ദുല്‍കര്‍-നിത്യ ജോഡിയുടെ റൊമാന്റിക് ചിത്രം 100 ഡെയ്‌സ് ഓഫ് ലവ്വിലെ ഗാനങ്ങളെത്തി. കമലിന്റെ മകന്‍ ജനൂസ് മൊഹമ്മദിന്റെ സംവിധാന അരങ്ങേറ്റമായ ചിത്രത്തിന്റെ ഓഡിയോ പ്രകാശന ചടങ്ങ് കൊച്ചി ലുലുമാളില്‍ നടന്നു.
മാസ്റ്റര്‍ ക്രാഫ്റ്റ്‌സ്മാന്‍ ജോഷിയും നടന്‍ ദിലീപും ചേര്‍ന്നാണ് ഓഡിയോ പുറത്തിറക്കിയത്. പൂര്‍ണമായും ബാംഗ്ലൂരില്‍ ചിത്രീകരിച്ച സിനിമയില്‍ ശേഖര്‍ മേനോന്‍, പ്രവീണ, വിനീത്, രാഹുല്‍ മാധവ്, അജു വര്‍ഗീസ്, ജേക്കബ് ഗ്രിഗറി തുടങ്ങിയ താരനിരയുണ്ട്.
ദേശീയ ദിനപത്രത്തിലെ കോളമിസ്റ്റായാണ് ദുല്‍കര്‍ അഭിനയിച്ചത്. ഗോവിന്ദ് മേനോന്റേതാണ് ഈണങ്ങള്‍.
from kerala news edited
via IFTTT