മുംബൈ: ഐടി, വാഹന ഓഹരികളുടെ കുതിപ്പിൽ സൂചികകൾ വീണ്ടും ചരിത്രംകുറിച്ചു. നിഫ്റ്റി 14,367ലും സെൻസെക്സ് 48,854ലിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. 689 പോയന്റാണ് സെൻസെക്സിലെ നേട്ടം. നിഫ്റ്റി 210 പോയന്റും ഉയർന്നു. യഥാക്രമം 1.43ശതമാനവും 1.48ശതമാനവും നേട്ടമാണ് ഇരുസൂചികകളിലുമുണ്ടായത്. ആഗോള വിപണികളിലെ നേട്ടമാണ് രാജ്യത്തെ സൂചികകൾക്ക് കരുത്ത് പകർന്നത്. പുറത്തുവരാനിരിക്കുന്ന ടിസിഎസ് ഉൾപ്പടെയുള്ള കമ്പനികളുടെ പ്രവർത്തനഫലം മികച്ചതായിരിക്കുമെന്ന പ്രതീക്ഷയും സമ്പദ്ഘടനയുടെ...