121

Powered By Blogger

Saturday, 14 March 2015

ഡി.വൈ.എഫ്‌.ഐ ബീഫ്‌ ഫെസ്‌റ്റിവല്‍ സംഘടിപ്പിക്കുന്നു











Story Dated: Sunday, March 15, 2015 02:13


എടവണ്ണ: ഡി.വൈ.എഫ്‌.ഐ പഞ്ചായത്ത്‌ കമ്മിറ്റി ബീഫ്‌ ഫെസ്‌റ്റിവല്‍ സംഘടിപ്പിക്കുന്നു. ഗോവധ നിരോധനം നടപ്പാക്കുന്ന മഹാരാഷ്ര്‌ട സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിച്ചും ഇതിന്‌ അനുകൂല സാഹചര്യമുണ്ടാക്കുന്ന മോദി സര്‍ക്കാരിന്‌ എതിരെയും പ്രതിഷേധ സൂചകമായി നാളെ വൈകിട്ട്‌ നാലിന്‌ എടവണ്ണ ബസ്‌റ്റാന്റ്‌ പരിസരത്ത്‌ ബീഫ്‌ ഫെസ്‌റ്റിവല്‍ നടത്തും. സി.പി.എം ജില്ലാ കമ്മിറ്റിയംഗം ടി.പി സുല്‍ഫിക്കറലി ഉദ്‌ഘാടനം ചെയ്ും. യ


കേരള സാഹിത്യ അക്കാദമിയുടെ മികച്ച യാത്രാവിവരണത്തിനുള്ള അവാര്‍ഡ്‌ ജേതാവ്‌ മുസ്സഫര്‍ അഹമ്മദ്‌, സിനിമാ നിരൂപകന്‍ ജയകുമാര്‍, മലയാള സര്‍വകലാശാല പ്ര?ഫ. അന്‍വര്‍ അബ്‌ദുള്ള തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന്‌ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കെ. റഹീം, സി.കെ ഫൈസല്‍, എം. സുല്‍ഫീക്കര്‍, പി. മുനീര്‍, വി. സുനീഷ്‌, ടി. റിജേഷ്‌ എന്നിവര്‍ സംബന്ധിച്ചു.










from kerala news edited

via IFTTT