്ത്യൻ റെയിൽവേ മാറും. രാജ്യത്തെ 45,881 കിലോമീറ്റർ റൂട്ടാണ് ഇതുവരെ വൈദ്യുതീകരിച്ചിരിക്കുന്നത്. മൊത്തം റൂട്ടിന്റെ 71 ശതമാനം വരും ഇത്. ഡെൽഹിയും പശ്ചിമ ബംഗാളുമാണ് 100 ശതമാനം റൂട്ടുകളും വൈദ്യുതീകരിച്ച സംസ്ഥാനങ്ങൾ. കേരളത്തിലെ 81.82 ശതമാനം റൂട്ടുകളും വൈദ്യുതീകരിച്ചിട്ടുണ്ട്. പാലക്കാട്-പൊള്ളാച്ചി, ഷൊർണൂർ-നിലമ്പൂർ, കൊല്ലം-ചെങ്കോട്ട റൂട്ടുകളിലാണ് ബാക്കിയുള്ളത്. കൊല്ലം- ചെങ്കോട്ട റൂട്ടിൽ പണികൾ തുടങ്ങിയിട്ടുണ്ട്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളാണ് വൈദ്യുതീകരണക്കാര്യത്തിൽ ഏറ്റവും പിന്നിൽ. കേരളത്തിൽ ഇലക്ട്രിക് എൻജിനുകളുടെ അറ്റകുറ്റപ്പണികൾക്കായി എറണാകുളത്ത് ഒരു ലോക്കോഷെഡ് ഉടൻ സ്ഥാപിക്കുന്നുണ്ട്. റെയിൽവേയിൽ ഉപയോഗിക്കുന്ന വൈദ്യുതിയും പരിസ്ഥിതി സൗഹൃദമാക്കാനുള്ള പദ്ധതിയാണ് 2030-ഓടെ കാർബൺ രഹിതമാക്കാനുള്ള നടപടികളിലെ മറ്റൊന്ന്. 20 ഗിഗാ ഹേർട്സിന്റെ സോളാർ വൈദ്യുതി റെയിൽവേക്ക് പദ്ധതിയുണ്ട്. 1.7 മെഗാ ഹേർട്സിന്റെ സോളാർ പ്ലാന്റ് മധ്യപ്രദേശിലെ ബിനയിൽ പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. ഹരിയാനയിലെ ദീവാനയിലും ഛത്തീസഗഢിലെ ഭിലായിയലും സോളാർ പ്ലാന്റുകൾ നിർമാണഘട്ടത്തിലാണ്. എല്ലാ സംസ്ഥാനങ്ങളിലും റെയിൽവേയുടെ സബ്സ്റ്റേഷനുകളോടു ചേർന്ന് സോളാർ പ്ലാന്റുകൾ സ്ഥാപിക്കാൻ നിർദേശം നൽകിയിട്ടുമുണ്ട്.

from money rss https://bit.ly/3sZqQxu
via IFTTT

മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഈ മാസം 22 ഷോറൂമുകൾ തുറക്കും

കോഴിക്കോട്: മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ജനുവരിയിൽ 22 പുതിയ ഷോറൂമുകൾ തുറക്കുമെന്ന് ചെയർമാൻ എം.പി. അഹമ്മദ് പത്രസമ്മേളനത്തിൽ അറിയിച്ചു. 10 എണ്ണം ഇന്ത്യയിലും 12 എണ്ണം വിദേശത്തുമാണ്. 800 കോടിയുടെ നിക്ഷേപമാണ് ഇതിനായി നടത്തിയിട്ടുളളത്. ഇതിലൂടെ അയ്യായിരത്തിലേറെ പുതിയ തൊഴിലവസരങ്ങളുണ്ടാവും. ലോകത്തിലെ ഏറ്റവുംവലിയ ജൂവലറി ഗ്രൂപ്പ് ആവാനാണ് മലബാർ ലക്ഷ്യമിടുന്നത്. ജനുവരി എട്ടിന് ബെംഗളൂരുവിലും ഒൻപതിന് മഹാരാഷ്ട്രയിലെ സോളാപ്പുരിലും 13-ന് തെലങ്കാനയിലെ സിദ്ദിപ്പേട്ടും മലേഷ്യയിലെ സെറിബാനിലും 14-ന് തിരുപ്പൂരിലും 20-ന് മലേഷ്യയിലെ പെനാങ്ങിലും, 21-ന് ബെംഗളൂരു എച്ച്.എസ്.ആറിലും 22-ന് ഉത്തർപ്രദേശ് വാരാണസിയിലും ഖത്തറിലും ഒമാനിലും 27-ന് ഛത്തീസ്ഗഢിലും 28-ന് പുണെയിലും 29-ന് ഷാർജയിലും ദുബായിലും 30-ന് ഹരിയാണയിലും ഡൽഹിയിലും ഷോറൂമുകൾ തുറക്കും. ദുബായ് ഗോൾഡ് സൂക്കിൽ മൂന്നു ഷോറൂമുകളുണ്ടാവും. ബെംഗളൂരുവിലേത് ആർട്ടിസ്ട്രി ഷോറൂമാണ്. ഇന്ത്യയിൽ നിർമിക്കുക, ലോകത്ത് വിപണനംചെയ്യുക എന്നതാണ് കമ്പനിയുടെ നയമെന്ന് എം.പി. അഹമ്മദ് പറഞ്ഞു. 10 രാജ്യങ്ങളിൽ ശക്തമായ സാന്നിദ്ധ്യമുള്ള സ്ഥാപനത്തിന് 287 ഷോറൂമുകളുണ്ട്. പത്രസമ്മേളനത്തിൽ വൈസ് ചെയർമാൻ കെ.പി. അബ്ദുൾസലാം, ഓപ്പറേഷൻസ് മാനേജിങ് ഡയറക്ടർമാരായ ഒ. അഷർ, ഷംലാൽ അഹമ്മദ് എന്നിവരും സംസാരിച്ചു.

from money rss https://bit.ly/3zv1icD
via IFTTT

സെന്‍സെക്‌സില്‍ 673 പോയന്റ് നേട്ടം: നിഫ്റ്റി 17,800കടന്നു |Market Closing

മുംബൈ: പുതുവർഷത്തിലെ രണ്ടാംദിവസവും സൂചികകൾ മികച്ച നേട്ടത്തിൽ ക്ലോസ്ചെയ്തു. ബാങ്ക്, ഓയിൽ ആൻഡ് ഗ്യാസ്, പവർ തുടങ്ങിയ മേഖലകളിലെ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. സെൻസെക്സ് 672.71 പോയന്റ് ഉയർന്ന് 59,855.93ലും നിഫ്റ്റി 179.60 പോയന്റ് നേട്ടത്തിൽ 17,805.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ആഗോള വിപണികളിലെ നേട്ടത്തോടൊപ്പം മുന്നോട്ടുപോകാൻ വിപണിക്ക് കഴിഞ്ഞു. കോവിഡ്വർധിക്കുകയാണെങ്കിലും സമ്പദ്ഘടനയുടെ തിരിച്ചുവരവ് പ്രകടമായതിനാൽ വിപണിയെ കാര്യമായി ബാധിക്കില്ലെന്ന വിലയിരുത്തലുകൾ വിപണിയെ സ്വാധീനിച്ചു. എൻടിപിസി, ഒഎൻജിസി, എസ്ബിഐ, പവർഗ്രിഡ് കോർപ്, ടൈറ്റാൻ കമ്പനി തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ടാറ്റ മോട്ടോഴ്സ്, കോൾ ഇന്ത്യ, സൺ ഫാർമ, ടാറ്റ കൺസ്യൂമർ പ്രൊഡക്ട്സ് തുടങ്ങിയ ഓഹരികൾ നഷ്ടംനേരിട്ടു. മെറ്റൽ, ഫാർമ സൂചികകൾ ഒഴികെയുള്ളവ നേട്ടമുണ്ടാക്കി. ബാങ്ക്, ഓയിൽ ആൻഡ് ഗ്യാസ്, പവർ സൂചികകൾ 1-2ശതമാനം ഉയർന്നു. ബിഎസ്ഇ മിഡ്ക്യാപ് സൂചികയിൽ നേട്ടമില്ല. സ്മോൾ ക്യാപ് സൂചികയാകട്ടെ 0.39ശതമാനം ഉയർന്നു.

from money rss https://bit.ly/3zm9KLr
via IFTTT

ഈ ബാങ്കുകളില്‍ നിക്ഷേപിച്ചാല്‍ 7.3ശതമാനംവരെ പലിശ ലഭിക്കും

പലിശ പരിമിതമാണെങ്കിലും സുരക്ഷ മുൻനിർത്തിയാണ് മിക്കവാറുംപേർ ബാങ്ക് എഫ്ഡിയിൽ നിക്ഷേപംനടത്തുന്നത്. വിലക്കയറ്റവരുമായി താരതമ്യംചെയ്യുമ്പോൾ നേട്ടമില്ലെന്നതാണ് ബാങ്ക് നിക്ഷേപത്തിന്റെ പരിമിതി. നിക്ഷേപിച്ചതുക നഷ്ടമാകരുതെന്ന ലക്ഷ്യത്തോടെ പരമാവധി പലിശനേടാമെന്നാകും പിന്നെ ചിന്ത. കോവിഡിനുശേഷമാണ് പലിശ നിരക്കിൽ എക്കാലത്തെയും ഇടിവുണ്ടാകുന്നത്. ഈ സാഹചര്യത്തിൽ മുതിർന്ന പൗരന്മാർക്കായി താരതമ്യേന കൂടുതൽ പലിശ നൽകുന്ന നിക്ഷേപ പദ്ധതികൾ ബാങ്കുകൾ അവതരിപ്പിച്ചു. ഏത് ബാങ്കിൽ നിക്ഷേപിച്ചാലാണ് കൂടുതൽ പലിശ ലഭിക്കുന്നതെന്ന് നോക്കാം. 1. മൂന്നുവർഷത്തെ സ്ഥിര നിക്ഷേപത്തിന് മുതിർന്ന പൗരന്മാർക്ക് സൂര്യോദയ് സ്മോൾ ഫിനാൻസ് ബാങ്ക് നൽകുന്നത് 7.30ശതമാനം പലിശയാണ്. നിലവിൽ സ്മോൾ ഫിനാൻസ് ബാങ്കുകൾ ഉൾപ്പടെയുള്ളവയിൽ ഏറ്റവും കൂടുതൽ പലിശയാണ് സൂര്യോദയ് നൽകുന്നത്. ഒരു ലക്ഷം രൂപ നിക്ഷേപിച്ചാൽ മൂന്നുവർഷം കഴിയുമ്പോൾ 1.24 ലക്ഷം രൂപ ലഭിക്കും. 2. ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്ക് മൂന്നുവർഷത്തെ നിക്ഷേപത്തിന് നൽകുന്ന പലിശ 7.25ശതമാനമാണ്. ഒരു ലക്ഷം രൂപ നിക്ഷേപിച്ചാൽ കാലാവധിയെത്തുമ്പോൾ 1.24 ലക്ഷം രൂപയാണ് ലഭിക്കുക. 3. മുതിർന്ന പൗരന്മാർക്ക് മൂന്നുവർഷത്തെ നിക്ഷേപത്തിന് യെസ് ബാങ്ക് നൽകുന്നത് ഏഴുശതമാനം പലിശയാണ്. ഒരു ലക്ഷം രൂപ നിക്ഷേപിച്ചാൽ കാലാവധിയെത്തുമ്പോൾ 1.23ലക്ഷം രൂപ ലഭിക്കും. 4. സമാന കാലാവധിയുള്ള നിക്ഷേപത്തിന് ആർബിഎൽ ബാങ്ക് നൽകുന്നത് 6.80ശതമാനം പലിശയാണ്. ഒരു ലക്ഷം നിക്ഷേപിച്ചാൽ കാലാവധിയെത്തുമ്പോൾ 1.22 ലക്ഷം ലഭിക്കും. 5. എയു സ്മോൾ ഫിനാൻസ് ബാങ്കിലാകട്ടെ 6.75ശതമാനം പലിശയാണ് ലഭിക്കുക. കൂടുതൽ നിക്ഷേപം സമാഹരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ചെറുകിട ബാങ്കുകൾ താരതമ്യേന ഉയർന്ന പലിശ വാഗ്ദാനം ചെയ്യുന്നത്. ആർബിഐയുടെ അനുബന്ധ സ്ഥാപനമായ ഡെപ്പോസിറ്റ് ഇൻഷുറൻസ് ആൻഡ് ക്രെഡിറ്റ് ഗ്യാരണ്ടി കോർപ്പറേഷൻ(ഡിഐസിജിസി)അഞ്ചുലക്ഷം രൂപവരെയുള്ള നിക്ഷേപത്തിന് ഇൻഷുറൻസ് പരിരക്ഷ നൽകുന്നുണ്ട്. ഓരോ ബാങ്കിലെയും പരമാവധി അഞ്ചുലക്ഷം രൂപവരെയുള്ള നിക്ഷേപത്തിന് പരിരക്ഷ ലഭിക്കും.

from money rss https://bit.ly/31mmwga
via IFTTT