121

Powered By Blogger

Saturday, 14 March 2015

പ്രതിപക്ഷത്തെ കബളിപ്പിച്ച്‌ മാണി; അകത്തും പുറത്തും പ്രതിഷേധം









Story Dated: Friday, March 13, 2015 09:18



mangalam malayalam online newspaper

തിരുവനന്തപുരം: കേരളാ നിയമസഭയിലെ 13 ാം ബജറ്റ്‌ ധനമന്ത്രി കെ എം മാണി നടത്തിയത്‌ പ്രതിപക്ഷത്തിന്റെയും യുവമോര്‍ച്ചയുടേയും ശക്‌തമായ പ്രതിഷേധത്തെയും കബളിപ്പിച്ചുകൊണ്ട്‌. ശരീരത്തില്‍ മൈക്ക്‌ ഘടിപ്പിച്ച്‌ പിന്‍വാതിലിലൂടെ അകത്തു കടന്ന മാണി ഭരണകക്ഷി എംഎല്‍എമാരുടേയും മന്ത്രിമാരുടേയും സംരക്ഷണ വലയത്തില്‍ നിന്നുകൊണ്ട്‌ ബജറ്റ്‌ സാങ്കേതികമായി അവതരിപ്പിക്കുകയായിരുന്നു.


ബജറ്റിലെ ഏതാനും പേജുകള്‍ വായിച്ച ശേഷം ബജറ്റ്‌ മേശപ്പുറത്ത് വെച്ചു. ബജറ്റ് അവതരണത്തിന്‌ സഹായിച്ച പ്രതിപക്ഷത്തെ നന്ദി പറഞ്ഞ്‌ പരിഹസിച്ചായിരുന്നു മാണിയും ഭരണകക്ഷികളും പുറത്ത്‌ പോയത്‌. മാണിയെ തടയാന്‍ പ്രധാന വാതിലില്‍ പ്രതിപക്ഷ എംഎല്‍എ മാര്‍ തടിച്ചു കൂടിയപ്പോള്‍ പിന്‍ വാതിലിലൂടെ മാണി വാച്ച്‌ ആന്റ്‌ വാഡിന്റെയും എംഎല്‍എമാരുടേയും തണലില്‍ സഭയില്‍ കടക്കുകയായിരുന്നു. ഒന്നാം നിരയില്‍ നിന്നും മൂന്നാം നിരയിലേക്ക്‌ മാറിയിരുന്നു. ബജറ്റ്‌ സാങ്കേതികമായി അവതരിപ്പിച്ചതിന്‌ പിന്നാലെ മാണിയെ നിയമസഭയില്‍ എത്തിക്കാനായതിന്റെ ആഹ്‌ളാദം ഭരണപക്ഷ എംഎല്‍എമാര്‍ പ്രകടിപ്പിച്ചു.


സഭാ നടപടികള്‍ തുടങ്ങാന്‍ മണി മുഴങ്ങിയപ്പോഴേയ്‌ക്കും മാണിയും സ്‌പീക്കറും സഭയ്‌ക്കുള്ളില്‍ പ്രവേശിക്കാന്‍ നീക്കം നടത്തിയത്‌ പ്രതിപക്ഷ എംഎല്‍എമാര്‍ തടഞ്ഞിരുന്നു. വീണ്ടു ശ്രമം നടന്നതോടെ സഭ കയ്യാങ്കളിക്ക്‌ വേദിയായി. സ്‌പീക്കറിന്റെ കസേരയും കമ്പ്യൂട്ടറുകളും പ്രതിപക്ഷം വലിച്ചെറിഞ്ഞു. സഭയില്‍ ഭരണ പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ കയ്യാങ്കളിയും നടന്നു.


ഇതേ തുടര്‍ന്ന്‌ സ്‌പീക്കര്‍ ഡയസില്‍ പ്രവേശിക്കാനാകാതെ പുറത്തേക്ക്‌ പോയി. പിന്നീട്‌ ചേംബറില്‍ ഇരുന്നായിരുന്നു അദ്ദേഹം അനുമതി നല്‍കിയത്‌. വാച്ച്‌ ആന്റ്‌ പാഡിനെ വരെ പ്രതിപക്ഷ എംഎല്‍എമാര്‍ കയ്യേറ്റം ചെയ്‌തു. എംഎ വാഹിദും ജമീലാ പ്രകാശവും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നതായും റിപ്പോര്‍ട്ട്‌ ഉണ്ടായിരുന്നു. ഗീതാഗോപി എംഎല്‍എ നിലത്തു വീണു. ഇടതു വനിതാ എംഎല്‍എമാര്‍ക്കെതിരേ കയ്യേറ്റം നടന്നതായി അവര്‍ ആരോപിച്ചു.


സഭയ്‌ക്ക് പുറത്തും സംഘര്‍ഷം നടന്നു. പുറത്ത്‌ തമ്പടിച്ചിരുന്ന ബിജെപി യുവമോര്‍ച്ച പ്രവര്‍ത്തകര്‍ സിഎസ്‌ഐ ചര്‍ച്ച്‌ ഗേറ്റ്‌ കടന്ന്‌ പോലീസിനെ ആക്രമിക്കാന്‍ ശ്രമിച്ചു.കമ്പുകളും കൊടികെട്ടിയ മുളകളും വെളളം നിറച്ച കുപ്പികളും വലിച്ചെറിഞ്ഞു. മാധ്യമപ്രവര്‍ത്തകര്‍ക്ക്‌ നേരെയും കുപ്പി വലിച്ചെറിഞ്ഞു. മാധ്യമപ്രവര്‍ത്തകന്‌ പരിക്കേറ്റു.സംഘര്‍ഷത്തിലേക്ക്‌ കാര്യങ്ങള്‍ നീങ്ങുന്നു. നേതാക്കള്‍ പ്രവര്‍ത്തകരെ അനുനയിപ്പിച്ചു. ഒരു ഭാഗത്ത്‌ പോലീസ്‌ ജലപീരങ്കി കൊണ്ടുവരികയും ചെയ്‌തു.


ബിജെപിയുടേയും യുവമോര്‍ച്ചയുടേയും മുതിര്‍ന്ന നേതാക്കള്‍ അണികളെ ശാന്തരാക്കാന്‍ നടത്തിയ ശ്രമവും വിജയിച്ചില്ല. ബാരിക്കേഡ്‌ തകര്‍ക്കാനുള്ള ശ്രമം പോലീസ്‌ തടഞ്ഞു. പോലീസ്‌ ആക്രമിക്കാന്‍ ശ്രമിച്ചു എന്നാണ്‌ ബിജെപി പ്രവര്‍ത്തകര്‍ ആരോപിച്ചത്‌. ഇടതുമുന്നണിയുടെ പ്രതിഷേധം പിണറായി വിജയന്‍ ഉദ്‌ഘാടനം ചെയ്‌തപ്പോള്‍ യുവമോര്‍ച്ചയുടെ പ്രതിഷേധം ഉദ്‌ഘാടനം ചെയ്‌തത്‌ ബിജെപി സംസ്‌ഥാന പ്രസിഡന്റ്‌ മുരളീധരനായിരുന്നു.










from kerala news edited

via IFTTT