121

Powered By Blogger

Thursday 28 January 2021

നിയമം കര്‍ഷകരുടെ ഉന്നമനത്തിനെന്ന് രാഷ്ട്രപതി; ബജറ്റ് സമ്മേളനത്തിന് തുടക്കമായി

ന്യൂഡൽഹി: പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെ തുടക്കമായി. കാർഷിക നിയമങ്ങളെ പ്രകീർത്തിച്ചാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തിന് തുടക്കമിട്ടത്. റിപ്പബ്ലിക് ദിനത്തിലെ സംഘർഷത്തെ അദ്ദേഹം അപലപിക്കുകയുംചെയ്തു. കർഷകരെ തറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കർഷകരുടെ ജീവിതംമെച്ചപ്പെടുത്തുകയെന്നതാണ് നിയമപരിഷ്കരണത്തിന്റെ ലക്ഷ്യം. വിളകൾക്ക് ന്യായവില ഉറപ്പാക്കും. ചെറുകിട കർഷകരുടെ ക്ഷേമത്തിന് മുൻഗണനൽകുമെന്നും അദ്ദേഹം പറഞ്ഞു. 1,13,000 കോടി രൂപ പിഎം കിസാൻ സമ്മാൻ പദ്ധതിവഴി കർഷകർക്ക് താങ്ങായി അവരുടെ അക്കൗണ്ടുകളിലേയ്ക്ക് നൽകി. കോവിഡും കാലാവസ്ഥ വ്യതിയാനങ്ങളുമാണ് രാജ്യം ഈയിടെ നേരിട്ടത്. അതിനെ വിവിധ സാമ്പത്തികപാക്കേജുകളിലൂടെ വിദഗ്ധമായിനേരിടാനയെന്നും അ്ദേഹം കൂട്ടിച്ചേർത്തു. കർഷക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് അടക്കം 17 പ്രതിപക്ഷ കക്ഷികൾ സഭബഹിഷ്കരിക്കുകയാണ്. ഫെബ്രുവരി ഒന്നിനാണ് ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിക്കുക. അതിനുമുമ്പായി വെള്ളിയാഴ്ച സാമ്പത്തിക സർവെ സഭയുടെമേശപ്പുറത്ത് വെയ്ക്കും.

from money rss https://bit.ly/3coPm2C
via IFTTT

രാജസ്ഥാനില്‍ പെട്രോളിന്റെയും ഡീസലിന്റെയും നികുതി രണ്ടുശതമാനം കുറച്ചു

പെട്രോൾ, ഡീസൽ വിലകുതിച്ചുകയറുന്നതിനെട രാജസ്ഥാൻ സർക്കാർ മൂല്യവർധിത നികുതി(വാറ്റ്) രണ്ടുശതമാനം കുറച്ചു. ആഗോള വിപണിയിലെ വിലയോടൊപ്പം വിനിമയനിരക്കുകൂടി ചേർത്താണ് രാജ്യത്ത് പെട്രോൾ, ഡീസൽ വില നിശ്ചയിക്കുന്നത്. അതോടൊപ്പമാണ് കേന്ദ്ര സർക്കാർ എക്സൈസ് തീരുവയും സംസ്ഥാനങ്ങൾ വാറ്റും ഇടാക്കുന്നത്. ഒരുലിറ്ററിന്മേൽ ഇരട്ടിയിലേറെതുക നികുതിയിനത്തിൽതന്നെ ഈടാക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ജനങ്ങളുടെമേലുള്ള അധികഭാരംകുറയ്ക്കുന്നതിന്റെ ഭാഗമായാണ് വാറ്റ് കുറയ്ക്കുന്നതെന്ന് രാജ്യസ്ഥാൻ സർക്കാർ വ്യക്തമാക്കി. കേന്ദ്രവും നികുതി കുറയക്കാൻ തയ്യാറാകണമെന്ന് മുഖ്യമന്ത്രി അശോക് ഗെഹ് ലോത് ആവശ്യപ്പെട്ടു. ജെയ്പൂരിൽ ഒരുലിറ്റർ പെട്രോളിന് 92.51 രൂപയും ഡീസലിന് 84.62 രൂപയുമാണ് വില. Petrol, diesel to get cheaper in Rajasthan after 2% VAT cut

from money rss https://bit.ly/36kGtDo
via IFTTT

സാമ്പത്തിക സര്‍വെ: സെന്‍സെക്‌സില്‍ 343 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: തുടർച്ചയായ ദിവസങ്ങളിലെ നഷ്ടത്തിനൊടുവിൽ ഓഹരി വിപണിയിൽ ആശ്വാസനേട്ടം. പാർലമെന്റിൽ സാമ്പത്തിക സർവെ അവതരിപ്പിക്കാനിരിക്കെയാണ് വിപണിയിൽ മുന്നേറ്റം. സെൻസെക്സ് 343 പോയന്റ് നേട്ടത്തിൽ 47,217ലും നിഫ്റ്റി 102 പോയന്റ് ഉയർന്ന് 13,920ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 928 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 203 ഓഹരികൾ നഷ്ടത്തിലുമാണ്. 26 ഓഹരികൾക്ക് മാറ്റമില്ല. ഇൻഡസിൻഡ് ബാങ്ക്, ഒഎൻജിസി, ബജാജ് ഫിനാൻസ്, എച്ച്ഡിഎഫ്സി ബാങ്ക്, റിലയൻസ്, ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ടൈറ്റാൻ, സൺ ഫാർമ, എസ്ബിഐ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ടിസിഎസ്, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. സിപ്ല, ഡാബർ, ടാറ്റ മോട്ടോഴ്സ്, ടെക് മഹീന്ദ്ര, ഇൻഡസിൻഡ് ബാങ്ക്, തുടങ്ങി 27 കമ്പനികളാണ് ഡിസംബർ പാദത്തിലെ പ്രവർത്തനഫലം വെള്ളിയാഴ്ച പുറത്തുവിടുന്നത്.

from money rss https://bit.ly/3ooOWfb
via IFTTT

പേമെന്റ് ആപ്പുകൾ: ഉത്തരവാദിത്തമില്ലെന്ന് ആര്‍ബിഐ

ന്യൂഡൽഹി:വാട്സാപ്പ്, ആമസോൺ, ഗൂഗിൾ തുടങ്ങിയവയുടെ പേമെന്റ് സേവനങ്ങൾ നിബന്ധനകൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കുന്നത് തങ്ങളുടെ ഉത്തരവാദിത്വമല്ലെന്ന് റിസർവ് ബാങ്ക് സുപ്രീംകോടതിയിൽ. നാഷണൽ പേമെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻ.പി.സി.ഐ.) ആണ് ഇക്കാര്യം പരിശോധിക്കേണ്ടതെന്നും അറിയിച്ചു. യു.പി.ഐ. (യൂണിഫൈഡ് പേമെന്റ് ഇന്റർഫേസ്) പ്ലാറ്റ്ഫോമുകൾവഴി ശേഖരിക്കുന്ന ഇന്ത്യക്കാരുടെ വിവരം കോർപ്പറേറ്റുകൾ ദുരുപയോഗം ചെയ്യുന്നത് തടയണമെന്നാവശ്യപ്പെട്ട് ബിനോയ് വിശ്വം എം.പി. നൽകിയ ഹർജിയിലാണ് റിസർവ് ബാങ്ക് മറുപടിനൽകിയത്. തേഡ് പാർട്ടി ആപ്പ് പ്രൊവൈഡർമാർക്ക് (ടി.പി.എ.പി.) റിസർവ് ബാങ്കല്ല അനുമതി നൽകുന്നത്. ഇവ നേരിട്ട് റിസർവ് ബാങ്കിന്റെ കീഴിൽ വരുന്നുമില്ല. ആമസോൺ, ഗൂഗിൾ, വാട്സാപ്പ് എന്നിവയ്ക്ക് യു.പി.ഐ. സേവനം നൽകാൻ അനുമതികൊടുത്തത് എൻ.പി.സി.ഐ. ആണ്. വാട്സാപ്പിന്റെ സിസ്റ്റം സുരക്ഷിതമല്ലെന്നും അവർക്ക് പേമെന്റ് സേവനം അനുവദിക്കരുതെന്നും ബിനോയ് വിശ്വം നേരത്തേ ആവശ്യപ്പെട്ടിരുന്നു. ഇസ്രയേലിലെ ചാര സോഫ്റ്റ്വേറായ പെഗാസസ് വാട്സാപ്പ് ഉപയോക്താക്കളുടെ വിവരം ശേഖരിച്ചതുമായി ബന്ധപ്പെട്ട വിവാദവും അന്ന് ചൂണ്ടിക്കാട്ടി. തങ്ങളുടെ സിസ്റ്റത്തെ പെഗാസസ് ഹാക്കുചെയ്തുവെന്ന വാദം തീർത്തും അടിസ്ഥാനരഹിതമാണെന്ന് വാട്സാപ്പ് വ്യക്തമാക്കിയിരുന്നു. യു.എസ്. കോടതിയിൽ വാട്സാപ്പ് നൽകിയ പരാതിയെത്തുടർന്ന് കഴിഞ്ഞവർഷമാണ് പെഗാസസ് വിഷയം ചർച്ചയായത്. വാട്സാപ്പ് ഉപയോഗിക്കുന്ന 1400 പേരുടെ വിവരങ്ങൾ പെഗാസസ് നിരീക്ഷിച്ചുവെന്നും അതിൽ ഇന്ത്യക്കാരുണ്ടെന്നുമായിരുന്നു റിപ്പോർട്ടുകൾ. പൗരൻമാരുടെ സ്വകാര്യത ലംഘിക്കാത്തവിധം മാർഗരേഖയുണ്ടാക്കാൻ റിസർവ് ബാങ്കിന് നിർദേശം നൽകണമെന്നാണ് അഡ്വ. ശ്രീറാം പറക്കാട്ട് വഴി ബിനോയ് വിശ്വം ഫയൽ ചെയ്ത ഹർജിയിലെ ആവശ്യം. പേമെന്റ് സേവനങ്ങൾക്കായി ഗൂഗിൾ, ആമസോൺ, വാട്സാപ്പ് തുടങ്ങിയ സ്ഥാപനങ്ങൾ ശേഖരിക്കുന്ന വിവരം മൂന്നാംകക്ഷിയുമായി പങ്കുവെക്കരുതെന്നും ഹർജിയിൽ ആവശ്യപ്പെട്ടു. content highlights:rbi on payment apps

from money rss https://bit.ly/3iV2H3U
via IFTTT

അഞ്ചാം ദിവസവും തകര്‍ച്ച: നിഫ്റ്റി 13,850ന് താഴെ ക്ലോസ്‌ചെയ്തു

മുംബൈ: തുടർച്ചയായി അഞ്ചാമത്തെ ദിവസവും ഓഹരി വിപണി കുത്തനെ ഇടിഞ്ഞു. ബജറ്റിന് മുന്നോടിയായുള്ള വില്പന സമ്മർദത്തിൽ 10 ലക്ഷം കോടി രൂപയുടെ നഷ്ടമാണ് നിക്ഷേപകനുണ്ടായത്. ജനുവരി 21 രേഖപ്പെടുത്തിയ ഉയർന്ന നിലവാരമായ 50,184 പോയന്റിൽനിന്ന് നാലായിരം പോയന്റിലേറെയാണ് സെൻസെക്സിന് നഷ്ടമായത്. 14,753 എന്ന ഉയർന്ന നിലാവരത്തിൽനിന്ന് നിഫ്റ്റിക്ക് 1000ത്തോളം പോയന്റും. ബാങ്ക്, റിയാൽറ്റി, ഐടി, ധനകാര്യം, എഫ്എംസിജി വിഭാഗങ്ങളെയാണ് തകർച്ച പ്രധാനാമായും ബാധിച്ചത്. വാഹനം, ഓയിൽആൻഡ്ഗ്യാസ് ഓഹരികളിൽ നേരിയതോതിൽ വാങ്ങൾ താൽപര്യവും പ്രകടമായി. വ്യാഴാഴ്ചത്തെ വ്യാപാരത്തിൽ 535.57 പോയന്റാണ് സെൻസെക്സിന് നഷ്ടമായത്. 46,874.36ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 150 പോയന്റ് താഴ്ന്ന് 13,817.50ലുമെത്തി. ബിഎസ്ഇയിലെ 1543 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1285 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 161 ഓഹരികൾക്ക് മാറ്റമില്ല. ഹിന്ദുസ്ഥാൻ യുണിലിവർ, മാരുതി സുസുകി, വിപ്രോ, എച്ച്ഡിഎഫ്സി ബാങ്ക്, പവർഗ്രിഡ് കോർപ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലായത്. ആക്സിസ് ബാങ്ക്, എസ്ബിഐ, ശ്രി സിമെന്റ്സ്, ഐഒസി, ഹീറോ മോട്ടോർകോർപ് തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കുകയുംചെയ്തു. ആഗോളകാരണങ്ങൾക്കുപുറമെ, ബജറ്റിനുമുന്നോടിയായുള്ള ലാഭമെടുപ്പുംകൂടിയായപ്പോൾ വിപണിയിൽ കരടികൾ പിടിമുറുക്കി. കുറഞ്ഞ നിലവാരത്തിൽ മികച്ച ഓഹരികൾ വാങ്ങാനുള്ള അവസരമാണ് ഈതിരുത്തലിലൂടെ നിക്ഷേപകന് ലഭിക്കുന്നത്. Nifty ends Jan series below 13,850, Sensex slips 535 pts

from money rss https://bit.ly/39uzERX
via IFTTT

ആമസോണിനുമേല്‍ ഇ.ഡിയുടെ കുരുക്ക്

ഇ-കൊമേഴ്സ് ഭീമനായ ആമസോണിനുമേൽ പിടിമുറുക്കി സർക്കാർ. മൾട്ടി ബ്രാൻഡ് റീട്ടയിൽ മേഖലയിലെ വിദേശവിനിമയ നിയമം ലംഘിച്ചെന്നാരോപിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആമസോണിനെതിരെ കേസ് രജിസ്റ്റർചെയ്തു. റിലയൻസ്-ഫ്യൂച്ചർ റീട്ടെയിൽ ഏറ്റെടുക്കലുമായി ബന്ധപ്പെട്ട കേസിൽ ആമസോണിനെതിരെ ഡെൽഹി ഹൈക്കോടതി നടത്തിയ നിരീക്ഷണങ്ങൾക്കുപിന്നാലെയാണ് നടപടി. സമാനമായ വിഷയം ചൂണ്ടിക്കാണിച്ച് വാണിജ്യമന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഡിപാർട്മെന്റ് ഓഫ് പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്റേണൽ ട്രേഡ് ആമസോണിന് കത്തയച്ചിരുന്നു. കിഷോർ ബിയാനിയുടെ നേതൃത്വത്തിലുള്ള ഫ്യൂച്ചർഗ്രൂപ്പ് റീട്ടെയിൽ, മൊത്തവ്യാപാര ബിസിനസ് മുകേഷ് അംബാനിയുടെ റിലയൻസ് റീട്ടെയിലിന് വിറ്റതുമായി ബന്ധപ്പെട്ടുള്ള കരാറിനെ ആമസോൺ എതിർത്തിരുന്നു. സിങ്കപൂരിലെ അന്താരാഷ്ട്ര ട്രിബ്യൂണലിൽനിന്ന് അനുകൂല ഉത്തരവും ആമസോണിന് നേടാനായി. ഇതോടെ ഫ്യൂച്ചർ ഗ്രൂപ്പ്-റിലയൻസ് കരാർ അനിശ്ചിതത്വത്തിലായിരിക്കുകയാണ്. ഇതുസംബന്ധിച്ച വ്യവഹാരം വിവിധകോടതികളിൽ തുടരുന്നതിനെടായാണ് ഇ.ഡിയുടെ നടപടി. Amazon under ED lens over FDI rule breach

from money rss https://bit.ly/2YlNyiL
via IFTTT

ആഗോള ബ്രാന്‍ഡുകളില്‍ അഞ്ചാമതായി ജിയോ

ബ്രാൻഡ്ഫിനാൻസ്ഗ്ലോബൽ500 പട്ടികയിൽ ലോകത്തിലെ ശക്തമായ അഞ്ച് ബ്രാൻഡുകളിൽ ജിയോ സ്ഥാനംപിടിച്ചു. ആപ്പിൾ, ആമസോൺ, ഡിസ്നി, പെപ്സി, നൈക്ക്, ലിഗോ, ടെൻസെന്റ്, ആലിബാബാ, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ കമ്പനികളെ മറികടന്നാണ് ജിയോ ഈ നേട്ടം കൈവരിച്ചത്. ചൈനയിലെ വിചാറ്റിനാണ് പട്ടികയിൽ ഒന്നാംസ്ഥാനം. ഫെറാറിക്കാണ് രണ്ടാംസ്ഥാനം. റഷ്യയിലെ സെബർബാങ്ക് പട്ടികയിൽമൂന്നാമതായി. കൊക്കകോളയാണ് നാലാം സ്ഥാനത്ത്. ചുരുങ്ങിയകാലംകൊണ്ട് ജിയോ ഇന്ത്യയിലെ ഏറ്റവും വലിയ മൊബൈൽ നെറ്റ്വർക്ക് ഓപ്പറേറ്ററായും ലോകത്തിലെ മൂന്നാമത്തെ വലിയ മൊബൈൽ നെറ്റ്വർക്ക് ഓപ്പറേറ്ററായും മാറി. 400ദശലക്ഷം വരിക്കാരാണ് ജിയോയ്ക്ക് നിലവിലുള്ളത്. Reliance Jio Is A Stronger Brand Than Apple, Amazon, Disney, Pepsi And Nike

from money rss https://bit.ly/3qTD2LG
via IFTTT