Story Dated: Sunday, March 15, 2015 02:13
തൊളിക്കോട്: തൊളിക്കോട് പഞ്ചായത്തിലെ മത്സ്യകൃഷി വിളവെടുപ്പില്‍ നൂറുമേനി ഫലംകണ്ടു. കേരള സ്‌റ്റേറ്റ് ഫിഷറീസ് വകുപ്പിന്റെ മത്സ്യസമൃദ്ധി പദ്ധതി പ്രകാരം തൊളിക്കോട് പഞ്ചായത്തില്‍ തച്ചന്‍കോട്ടുള്ള കുളത്തിലാണ് മത്സ്യം വളര്‍ത്തിയത്. ഇത് നാലാമത്തെ വിളവെടുപ്പായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് എസ്.എസ്. പ്രേംകുമാറാണ് വിളവെടുപ്പ് ഉദ്‌ഘാടനം ചെയ്‌തത്.
പഞ്ചായത്ത് മെമ്പര്‍മാരായ ആര്‍.സി.വിജയന്‍, എസ്. ശിവാനന്ദന്‍കാണി, അസി. ഫിഷറീസ് ഡയറക്‌ടര്‍ എ.പി. ഷീജാമേരി എന്നിവര്‍ പങ്കെടുത്തു. ആസാംവാള എന്ന ഇനത്തില്‍പ്പെട്ട മത്സ്യമാണ് പരീക്ഷണാര്‍ഥം വളര്‍ത്തിയതെന്നും വിളവെടുപ്പില്‍ ഒന്നിന് രണ്ടരക്കിലോ തൂക്കമുണ്ടായിരുന്നതായും കിലോയ്‌ക്ക് 200 രൂപ നിരക്കില്‍ വില്‌പന നടത്തിയതായും മത്സ്യകര്‍ഷക കോ-ഓര്‍ഡിനേറ്റര്‍ തച്ചന്‍കോട് മനോഹരന്‍നായര്‍ അറിയിച്ചു. 35,000 രൂപ വില്‌പനയില്‍ ലഭിച്ചു.
from kerala news edited
via IFTTT