121

Powered By Blogger

Saturday, 14 March 2015

ലോകത്തിലെ ആദ്യ ലിംഗം മാറ്റിവെക്കല്‍ ശസ്‌ത്രക്രിയ വിജയകരം; വൈദ്യശാസ്‌ത്രത്തില്‍ മറ്റൊരു നാഴികകല്ലു









Story Dated: Saturday, March 14, 2015 12:48



mangalam malayalam online newspaper

ജോഹന്നാസ്‌ബര്‍ഗ്‌: വൈദ്യശാസ്‌ത്രത്തില്‍ മറ്റൊരു നാഴികകല്ലു കൂടി പാകിക്കൊണ്ട്‌ ലോകത്തില്‍ ആദ്യമായി ലംഗം മാറ്റിവെക്കല്‍ ശസ്‌ത്രക്രിയ വിജയകരമായി നടന്നു. ആദ്യ ലിംഗം മാറ്റിവെക്കല്‍ ശസ്‌ത്രക്രിയയ്‌ക്ക് ദക്ഷിണാഫ്രിക്കയാണ്‌ ആതിഥേയത്വം വഹിച്ചത്‌. കേപ്‌ ടൗണിലെ ടിഗര്‍ബര്‍ഗ്‌ ആശുപത്രിയിലാണ്‌ വിജയകരമായി ലിംഗം മാറ്റിവെക്കല്‍ ശസ്‌ത്രക്രിയ നടന്നത്‌. 21കാരനായ യുവാവിന്റെ ലിംഗമാണ്‌ മാറ്റിവെച്ചതെന്ന്‌ ആശുപത്രി കധികൃതര്‍ അറിയിച്ചു.


ആചാരങ്ങളുടെ ഭാഗമായി ജനനേന്ദ്രിയത്തിന്റെ അഗ്രം മുറിച്ചു കളയുന്ന ചടങ്ങിനിടെ ഇയാള്‍ക്ക്‌ ഗുരുതരമായി പരുക്കേറ്റിരുന്നു. ഇതിനെ തുടര്‍ന്ന്‌ മൂന്ന്‌ വര്‍ഷം മുമ്പ്‌ ഇയാളുടെ ലിംഗം പൂര്‍ണമായും മുറിച്ചു മാറ്റിയിരുന്നു. പിന്നീട്‌ ഇയാള്‍ക്ക്‌ ശസ്‌ത്രക്രിയയിലൂടെ ഡോക്‌ടര്‍മാര്‍ പുതിയ ലിംഗം തുന്നിച്ചേര്‍ക്കുകയായിരുന്നു.


മരിച്ച ഒരാളുടെ ലിംഗം അയാളില്‍ നിന്നെടുത്ത്‌ 21കാരന്റെ ശരീരത്തില്‍ തുന്നി ചേര്‍ക്കുകയായിരുന്നു. സ്‌റെല്‍നെസ്‌ബോഷ്‌ സര്‍വകലാശാലയിലെ ഫ്രാങ്ക്‌ ഗ്രേയിന്റെ നേതൃത്വത്തിലുള്ള ഡോക്‌ടര്‍മാരുടെ സംഘമാണ്‌ ശസ്‌ത്രക്രിയ നടത്തിയത്‌. ആഫ്രിക്കയില്‍ ആദിവാസികളായ കൗമാരകാര്‍ക്കിടയില്‍ ആചാരത്തിന്റെ ഭാഗമായി ജനനേന്ദ്രിയത്തിലുണ്ടാവുന്ന പരുക്കിലും, അണുബാധയിലും നൂറു കണക്കിന്‌ യുവാക്കളാണ്‌ ഓരോ വര്‍ഷവും മരിക്കുന്നത്‌.










from kerala news edited

via IFTTT

Related Posts:

  • ആനന്ദഭവനില്‍ പുതുവത്സരാഘോഷം Story Dated: Wednesday, January 7, 2015 03:19പാലക്കാട്‌: ആനന്ദഭവനിലെ അന്തേവാസികളായ വിദ്യാര്‍ത്ഥികള്‍ക്ക്‌ വിജ്‌ഞാനം പകര്‍ന്ന്‌ ഒറ്റപ്പാലം സബ്‌ കലക്‌ടര്‍ പി.ബി. നൂഹ്‌. ജേസിറെറ്റിന്റെ പുതുവത്സരാഘോഷ പരിപാടി ഉദ്‌ഘാടനം ചെയ്… Read More
  • നോക്കുകൂലി വാങ്ങിയതായി പരാതി Story Dated: Wednesday, January 7, 2015 03:20വെള്ളറട: വീടു നിര്‍മ്മാണത്തിനുള്ള തടികയറ്റുന്നതിന്‌ ചുമട്ടുതൊഴിലാളികള്‍ നോക്കുകൂലി വാങ്ങിയതായി പരാതി. കിളിയൂര്‍, നെടുവാന്‍കുന്ന്‌ സ്വദേശി സുനിലാണ്‌ പരാതിയുമായി തൊഴില്‍ വകു… Read More
  • സാന്ത്വനഭവന സമര്‍പ്പണം നാളെ Story Dated: Wednesday, January 7, 2015 03:19ചെര്‍പ്പുളശേരി: എസ്‌.വൈ.എസ്‌ അറുപതാം വാര്‍ഷികത്തോടനുബന്ധിച്ച്‌ കേരളത്തിലെ നിര്‍ധനകുടുംബാംഗങ്ങള്‍ക്ക്‌ നിര്‍മിച്ച്‌ നല്‍കുന്ന ഭവനങ്ങളുടെ ഭാഗമായി നെല്ലായയില്‍ നിര്‍മിച്ച വീടിന… Read More
  • എ.ടി.എമ്മില്‍ നിന്നും ലഭിച്ചത്‌ കള്ളനോട്ടല്ലെന്ന്‌ നിഗമനം Story Dated: Wednesday, January 7, 2015 03:19പാലക്കാട്‌: പിരായിരിയിലെ എച്ച്‌.ഡി.എഫ്‌.സി ബാങ്കിന്റെ എ.ടി.എമ്മില്‍ നിന്നും ലഭിച്ചത്‌ കള്ളനോട്ടല്ലെന്ന്‌ പ്രാഥമിക നിഗമനം. നോട്ടുകള്‍ എസ്‌.ബി.ഐ പാലക്കാട്‌ മെയിന്‍ ബ്രാഞ്ചില്… Read More
  • ഹുസ്സന്‍ Story Dated: Wednesday, January 7, 2015 05:24വടക്കഞ്ചേരി: മരം വെട്ടുന്നതിനിടെ തൊഴിലാളി തെങ്ങിനു മുകളില്‍ നിന്ന്‌ വീണ്‌ മരിച്ചു. പുതുക്കോട്‌ പുളിച്ചോട്ടുതെരുവില്‍ പൂട്ടാന്‍വീട്ടില്‍ പരേതനായ ഇബ്രാഹിമിന്റെ മകന്‍ മുഹമ്മദ… Read More