സംസ്ഥാനത്ത് സ്വർണവില ദിനംപ്രതി റെക്കോഡ് നിലവരാത്തിലേയ്ക്ക് ഉയരുന്നു. തിങ്കളാഴ്ച പവന് 160 രൂപകൂടി എക്കാലത്തെയും ഉയർന്ന വിലയായ 35,680 രൂപയിലെത്തി. 4460 രൂപയാണ് ഗ്രാമിന്റെ വില. ശനിയാഴ്ച രണ്ടുതവണയായാണ് വിലയിൽ വർധനവുണ്ടായത്. രാവിലെ 35,400 രൂപയായും ഉച്ചകഴിഞ്ഞ് 35,520 രൂപയായും വിലകൂടി. ഈ വിലയിൽ പണിക്കൂലി, നികുതി, സെസ് എന്നിവ ചേരുന്നതോടെ ഒരു പവൻ സ്വർണാഭരണം വാങ്ങണമെങ്കിൽ 39,000 രൂപയ്ക്ക് മുകളിൽ ഉപഭോക്താവ് നൽകേണ്ടിവരും. ഇന്ത്യ-ചൈന അതിർത്തി സംഘർഷവും രൂപയുടെ...