121

Powered By Blogger

Saturday 14 March 2015

അട്ടപ്പാടിയില്‍ കാട്ടുതീ: 20 ഹെക്‌ടര്‍ വനം കത്തിനശിച്ചു











Story Dated: Sunday, March 15, 2015 02:13


അഗളി: അഗളി റെയ്‌ഞ്ചില്‍പെട്ട നെല്ലിപ്പതിയില്‍ ഇരുപത്‌ ഹെക്‌ടറിന്‌ മുകളില്‍ വനം കത്തിനശിച്ചു. സ്വകാര്യ വ്യക്‌തികളുടെ സ്‌ഥലത്തും കാട്ടുതീപടര്‍ന്നു. ഇവിടെ നിരവധി മരങ്ങളടക്കമുള്ളവ കത്തിയമര്‍ന്നിട്ടുണ്ട്‌. മൂന്ന്‌ ദിവസമായി പ്രദേശത്ത്‌ കാട്ടുതീ ചെറിയതോതില്‍ പടരുന്നുണ്ടായിരുന്നു. വനം വകുപ്പും, പ്രദേശവാസികളും സംയുക്‌തമായി കെടുത്തുകയും ചെയ്‌തു. പക്ഷെ ഇന്നലെ രാത്രി തീ ശക്‌തമായി പടരുകയായിരുന്നുവെന്ന്‌ പ്രദേശവാസികള്‍ പറഞ്ഞു.


വനംവകുപ്പിന്റെ സംരക്ഷണത്തിലുള്ള മുളങ്കാടുകള്‍ ഉള്ള പ്രദേശമാണിത്‌. കാട്ടുതീ പടരുമ്പോള്‍ കാട്ടുമൃഗങ്ങളുടെ കരച്ചിലുകള്‍ കേള്‍ക്കാമെന്നും വനത്തോട്‌ ചേര്‍ന്ന്‌ ജീവിക്കുന്ന പ്രദേശവാസികള്‍ പറയുന്നു. നിരവധി ചന്ദനമരങ്ങളും വന്‍ മരങ്ങളും ഉള്ള ഇവിടെ ആദ്യമായാണ്‌ കാട്ടുതീ പടരുന്നതെന്ന്‌ പറയുന്നു. വനംവകുപ്പ്‌ വനാതിര്‍ത്തിയില്‍ ഫയര്‍ലൈന്‍ എടുത്തിട്ടുണ്ടെങ്കിലും വനത്തോട്‌ ചേര്‍ന്ന വ്യക്‌തികളുടെ ഭൂമിയില്‍ ഫയര്‍ലൈന്‍ ചെയ്യാത്തത്‌ കാട്ടുതീ കൂടുതല്‍ പ്രദേശത്തേക്ക്‌ വ്യാപിപ്പിക്കാന്‍ ഇടയാക്കി. പ്രദേശവാസിയായ വെള്ളിങ്കിരിയുടെ വീടിനു സമീപം വരെ തീയെത്തിയിട്ടുണ്ട്‌. തീ ശക്‌തമാവുകയണെങ്കില്‍ ഈ വീട്ടിലേക്കും തീ പടരാന്‍ സാധ്യതയുണ്ട്‌. വനംവകുപ്പും പ്രദേശവാസികളും തീയണയ്‌ക്കാന്‍ തീവ്രമായ ശ്രമം നടത്തിവരുന്നുണ്ട്‌.










from kerala news edited

via IFTTT