2014 ലെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായ വേലൈ ഇല്ല പട്ടതാരിയുടെ രണ്ടാം ഭാഗം വരുന്നു. ധനുഷ് തന്നെ നായക വേഷം ചെയ്യുന്ന ചിത്രം ഏപ്രിലില്‍ ഷൂട്ടിങ് തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. തിരക്കഥയ്ക്ക് അന്തിമ രൂപം നല്‍കുന്ന തിരക്കിലാണ് സംവിധായകന്‍ വേല്‍രാജ്.
സംഗീതം സംവിധായകന്‍ അനിരുദ്ധ്, എഡിറ്റര്‍ രാജേഷ് കുമാര്‍, നടന്‍ വിവേക് തുടങ്ങിയവരെല്ലാം രണ്ടാം ഭാഗത്തിലുമുണ്ടാകും. അമല പോളിന് പകരം മറ്റൊരു നടിയായിരിക്കും നായികവേഷം ചെയ്യുക.
ധനുഷിന്റെ വണ്ടര്‍ബ്രാര്‍ പ്രൊഡക്ഷന്‍സ് തന്നെയാണ് രണ്ടാം ഭാഗവും നിര്‍മ്മിക്കുന്നത്. ബാലാജി മോഹന്‍ ഒരുക്കുന്ന മാരി പൂര്‍ത്തിയാക്കിയ ശേഷം ധനുഷ് ഈ ചിത്രത്തില്‍ ജോയിന്‍ ചെയ്യും
from kerala news edited
via IFTTT







