121

Powered By Blogger

Saturday, 14 March 2015

ലാനാ സാഹിത്യ സമാഹാരം: കൃതികള്‍ മാര്‍ച്ച് 31 വരെ സമര്‍പ്പിക്കാം








ലാനാ സാഹിത്യ സമാഹാരം: കൃതികള്‍ മാര്‍ച്ച് 31 വരെ സമര്‍പ്പിക്കാം


Posted on: 15 Mar 2015



ഷിക്കാഗോ: ലിറ്റററി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (ലാന)യുടെ ആഭിമുഖ്യത്തില്‍ ഇതാദ്യമായി അമേരിക്കയിലും കാനഡയിലും അധിവസിക്കുന്ന മലയാളി എഴുത്തുകാരുടെ കൃതികള്‍ സമാഹരിച്ച് പുസ്തകമായി പ്രസിദ്ധീകരിക്കുന്ന സംരംഭത്തിന്റെ പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുന്നതായി ലാനാ പ്രസിഡന്റ് ഷാജന്‍ ആനിത്തോട്ടം, സെക്രട്ടറി ജോസ് ഓച്ചാലില്‍, ട്രഷറര്‍ ജെ. മാത്യൂസ് എന്നിവര്‍ അറിയിച്ചു. 2015 മാര്‍ച്ച് മാസം 31 വരെ സമര്‍പ്പിക്കുന്ന കൃതികള്‍ സമാഹാരത്തില്‍ ഉള്‍പ്പെടുത്തുന്നതായിരിക്കും.

ചെറുകഥ, കവിത, ലേഖനം എന്നിങ്ങനെ മൂന്ന് മേഖലകളിലെ അമേരിക്കന്‍ മലയാളി എഴുത്തുകാരുടെ കൃതികളാണ് പുസ്തകശേഖരത്തില്‍ ഉള്‍പ്പെടുത്തുന്നത്. മുമ്പ് പ്രസിദ്ധീകരിച്ചതോ, പുതിയ രചനകളോ സമര്‍പ്പിക്കാവുന്നതാണ്. ഡാളസില്‍ വെച്ച് നടക്കുന്ന ലാനയുടെ അടുത്ത ദേശീയ സമ്മേളനത്തില്‍ പ്രകാശിപ്പിക്കുന്ന സമാഹാരം, തുടര്‍ന്ന് കേരള സാഹിത്യ അക്കാഡമി ലൈബ്രറി ഉള്‍പ്പടെയുള്ള പ്രമുഖ ഗ്രന്ഥശാലകളിലും കലാലയ ലൈബ്രറികളിലും ലഭ്യമാക്കുന്നതായിരിക്കും. ജനനി പത്രാധിപര്‍ ജെ. മാത്യൂസിന്റെ നേതൃത്വത്തിലുള്ള എഡിറ്റോറിയല്‍ ബോര്‍ഡ് പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചുവരുന്നു.


കൂടുതല്‍ വിവരങ്ങള്‍ക്ക്: ഷാജന്‍ ആനിത്തോട്ടം (847 322 1181), ജോസ് ഓച്ചാലില്‍ (469 363 5642), ജെ. മാത്യൂസ് (914 693 6337), ഇമെയില്‍: jmathews335@gmail.com





വാര്‍ത്ത അയച്ചത് ജോയിച്ചന്‍ പുതുക്കുളം












from kerala news edited

via IFTTT