121

Powered By Blogger

Saturday, 14 March 2015

ഹര്‍ത്താലനുകൂലികള്‍ ഇങ്ങോട്ടേക്ക്‌ വരരുത്‌











Story Dated: Sunday, March 15, 2015 02:13


എടപ്പാള്‍: എടപ്പാള്‍ മാണൂര്‍ അങ്ങാടി പതിവ്‌ തെറ്റിച്ചില്ല.ഏത്‌ ഹര്‍ത്താലിനും തുറന്ന്‌ പ്രവര്‍ത്തിക്കാറുള്ള മാണൂരിലെ കടകള്‍ ഇന്നലെയും തുറന്ന്‌ പ്രവര്‍ത്തിച്ചു. ഹര്‍ത്താനലുകൂലികള്‍ കടകളടപ്പിക്കാന്‍ വരുമെന്ന വിവരത്തെ തുടര്‍ന്ന്‌ നാട്ടുകാര്‍ സംഘടിച്ചിരുന്നെങ്കിലും ആരും കടകളടപ്പിക്കാനെത്തിയില്ല. തൊട്ടടുത്തുള്ള കണ്ടനകത്തും നടുവട്ടത്തും ഹര്‍ത്താലനുകൂലികള്‍ കടകളടപ്പിച്ചപ്പോള്‍ അവരാരും മാണൂരിലേക്ക്‌ പോയില്ല. മാണൂര്‍ പള്ളി, അങ്ങാടി എന്നിവിടങ്ങളിലെ ഹോട്ടലുകളുള്‍പ്പെടെയുള്ള പത്തോളം കടകളാണ്‌ തുറന്ന്‌ പ്രവര്‍ത്തിച്ചത്‌. വര്‍ഷങ്ങളായി ഹര്‍ത്താലിന്‌ ഇവിടെ പ്രവേശനമില്ല. ഈ മാതൃക എല്ലാവരും പിന്തുടരണമെന്നാണ്‌ സമീപത്തെ പ്രദേശത്തെ നാട്ടുകാര്‍ ആവശ്യപ്പെടുന്നത്‌.










from kerala news edited

via IFTTT