42,000 രൂപയിൽനിന്ന് 38,000ത്തിലേയ്ക്ക് ഇടിഞ്ഞശേഷം സംസ്ഥാനത്ത് വ്യാഴാഴ്ച സ്വർണവില നേരിയതോതിൽ വർധിച്ചു. 38,240 രൂപയായാണ് കൂടിയത്. ഗ്രാമിന് 4780 രൂപയുമായി. ബുധനാഴ്ച സ്വർണ വില 240 രൂപ കുറഞ്ഞ് 38,000 രൂപയിലെത്തിയിരുന്നു. ആഗോള വിപണിയിൽ കഴിഞ്ഞദിവസം നേട്ടമുണ്ടായെങ്കിലും ഔൺസിന് 1,952.11 ഡോളർ നിലവാരത്തിലേയ്ക്ക് തിരിച്ചെത്തി. ഡോളർ കരുത്താർജിച്ചതും യു.എസ്.-ചൈന ചർച്ചകളിലെ ശുഭ സൂചനകളും ഓഹരി വിപണികളിലെ നേട്ടവും സാമ്പത്തിക ഉത്തേജന പാക്കേജിന്റെ ഫലം വിവിധ മേഖലകളിൽ ദൃശ്യമായി തുടങ്ങിയതുമാണ് സ്വർണ വിലയിലെ ചാഞ്ചാട്ടത്തിനുപിന്നിൽ.
from money rss https://bit.ly/3gz8F7Y
via IFTTT
from money rss https://bit.ly/3gz8F7Y
via IFTTT