121

Powered By Blogger

Saturday, 14 March 2015

പരിസ്‌ഥിതി സംരക്ഷണത്തിന്റെ പേരില്‍ ഫ്‌ളക്‌സ് ബോര്‍ഡ്‌; അന്വേഷണം തുടങ്ങി











Story Dated: Sunday, March 15, 2015 02:13


ആനക്കര: പരിസ്‌ഥിതി സംരക്ഷണ പ്രചാരണമെന്ന പേരില്‍ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്‌ഥാപിച്ച്‌ സ്‌ഥാപനങ്ങളില്‍ നിന്ന്‌ പണംവാങ്ങുന്ന സംഘത്തെ കുറിച്ച്‌ ചങ്ങരംകുളം പോലീസ്‌ അന്വേഷണം തുടങ്ങി. പാലക്കാട്‌, മലപ്പുറം,തൃശൂര്‍ ജില്ലകളിലായി ഒട്ടേറെ ബോര്‍ഡുകള്‍ സ്‌ഥാപിച്ച്‌ ലക്ഷക്കണക്കിനു രൂപ ഈ സംഘം തട്ടിയിരുന്നു. ഇതിനെത്തുടര്‍ന്ന്‌ സ്‌ഥാപന നടത്തിപ്പുകാര്‍ക്കെതിരെ പോലീസ്‌ അന്വേഷണമാരംഭിച്ചു.


ഒറ്റപ്പാലം സ്വദേശിയായ യുവാവിന്റെ നേതൃത്വത്തില്‍ പരിസ്‌ഥിതി സംരക്ഷണ സന്ദേശ പ്രചാരണത്തിനെന്ന പേരില്‍ സ്വകാര്യ സ്‌ഥാപനങ്ങളുടെ ബോര്‍ഡുകള്‍ കരാറെടുത്തു സ്‌ഥാപിക്കുന്ന സംഭവത്തിലാണ്‌ പോലീസ്‌ അന്വേഷണമാരംഭിച്ചിട്ടുള്ളത്‌. മൂന്നുജില്ലകളിലെ വിവിധ സ്‌ഥാപനങ്ങളുമായി ബന്ധപ്പെട്ട്‌ സര്‍ക്കാര്‍ അംഗീകാരത്തോടെ പരിസ്‌ഥിതി സംരക്ഷണം നടത്തുന്ന സംഘടനയാണെന്ന്‌ അവരെ വിശ്വസിപ്പിക്കും. തുടര്‍ന്ന്‌ അവരുടെ പരസ്യ ബോര്‍ഡുകള്‍ സംസ്‌ഥാന, ദേശീയ പാതയോരങ്ങളില്‍ പൊതുമരാമത്ത്‌ അധികൃതരുടേയോ പോലീസിന്റെയോ അനുവാദമില്ലാതെ സ്‌ഥാപിക്കുകയാണ്‌ ഇവര്‍ ചെയ്യുന്നതെന്നാണ്‌ ചങ്ങരംകുളം എസ്‌.ഐ ശശീന്ദ്രന്‍ മേലെയില്‍ പറഞ്ഞു.


ആറടി നീളവും നാലടി വീതിയുമുള്ള ബോര്‍ഡുകളില്‍ പരിസ്‌ഥിതി സംരക്ഷിക്കുക എന്ന ഒരു വാചകമെഴുതിയശേഷം സ്‌ഥാപനങ്ങളുടെ പരസ്യവുമെഴുതി വിവിധ സ്‌ഥലങ്ങളില്‍ സ്‌ഥാപിക്കുകയാണ്‌ ചെയ്യുന്നത്‌. ഇതിനായി മലപ്പുറത്തെ ദാരിദ്ര്യ ലഘൂകരണ വിഭാഗത്തില്‍ നിന്നുള്ളതെന്ന്‌ അവകാശപ്പെട്ട്‌ ഒരു അനുമതിപത്രവും ഇവര്‍ കാണിക്കുന്നുണ്ടെന്നും എസ്‌.ഐ പറഞ്ഞു. ബോര്‍ഡൊന്നിന്‌ 1000 മുതല്‍ മുകളിലേക്ക്‌ തുകകളാണ്‌ ഈ സംഘം വാങ്ങിക്കുന്നത്‌. മേഖലയില്‍ ഇത്തരത്തില്‍ കണ്ട നിരവധി ബോര്‍ഡുകള്‍ പോലീസ്‌ എടുത്തുമാറ്റി. സംഭവത്തെ ക്കുറിച്ച്‌ വിശദമായ അന്വേഷണംനടത്തി ഇവര്‍ക്കെതിരെ കേസെടുക്കുമെന്നും പോലീസ്‌ അറിയിച്ചു.










from kerala news edited

via IFTTT