മൂന്നുപതിറ്റാണ്ടിലേറെ ആഗോള സുറിയാനി സഭയെ നയിച്ച ഭാഗ്യസ്മരണാര്‍ഹനായ പരമാധ്യക്ഷന്‍ പരിശുദ്ധ ഇഗ്‌നാത്തിയോസ് സാഖാ പ്രഥമന്‍ ബാവായുടെ ഒന്നാം ദുഖ്‌റോനയും, ഏകദിന ധ്യാനവും മാര്‍ച്ച് 21,22 (ശനി, ഞായര്‍) തീയതികളില്‍ ഓക്പാര്‍ക്ക് സെന്റ് ജോര്‍ജ് യാക്കോബായ പള്ളിയില്‍ നടത്തുന്നതാണ്.
സെന്റ് മേരീസ് വിമന്‍സ് ലീഗ്, സെന്റ് പോള്‍ പ്രെയര്‍ ഫെല്ലോഷിപ്പ് എന്നിവയുടെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 21-ന് ശനിയാഴ്ച രാവിലെ 10 മണി മുതല്‍ 1 മണി വരെ നടത്തുന്ന ധ്യാനയോഗത്തിന് വെരി റവ. വര്‍ഗീസ് തെക്കേക്കര, റവ.ഡോ. ലിജു പോള്‍ എന്നിവര്‍ നേതൃത്വം നല്‍കുന്നതാണ്.
മാര്‍ച്ച് 22-ന് ഞായറാഴ്ച രാവിലെ 8 മണിക്ക് പ്രഭാത പ്രാര്‍ത്ഥന, 9 മണിക്ക് വിശുദ്ധ കുര്‍ബാന, അനുസ്മരണ ശുശ്രൂഷ, സ്‌നേഹവിരുന്ന്, നേര്‍ച്ചവിളമ്പ് എന്നിവയോടുകൂടി ചടങ്ങുകള്‍ സമാപിക്കുന്നതാണ്.പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവയുടെ ദുഖ്‌റോനയിലും ധ്യാനയോഗത്തിലും വിശ്വാസികള്‍ ഏവരും വന്ന് സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കണമെന്ന് വെരി. റവ. വര്‍ഗീസ് തെക്കേക്കര അറിയിക്കുന്നു. ഷെവലിയാര്‍ ജെയ്‌മോന്‍ കെ. സ്‌കറിയ അറിയിച്ചതാണിത്.