121

Powered By Blogger

Saturday, 14 March 2015

വൈദ്യുതി ലൈനുകള്‍ കൂട്ടിയുരസി വൈക്കോല്‍ ലോഡിന്‌ തീ പിടിച്ചു











Story Dated: Sunday, March 15, 2015 02:13


പെരുങ്ങോട്ടുകുറിശി: റോഡിനു കുറുകെയുള്ള വൈദ്യുതി ലൈനുകള്‍ കൂട്ടിയുരസി വൈക്കോല്‍ ലോഡിന്‌ തീ പിടിച്ചു. നാട്ടുകാരുടെയും െ്രെഡവറുടെയും സംയോജിതമായ ഇടപ്പെടല്‍ മൂലം അനിഷ്‌ട സംഭവങ്ങള്‍ ഒഴിവായി. ഇന്നലെ വൈകീട്ട്‌ അഞ്ചുമണിയോടെ പിലാപ്പുള്ളി കുന്നത്തുപറമ്പ്‌ റോഡില്‍ പടിഞ്ഞാക്കരയിലാണ്‌ അപകടം.


മുടുപ്പുള്ളിയിലെ പാടശേഖരത്തില്‍ നിന്നും പടിഞ്ഞാക്കരയിലെ കര്‍ഷകനായ ദാസാപ്പന്റെ വീട്ടിലേക്കു ഗുഡ്‌സ് ട്രാക്‌റ്ററില്‍ കയറ്റി കൊണ്ടുപോകുകയായിരുന്നു വൈക്കോല്‍. താഴ്‌ന്നുകിടന്ന വൈദ്യുതി ലൈന്‍, കനത്ത കാറ്റില്‍ കൂട്ടി മുട്ടി ഗുഡ്‌സ് ട്രാക്‌റ്ററില്‍ കടത്തുകയായിരുന്ന വൈക്കോലിലേക്ക്‌ തീപടരുകയായിരുന്നു. കത്തിയ വൈക്കോല്‍ ആളിപ്പിടിച്ചതോടെ നാട്ടുകാര്‍ വിളിച്ചറിയിച്ചു വാഹനം നിര്‍ത്തിച്ചു.


ആളുകള്‍ വെള്ളവുമായി ഓടിക്കൂടി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കി. കനത്ത കാറ്റ്‌ മൂലം ഏറെപണിപ്പെട്ടാണ്‌ വാഹനത്തില്‍ നിന്നും കത്തിപ്പടര്‍ന്ന വൈക്കോല്‍ പുറത്തേക്ക്‌ വലിച്ചിറക്കി തീയണച്ചത്‌. എന്നാല്‍ അവശേഷിച്ച വൈക്കോല്‍ പൂര്‍ണമായും പ്രയോജനരഹിതമായി. നാട്ടുകാരുടെ കൂട്ടായ പ്രവര്‍ത്തനം കൊണ്ടുമാത്രമാണ്‌ അനിഷ്‌ട സംഭവങ്ങള്‍ ഒഴിവാക്കാനായത്‌.


മൂവായിരത്തോളം രൂപയുടെ നാശമാണ്‌ കര്‍ഷകന്‌ വൈക്കോല്‍ കത്തിനശിച്ചതോടെ ഉണ്ടായത്‌. റോഡുകകള്‍ക്ക്‌ കുറുകെ താഴ്‌ന്നു കിടക്കുന്ന വൈദ്യുതി ലൈനുകള്‍ ഉയര്‍ത്തി സ്‌ഥാപിക്കാനാവശ്യമായ അടിയന്തിര നടപടി വേണമെന്നു നാട്ടുകാര്‍ ആവശ്യപ്പെട്ടു.










from kerala news edited

via IFTTT