Story Dated: Sunday, March 15, 2015 02:13
തിരുവനന്തപുരം: മദ്യം, മയക്കുമരുന്ന് ഉള്‍പ്പെടെയുള്ള ലഹരി പദാര്‍ഥങ്ങളുടെ വ്യാപനത്തിനെതിരെ വള്ളക്കടവില്‍ ജനകീയ കൂട്ടായ്‌മ രൂപം കൊള്ളുന്നു. പോലീസ് ഡിപ്പാര്‍ട്ടുമെന്റിന്റെ സമ്പൂര്‍ണ സഹകരണത്തോടെ പ്രദേശത്തെ ലഹരിമുക്‌ത മേഖലയായി രൂപാന്തരപ്പെടുത്തുകയാണ് കൂട്ടായ്‌മയുടെ ലക്ഷ്യം.
ഈഞ്ചയ്‌ക്കല്‍ ബൈപാസിന് പടിഞ്ഞാറ് ഭാഗത്തുള്ള മുപ്പതോളം റസിഡന്റ്‌സ് അസോസിയേഷനുകളും രാഷ്‌ട്രീയ-സാമൂഹ്യ-സന്നദ്ധ സംഘടനാ പ്രവര്‍ത്തകരും ഈ യജ്‌ഞത്തില്‍ കൈകോര്‍ക്കും.
നാളെ വൈകിട്ട് 4.30 ന് വള്ളക്കടവ് കൈരളി ഓഡിറ്റോറിയത്തില്‍ ചേരുന്ന ജനകീയ കൂട്ടായ്‌മയില്‍ സിറ്റി പോലീസ് കമ്മീഷണര്‍ എച്ച് വെങ്കിടേഷ്, ഡെപ്യൂട്ടി കമ്മീഷണര്‍ അജിതാ ബീഗം, ശംഖുമുഖം അസി. കമ്മീഷണര്‍ ജവഹര്‍ ജനാര്‍ദ്, ഫോര്‍ട്ട് അസി. കമ്മീഷണര്‍ സുധാകരന്‍പിള്ള, സിറ്റി നാര്‍ക്കോട്ടിക സെല്‍ അസി. കമ്മീഷണര്‍ ദത്തന്‍ തുടങ്ങി ഉന്നത പോലീസ് ഉദ്യോഗസ്‌ഥര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. സുറാബുദ്ദീന്‍ തുടങ്ങിയ ഉന്നത ഉദ്യോഗസ്‌ഥര്‍ സംബന്ധിക്കും.
from kerala news edited
via IFTTT