121

Powered By Blogger

Tuesday, 4 January 2022

പാഠം 157| സമ്പന്നന്‍ അതിസമ്പന്നനാകുന്നു, സാധാരണക്കാരന്‍ സാധാരണക്കാരനും: എന്തുകൊണ്ട്?

ഓഹരി വിപണിയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ റീട്ടെയിൽ നിക്ഷേപകർ വിപണിയിൽ ഇടപെട്ട വർഷമായിരുന്നു 2021. ഡിസംബർ മാസത്തിന്റെ അവസാനം തിരുത്തൽനേരിട്ടെങ്കിലും 2021ൽ നിഫ്റ്റി 23ശതമാനം നേട്ടമുണ്ടാക്കി. 10-20 വർഷത്തെ ചരിത്രത്തിനിടയിൽ വിപണിയിൽ വിപ്ലവകരമായമാറ്റം സംഭവിച്ചെങ്കിലുംനിക്ഷേപകരുടെമനോഭാവത്തിൽ മാത്രംഅത് പ്രതിഫലിച്ചില്ല. ദീർഘകാലയളവിൽ വിലക്കയറ്റത്തെ അതിജീവിക്കുന്ന നേട്ടമുണ്ടാക്കാൻ യോജിച്ച നിക്ഷേപമാർഗമാണ് ഓഹരിയെന്നിരിക്കെ, ഹ്രസ്വകാല ഇടപാടുകളിലൂടെ കൂടുതൽ നേട്ടമുണ്ടാക്കണമെന്ന കാഴ്ചപ്പാടോടെ വിപണിയെ സമീപിക്കുന്നവരാണ് ഏറെപ്പേരും. ഓഹരിയിൽ നിക്ഷേപിക്കാൻ 99ശതമാനംപേർക്കും താൽപര്യമില്ല. വിവിധ സാഹചര്യങ്ങളാൽ റിസ്കെടുക്കാൻ കഴിവില്ലാത്തവരും ട്രേഡിങിലൂടെ പണമുണ്ടാക്കാനിറങ്ങി പണംനടഷ്ടപ്പെടുത്താൻ പരിശ്രമിക്കുന്നവരാണ്. വ്യക്തിപരമായി ലഭിച്ച ഫീഡ്ബാക്കുകളും സമൂഹമാധ്യമങ്ങളിലെ ഗ്രൂപ്പ് ചർച്ചകളും പരിശോധിച്ചാൽ വിപണിയിൽ പണംനഷ്ടപ്പെടുത്തുന്നവരെയാകും അധികംകാണാൻ കഴിയുക. പെന്നി സ്റ്റോക്കുകളും ദിനവ്യാപാരവും ഓപ്ഷൻസുംവിട്ടൊരുകളിക്ക്അവർ തയ്യാറല്ല. സ്വന്തമായി വിവേചനശേഷിയില്ലാത്ത ഒരുകൂട്ടം നിക്ഷേപകരെ എപ്പോഴും വിപണിയിൽ കാണാൻകഴിയും. വർഷാവസാനം കണക്കെടുത്താൽ നേട്ടമാണോ നഷ്ടമാണോ ഉണ്ടായതെന്ന് മനസിലാക്കാമെങ്കിലും മിക്കവാറുംപേർ അതിന് മുതിരാറില്ല. ഓഹരി വിപണിയിൽ സജീവമായി ട്രേഡ് ചെയ്ത് ബാങ്ക് നിക്ഷേപത്തേക്കാൾ കൂടുതൽ നേട്ടമുണ്ടാക്കുന്നവർ ഒരുശതമാനത്തിൽ താഴെപേർമാത്രമാണെന്നതാണ് വാസ്തവം. 20 വർഷത്തെ വിപണിയിലെ പരിചയത്തിന്റെ പുറത്താണ് ഈ വിലയിരുത്തൽ. പരിഹാരം ദിനവ്യാപാരം, ഫ്യൂച്ചർ ആൻഡ് ഓപ്ഷൻസ് തുടങ്ങിയ ഇടപാടുകളിൽനിന്ന് വിട്ടുനിന്ന് ദീർഘകാലയളവിൽ മികച്ച നേട്ടമുണ്ടാക്കാനുള്ള വഴിതേടുകയെന്നതാണ് പ്രധാനം. ഹ്രസ്വകാലയളവിലെ നിക്ഷേപത്തിന് യോജിച്ചതല്ല ഓഹരിയെന്ന് ആദ്യമെ തിരിച്ചറിയണം. അതേസമയം, ദീർഘകാലയളവിൽ മികച്ച ആദായംനേടാൻ ഉപകരിക്കുകയുംചെയ്യും. അത്യാഗ്രഹം വെടിഞ്ഞ് ക്ഷമയോടെ കാത്തിരിക്കാൻ തയ്യാറാകുകയെന്നതാണ് പ്രധാനം. നേരിട്ടുള്ള നിക്ഷേപം എപ്പോഴും പറയാറുള്ളതുപോലെ നിക്ഷേപത്തിനായി ഓഹരി തിരഞ്ഞെടുക്കുന്നത് കമ്പനിയെക്കുറിച്ച് വ്യക്തമായി പിഠിച്ചശേഷമായിരിക്കണം. കഴിഞ്ഞ കാലത്തെ പ്രകടനവും ഭാവി സാധ്യതയും അതിനായി പരിഗണിക്കാം. ഇത്തരത്തിൽ അഞ്ചോ പത്തോ ഓഹരികളുടെ പോർട്ട്ഫോളിയോ തയ്യാറാക്കി ചിട്ടയായി നിക്ഷേപിക്കുന്ന രീതി സ്വീകരിക്കാം. ഓഹരിവിലയിൽ 10ശതമാനം തിരുത്തലുണ്ടായാൽ കൂടുതൽ നിക്ഷേപംനടത്തുകയുമാകാം. ഇത്തരത്തിൽ മുന്നേറാൻ കഴിയുന്നില്ലെങ്കിൽ മ്യൂച്വൽ ഫണ്ടിന്റെവഴി സ്വീകരിക്കുന്നതാകും ഉചിതം. സാമ്പത്തിക ലക്ഷ്യങ്ങൾക്കനുസരിച്ച് നിക്ഷേപം ക്രമീകരിക്കാൻ മ്യൂച്വൽ ഫണ്ട് എസ്ഐപിയിലൂടെ എളുപ്പത്തിൽകഴിയും. അതിസമ്പന്നർ വിപണിയിൽനിന്ന് എക്കാലത്തുംനേട്ടംകൊയ്യുന്നവരിൽ വലിയൊരു വിഭാഗവും അതിസമ്പന്നരാണ്. സമ്പന്നർ കൂടുതൽ സമ്പന്നരാകുകയും സാധാരണക്കാരൻ കൂടുതൽ സാധാരണക്കാരനാകുകയും ചെയ്യുന്നത് അതുകൊണ്ടാണെന്ന് പറയേണ്ടിവരും. ഈ പശ്ചാത്തലത്തിൽ നിക്ഷേപ പദ്ധതികളിൽനിന്ന് അതസമ്പന്നർ നേട്ടമുണ്ടാക്കുന്നതെങ്ങനെയെന്ന് വിശകലനംചെയ്യാം. അതിനായി അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്സ് ഇൻ ഇന്ത്യയുടെ ഡാറ്റ പരിശോധിക്കാം. വ്യത്യസ്ത വിഭാഗങ്ങളിലുള്ള നിക്ഷേപകർ കൈവശംവെച്ചിട്ടുള്ള മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിന്റെ വിശദവിവരങ്ങൾ ഒരോ പാദത്തിലും ആംഫി(അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്സ് ഇൻ ഇന്ത്യ) പുറത്തുവിടാറുണ്ട്. ഉയർന്ന ആസ്തിയുള്ള(എച്ച്എൻഐ)വരും ചെറുകിട നിക്ഷേപകരും ഏത് തരത്തിലുള്ളനിക്ഷേപ പദ്ധതികളാണ് തിരഞ്ഞെടുക്കുന്നത് എന്നറിയാൻ ഈ വിവരങ്ങൾ സഹായിക്കും. അതിസമ്പന്നരെനിർവചിക്കുന്നതിൽ പരിമിതിയുണ്ടെങ്കിലും പൊതുനിക്ഷേപം സംബന്ധിച്ച് ഏകദേശധാരണ ലഭിക്കാൻ ഈ വിവരങ്ങൾ മതിയാകും. ഒറ്റത്തവണയായി രണ്ടുലക്ഷം രൂപയോ അതിൽകൂടുതലോ നിക്ഷേപിക്കുന്നവരെയാണ് എച്ച്എൻഐ വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. അതേസമയം, മാസംതോറും ഒരുലക്ഷം രൂപ വീതം അഞ്ച് മ്യൂച്വൽ ഫണ്ടുകളിലായി നിക്ഷേപിക്കുന്നവരെ ഈ വിഭാഗത്തിൽപ്പെടുത്തിയിട്ടുമില്ല. 36,73,893.17 കോടി രൂപയാണ് മൊത്തം മ്യൂച്വൽ ഫണ്ടുകൾ കൈകാര്യചെയ്യുന്ന ആസ്തി. റീട്ടെയിൽ, അതിസമ്പന്നർ എന്നീ വിഭാഗങ്ങളിൽ 66ശതമാനവും കോർപറേറ്റ് വിഭാഗത്തിൽ 42ശതമാനവുമാണ് മൊത്തം ആസ്തിയിലെ വിഹിതം. Retail and HNI AUM FIIs 0.1% Corporate 41.9% Banks/FIs 1.8% Retail 23.8% HNIs 32.4% ചെറുകിടക്കാർ ഇക്വിറ്റിയിൽ റീട്ടെയിൽ നിക്ഷേപത്തിൽ ഭൂരിഭാഗവും, അതായത് ഇക്വിറ്റി(80ശതമാനം), ഹൈബ്രിഡ് ഫണ്ടുകളിലായി 91ശതമാനമാണ് വിഹിതം. അതേസമയം, അതിസമ്പന്ന വിഭാഗം ലിക്വിഡ്, മണി മാർക്കറ്റ് ഫണ്ടുകൾ, ഡെറ്റ് ഫണ്ടുകൾ, ഗിൽറ്റ് ഫണ്ടുകൾ, ഗോൾഡ് ഇതര ഇടിഎഫുകൾ എന്നിവയ്ക്ക് പ്രധാന്യം നൽകിയതായി കാണുന്നു(മികച്ചരീതിയിൽ വൈവിധ്യവത്കരണം നടത്തേണ്ടതിന്റെ പ്രധാന്യത്തെക്കുറിച്ച് അതിസമ്പന്നർ ബോധാവന്മാരാണെന്നാണ് ഇതിൽനിന്ന് മനസിലാക്കേണ്ടത്). ഇക്വിറ്റി ഫണ്ടുകളിലെ മൊത്തംനിക്ഷേപത്തിൽ 54ശതമാനവും റീട്ടെയിൽ നിക്ഷേപകരുടേതാണ്. 36ശതമാനം അതിസമ്പന്നവിഭാഗത്തിന്റേതും ഒമ്പത് ശതമാനം കോർപറേറ്റുകളുടേതുമാണ്. ഹൈബ്രിഡ് വിഭാഗത്തിലാകട്ടെ മൊത്തം നിക്ഷേപത്തിന്റെ 64ശതമാനവും അതിസമ്പന്നരുടെ വിഹിതമാണ്. 20ശതമാനം റീട്ടെയിൽ നിക്ഷേപകരും 16ശതമാനം കോർപറേറ്റുകളും കൈവശംവെച്ചിരിക്കുന്നു. ഇൻഡക്സ് ഫണ്ടുകളിലാകട്ടെ അതിസമ്പന്നരുടെ വിഹിതം താരതമ്യേന ഉയർന്നതാണ്. 42ശതമാനം. റീട്ടെയിൽ വിഹിതം 24.5ശതമാനവും കോർപറേറ്റ് വിഹിതം 16ശതമാനവുമാണ്. Share of Retail and HNI AUM Schemes Retail HNIs Liquid/Money Market/ Floater Funds 1.4% 7.5% Income/ Debt Oriented Schemes 3.3% 23.5% Equity Schemes 80.3% 39.7% Hybrid Schemes 10.3% 23.8% ഇതിൽനിന്ന് മനസിലാക്കേണ്ടത് ഉയർന്ന ആസ്തി വിഭാഗക്കാർ, കുറഞ്ഞ ചാഞ്ചാട്ടത്തിനും ആദായനികുതിയിളവ് പ്രയോജനപ്പെടുത്താനും വൈവിധ്യവത്കരണത്തിനും പ്രധാന്യം നൽകുന്നു. റീട്ടെയിൽ നിക്ഷേപകരാകട്ടെ ഉയർന്നനേട്ടമാണ് മുന്നിൽകാണുന്നത്. അതിസമ്പന്നരുടെ നിക്ഷേപവിഹിതത്തിൽ ഇക്വിറ്റി അധിഷ്ഠിത ഫണ്ടുകളിൽ 40ശതമാനംമാത്രം വിഹിതമാണുള്ളത്. അതേസമയം, റീട്ടെയിൽ നിക്ഷേപകരുടേതാകട്ടെ 80ശതമാനവുമാണ്. feedback to: antonycdavis@gmail.com ചുരുക്കത്തിൽ: സ്വന്തമായി മികച്ച കമ്പനികൾ കണ്ടെത്താൻ കഴിയുന്നതുവരെ ചെറിയ തുകമാത്രം ഓഹരിയിൽ നിക്ഷേപിക്കുക. കൂടുതൽ പഠിച്ചും കാര്യങ്ങൾ വിലയിരുത്തിയുമാണ് അതിസമ്പന്നർ വിപണിയിൽനിന്ന് നേട്ടമുണ്ടാക്കുന്നത്. വൈവിധ്യവത്കരണത്തിന് പ്രാധാന്യം നൽകുന്നതിലൂടെ റിസ്ക് ക്രമപ്പെടുത്തി പരമാവധിനേട്ടമുണ്ടാക്കാനും അവർക്ക് കഴിയുന്നു. നിശ്ചിതശതമാനംതുക സ്ഥിര നിക്ഷേപ(ഡെറ്റ്)പദ്ധതികളിൽ നിലനിർത്തുകയെന്നത് പ്രധാനമാണ്. ഇക്വിറ്റി പോർട്ട്ഫോളിയോയിൽ 5-10 ഓഹരികളും മികച്ച പ്രകടന ചരിത്രമുള്ള 5 ഫണ്ടുകളുംമതി. ഓഹരി വിപണിയിൽ ട്രേഡർമാരാകാതെ മികച്ച നിക്ഷേപകരാകുക. വിപണിയിൽനിന്ന് ഇടയ്ക്കൊക്കെ ലാഭമെടുത്ത് ഡെറ്റ്-ഇക്വിറ്റി വിഭാഗങ്ങളിലെ നിശ്ചിത നികഷേപ അനുപാതം ക്രമീകരിക്കുക.

from money rss https://bit.ly/3qMJMN3
via IFTTT